തുർക്കി ചതിച്ചു.. റഷ്യൻ പട്രോൾ ബോട്ടുകൾ കത്തിച്ച് യുക്രൈൻ.. പ്രതികാര ദാഹിയായി പുടിൻ

റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. കരിങ്കടലിൽ ഡ്രോൺ ഉപയോഗിച്ചു രണ്ട് ബോട്ടുകളാണു തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. സ്നേക്ക് ദ്വീപിനു സമീപത്താണ് റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകർത്തത്. ആക്രമണത്തിൽ ബോട്ടുകൾ തകരുന്ന ദൃശ്യങ്ങളും യുക്രെയ്ൻ പുറത്തുവിട്ടു.
തുർക്കി നിർമിത ബെയ്റാക്ടർ ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സായുധ സേന ചീഫ് കമാൻഡർ വാലെരി സുലുൻയി പറഞ്ഞു. അത്യാധുനിക ആയുധ സജ്ജീകരണങ്ങളുള്ളതാണ് റാപ്റ്റർ പട്രോൾ ബോട്ടുകൾ. ഇരുപത് സൈനികർ വരെ ഇതിലുണ്ടാകും.
യുക്രെയ്ൻ സൈനികരോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുക്രെയ്ൻ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല.
യുക്രെയ്ൻ പ്രതിരോധത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് സ്നേക്ക് ദ്വീപ്. യുക്രെയ്നും റഷ്യയും തമ്മിൽ ഇവിടെ രൂക്ഷമായ പോരാട്ടമാണു നടക്കുന്നത്. ഏപ്രിൽ പകുതിയോടെ റഷ്യയുടെ യുദ്ധക്കപ്പൽ കരിങ്കടലിൽ മുങ്ങിയിരുന്നു. തീപിടിച്ചാണു കപ്പൽ മുങ്ങിയതെന്നാണ് റഷ്യ അറിയിച്ചത്. എന്നാൽ മിസൈൽ ആക്രമണത്തിലാണു കപ്പൽ തകർന്നതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്നിന് യുഎസ് എത്തിച്ചുനൽകിയ ആയുധശേഖരം ഒഡേസയിൽ സൂക്ഷിച്ചിരുന്നതു തകർത്തെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യ പിടിച്ചെടുത്ത തെക്കൻ മേഖലയായ ഖേർസനിൽ സ്കൂളിലും കിൻഡർഗാർട്ടനിലും ശ്മശാനത്തിലും യുക്രെയ്ൻ സേന ഷെല്ലാക്രമണം നടത്തിയെന്നും ഒട്ടേറെ നാട്ടുകാർ കൊല്ലപ്പെട്ടെന്നും റഷ്യ അവകാശപ്പെട്ടു. മരിയുപോളിൽ റഷ്യൻ ആക്രമണം തുടരുന്ന സ്റ്റീൽ പ്ലാന്റിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാട്ടുകാരിലെ ഏതാനും സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു.
സൈനികരും നാട്ടുകാരുമുൾപ്പെടെ ആയിരത്തോളം പേരാണ് റഷ്യൻ പിടി വീഴാത്ത ഭീമൻ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ ഇപ്പോഴും തങ്ങുന്നത്. ഗുരുതരമായി പരുക്കേറ്റവരുൾപ്പെടെ ആവശ്യമായ വൈദ്യസഹായം കിട്ടാതെ അനേകം പേർ ഇവിടെ ദുരിതത്തിലാണ്.ഇതിനിടെ, പടിഞ്ഞാറൻ നഗരമായ ലിവിവിൽ ഹോളിവുഡ് നടിയും യുഎൻ അഭയാർഥി ഏജൻസി പ്രത്യേക പ്രതിനിധിയുമായ ആഞ്ജലീന ജോളി സന്ദർശനം നടത്തി. യുദ്ധം മൂലം നഷ്ടങ്ങൾ നേരിട്ടും നാടുവിടേണ്ടിയും ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് അവർ ആശങ്ക പങ്കുവച്ചു. ലിവിവിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് നടി മടങ്ങിയത്.
മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും സ്ഥിരീകരിച്ചു. നൂറു പേരടങ്ങുന്ന രക്ഷാദൗത്യസംഘം പുറപ്പെട്ടിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിച്ച ശേഷം 230 കിലോമീറ്റർ അകലെയുള്ള നഗരമായ സപൊറിഷ്യയിലേക്കു കൊണ്ടുപോകാനാണ് പദ്ധതി.
റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ നഗരമായ ഖേർസനിൽ കറൻസി ഇടപാടുകൾ റൂബിളിലേക്കു മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ബ്രിട്ടിഷ് സൈനികഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു.
അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബിൽ തയാറായിക്കഴിഞ്ഞെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha


























