ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നു.... യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവർ; ആരേയും മത വിശ്വാസങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തുന്ന നിലയുണ്ടാവരുത്! യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നതായി വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനെ അഭിസംബോധന ചെയ്തായിരുന്നു ജോ ബൈഡൻ ഇത്തരത്തിൽ പ്രതികരണം നടത്തിയത്.
അതോടൊപ്പം തന്നെ യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാല്‍ ആഗോള തലത്തിലെ സാഹചര്യങ്ങളില്‍ ഈ വിഭാഗം വലിയ തോതില്‍ വിവേചനങ്ങളും അതിക്രമങ്ങളും നേരിടുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആരേയും മത വിശ്വാസങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തുന്ന നിലയുണ്ടാവരുത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡറായി ഒരു മുസ്ലീം വിശ്വാസിയെ താന്‍ ആദ്യമായി നിയോഗിച്ചു എന്നും ബൈഡന്‍ പ്രസംഗത്തില്‍ കൂട്ടിച്ചേർത്തു.
കൂടാതെ ലോകത്തിന്റെ വിവിധ മേഖലകളില്‍ പലവിധ ഭീഷണികള്‍ നേരിടുന്ന മുസ്ലീം വിഭാഗങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു ബൈഡന്റെ പ്രസംഗം എന്നതും ഇതിൽ ശ്രദ്ധേയമാണ്. 'ഇന്ന്, ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുന്നു, ഉയിഗറുകള്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗങ്ങള്‍ എന്നിവ നേരിടുന്ന എല്ലാവരെയും' എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
'ആറു വര്‍ഷത്തിനിടെ ആദ്യമായി യെമനിലെ ജനങ്ങള്‍ ഈദ് ആഘോഷിക്കുകയാണ്. യെമനിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉള്‍പ്പെടെ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന സമാധാനമുള്ള ലോകത്തേക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളങ്ങളാണ്. എന്നാല്‍ ഇതിനൊപ്പം ആഗോള തലത്തില്‍ വലിയ ഭീഷണികള്‍ ഈ വിഭാഗം നേരിടുന്നുണ്ട്. അവരെ ലക്ഷ്യം വച്ചുള്ള ആക്രമണമങ്ങളും ഇസ്ലാമോഫോബിയയും വര്‍ധിക്കുകയും ചെയ്യുന്നുണ്ട്' എന്നും ബൈഡന്‍ പറയുകയുണ്ടായി.
അതേസമയം യുഎസ്‌എ ഫസ്റ്റ് ലേഡി ജില്‍ ബൈഡന്‍, വാഷിംഗ്ടണ്‍ ഡിസിയിലെ 'ദി നേഷന്‍സ് മോസ്‌ക്' എന്നറിയപ്പെടുന്ന മസ്ജിദ് മുഹമ്മദിലെ ഇമാം ഡോ. താലിബ് എം ഷെരീഫ്, പാകിസ്താന്‍ ഗായകനും സംഗീതസംവിധായകനുമായ അരൂജ് അഫ്താബ് എന്നിവരും വൈറ്റ് ഹൗസിലെ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























