യൂറോപ്പിനെ കൈയ്യിലെടുത്ത് മോദി.... 65 മണിക്കൂർ; 25 ദൗത്യങ്ങൾ! ലോകാത്ഭുതമായി പ്രധാനമന്ത്രി... ചങ്കൂറ്റം ഉള്ളവർ ഭരിച്ചാൽ ഇങ്ങനെയിരിക്കും

യൂറോപ്യൻ പര്യടനത്തിൻറെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി കോപ്പൻ ഹേഗനിലെത്തുകയാണ്. ഡെൻമാർക്ക് പ്രസിഡൻറ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി കോപ്പൻ ഹേഗനിൽ നടക്കുന്ന ഇന്ത്യ നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും. മറ്റന്നാൾ ഫ്രാൻസിലെത്തി പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണുമായും ചർച്ച നടത്തും. യുക്രെയൻ വിഷയത്തിൽ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ല സമാധാനത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു പ്രധാന ചർച്ച വിഷയം. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിലെ ഉഭയകക്ഷി ബന്ധമാണ് ഇരുനേതാക്കളും വിലയിരുത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര, സാംസ്‌കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ചർച്ചയായതായി അദ്ദേഹത്തിന്റെ ഓഫീസ് കൂട്ടിച്ചേർത്തു. ചർച്ചകളിലെ തീരുമാനങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇരുവരും ചർച്ച നടത്തുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. 2021 ഡിസംബറിൽ ഒലാഫ് ഷോൾസ് ജർമ്മൻ ചാൻസലറായ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടുളള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുളളവരും പ്രധാനമന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ ജർമ്മൻ വിദേശകാര്യമന്ത്രി അന്നാലെന ബയേർബോക്കും എസ് ജയശങ്കറും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജർമ്മൻ ചാൻസലറും പ്രധാനമന്ത്രിയും തമ്മിലുളള ചർച്ചകൾ ആരംഭിച്ചത്.
അന്നാലെന ബയേർബോക്കുമായുളള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമേ റഷ്യ-യുക്രെയ്ൻ യുദ്ധവും ഇൻഡോ പസഫിക് മേഖലയിലെ സ്ഥിതിയും ചർച്ചയായതായി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ആദ്യഘട്ടമായിട്ടാണ് പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയത്. രാവിലെ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ് നൽകിയാണ് ജർമ്മനി എതിരേറ്റത്.
പ്രതിനിധിതല ചർച്ചകൾക്ക് മുൻപായി ഇരുവരും കൂടിക്കാഴ്ച നടത്തി. ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തിൽ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണത്തിൻറെ 70ാം വർഷത്തിൽ വ്യാപാരം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ മോദി - ഷോൾസ് കൂടിക്കാഴ്ചയിൽ തീരുമാനമായി. നാളെ നാളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha


























