Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

മോദിയെ നെഞ്ചോട് ചേര്‍ത്ത് ജര്‍മനി; ഗാര്‍ഡ് ഓഫ് ഓണര്‍ വന്‍ വരവേല്‍പ്പ്; ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍ഡുമായി കൂടിക്കാഴ്ച

02 MAY 2022 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്യുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ഫെഡറല്‍ ചാന്‍സലറിയില്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിപ്രധാനമന്ത്രിയെ ചാന്‍സലര്‍ ഷോള്‍സ് സ്വീകരിച്ചു. തുടര്‍ന്ന് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തി, തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നനടന്നു. മൊത്തത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന വശങ്ങളും, മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി

വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും ഇന്ത്യയും ജര്‍മ്മനിയും തീരുമാനിച്ചു. ബെര്‍ലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍ഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. ആറാമത് ഇന്ത്യ ജര്‍മ്മന്‍ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. സന്ദര്‍ശനത്തില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം പ്രധാന ചര്‍ച്ച വിഷയമായെന്നാണ് വ്യക്തമാകുന്നത്. ജര്‍മന്‍ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചാന്‍സലര്‍ ഷോള്‍സുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ബെര്‍ലിന്‍ സന്ദര്‍ശനത്തിന് ശേഷം നാളെ കോപ്പന്‍ഹേഗനിലും മറ്റന്നാള്‍ പാരീസിലും പ്രധാനമന്ത്രിയെത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാന മന്ത്രി കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. മേയ് രണ്ടു മുതല്‍ നാലു വരെയായിരിക്കും സന്ദര്‍ശനം. ആദ്യം ജര്‍മനിയും പിന്നീട് ഡെന്മാര്‍ക്കും സന്ദര്‍ശിക്കും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാലിന് മടക്കയാത്രയില്‍ ഫ്രാന്‍സില്‍ അധികാരം നിലനിര്‍ത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ജര്‍മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുകയും ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മറ്റ് നോര്‍ഡിക് നേതാക്കളുമായും ആശയവിനിമയം നടത്തും. ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍, നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, സ്വീഡന്റെ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍, ഫിന്‍ലാന്റിലെ പ്രധാനമന്ത്രി സന്ന മാരിന്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ നവീകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ആഗോള സുരക്ഷാ സാഹചര്യം, ആര്‍ട്ടിക് മേഖലയിലെ ഇന്ത്യനോര്‍ഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിലാകും ഉച്ചകോടി ശ്രദ്ധയൂന്നുക.

2021 ഡിസംബറില്‍ ഒലാഫ് ഷോള്‍സ് ജര്‍മ്മന്‍ ചാന്‍സലറായ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടുളള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുളളവരും പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നാലെന ബയേര്‍ബോക്കും എസ് ജയശങ്കറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മ്മന്‍ ചാന്‍സലറും പ്രധാനമന്ത്രിയും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചത്. അന്നാലെന ബയേര്‍ബോക്കുമായുളള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പുറമേ റഷ്യയുക്രെയ്ന്‍ യുദ്ധവും ഇന്‍ഡോ പസഫിക് മേഖലയിലെ സ്ഥിതിയും ചര്‍ച്ചയായതായി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ത്രിദിന യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായിട്ടാണ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍ എത്തിയത്. രാവിലെ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ് നല്‍കിയാണ് ജര്‍മ്മനി എതിരേറ്റത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (19 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (59 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends