ജൂതന്മാരെ തൊട്ടു റഷ്യയ്ക്ക് എട്ടിന്റെ പണികൊടുത്ത് ഇസ്രയേല്‍ ഇനി ഭീകര യുദ്ധം..

റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വികാരം ആഞ്ഞടിക്കുകയാണ്. യുക്രൈനില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണവും ജൂതന്മാര്‍ക്കെതിരെ നടത്തിയ പരാമര്‍ഷവും കൂടുതല്‍ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ തിരിയാന്‍ കാരണമാകുകയാണ്. ജൂത രാജ്യമായ ഇസ്രയേലാണ് ആദ്യമായി റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ പുതിയ പരാമര്‍ശങ്ങള്‍ റഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതനായിരുന്നു എന്ന അവകാശവാദം ഉള്‍പ്പെടെ, നാസിസത്തെയും യഹൂദവിരുദ്ധതയെയും കുറിച്ചുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്ഥാവന 'പൊറുക്കാനാവാത്തതാണെന്നാണ്' ഇസ്രായേല്‍ ആഞ്ഞടിച്ചത്. റഷ്യയ്ക്കും ഉക്രെയ്‌നും ഇടയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് യുദ്ധം നിര്‍ത്താനുള്ള ഇസ്രയേലിന്റെ സജീവ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഉള്ള ഈ പരാമര്‍ശം ഒരിക്കലും പൊറുക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. റഷ്യയുടെ ഈ പ്രകോപനം രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയൊരു വിള്ളലാണ് വീഴ്തിയിരിക്കുന്നത്.
നിലവില്‍ ഇസ്രയേല്‍ റഷ്യയ്‌ക്കെതിരെ ഒരു നീക്കവും നടത്തിയിട്ടില്ല. ജൂത മതം ഇസ്രയേലിന്റെ വികാരമാണ് അതിനെ മുറിപ്പെടുത്തിയത് ആ രാജ്യം ഒരിക്കലും ക്ഷമിക്കില്ല. അതിനാല്‍ തന്നെ മറ്റു രാജ്യങ്ങള്‍ യുക്രൈനില്‍ ആയുധങ്ങള്‍ ഇറക്കുന്നത് പോലെ ഇസ്രയേലും ഇറക്കിയാല്‍ അത് റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഭീഷണിയായിരിക്കും. റഷ്യയുടെ തീരുമാനങ്ങളും റഷ്യയുടെ നിലപാടുകളും കടന്നുപോകുന്നുണ്ടോ എന്ന സംശയം നിഷ്പക്ഷരായി നിന്നവര്‍ പോലും ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഉക്രെയ്‌നെ 'ഡീനാസിഫൈ' ചെയ്യാനുള്ള റഷ്യയുടെ ശ്രമങ്ങളെക്കുറിച്ച് സെര്‍ജി ലാവ്‌റോവിനോട് ചോദിച്ചപ്പോള്‍, രാജ്യത്തിന്റെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ പോലും ജൂതന്മാരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉക്രെയ്‌നില്‍ ഇപ്പോഴും നാസി ഘടകങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ജൂതന്മാരെ മുഴുവന്‍ അപമാനിക്കുന്നത് പോലെയായി. അതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
ഉക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ചില കഠിനമായ പരാമര്‍ശങ്ങളില്‍ ലാവ്‌റോവിന്റെ അഭിപ്രായങ്ങള്‍ 'ക്ഷമിക്കാനാവാത്തതും അപകീര്‍ത്തികരവും ഭയാനകമായ ചരിത്ര പിശകുമാണെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് വ്യക്തമാക്കിയത്. ലാവ് റോവിന്റെ പരാമര്‍ശം ജൂതന്മാര്‍ക്കെതിരായ വംശീയതയുടെ ഏറ്റവും താഴ്ന്ന തലത്തിലുള്ള, പ്രചരണം എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനിടയില്‍, റഷ്യയുടെ യുദ്ധ ലക്ഷ്യങ്ങളില്‍ എപ്പോഴും ഉയര്‍ത്തിയിരുന്നൊരു പ്രയോഗമായിരുന്നു നാസിസം. പുടിനും അത് പല ആവര്‍ത്തി പറഞ്ഞിട്ടുണ്ട്. ഉക്രെയ്‌നിലെ നാസികള്‍ക്കെതിരായ പോരാട്ടമായി ചിത്രീകരിച്ചായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ രംഗത്തുവന്നിരുന്നത്,
റഷ്യയെ ദുഷ്ടശക്തികള്‍ക്കെതിരായ ഒരു രക്ഷകന്റെ പരിവേശം നല്‍കുന്ന രീതി തങ്ങളെ താഴ്ത്തിക്കെട്ടിക്കൊണ്ടാകരുത് എന്ന്. ഇസ്രയേല്‍ താക്കീത് നല്‍കി. എന്തായാലും ഈ ഒരു ഒരു ഒറ്റ പരാമര്‍ശത്തോടെ ഇസ്രയേല്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്...
https://www.facebook.com/Malayalivartha


























