Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

പ്രൊജക്ട് 75ൽ കാലുവാരി! മോദിയെ കയ്യൊഴിഞ്ഞ് മക്രോൺ.... അന്തർവാഹിനികൾ പാഞ്ഞടുക്കും.... ഫ്രാൻസിലേക്ക് പാഞ്ഞടുത്ത് മോദിയും എസ്. ജയശങ്കറും...

04 MAY 2022 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.

ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോണിനെ പാരിസിൽ നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണു നേവൽ ഗ്രൂപ്പ് കമ്പനിയുടെ നിലപാടെന്നതു ശ്രദ്ധേയമാണ്. അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രൊജക്ട്–75 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രൊജക്ട്–75ന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ ആയുധങ്ങൾ വേണമെന്നാണു നാവികസേനയുടെ നിലപാട്. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിൻമാറുന്നതെന്ന് കമ്പനി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം.

കടലിനടിയിൽ കൂടുതൽ നേരം മുങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കാൻ അന്തർവാഹിനിയെ സജ്ജമാക്കുന്ന സംവിധാനമാണ് എഐപി. ഫ്രഞ്ച് നാവികസേനയ്ക്കു വേണ്ടി കമ്പനി നിർമിക്കുന്ന അന്തർവാഹിനികളിൽ എഐപി ഇല്ല. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എഐപി പ്രവർത്തനക്ഷമത തെളിയിച്ചതായിരിക്കണമെന്ന നിബന്ധനയാണു കമ്പനിക്കു തടസ്സമായത്.

പുതിയ അന്തർവാഹിനികൾ സ്വന്തമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ആരംഭിച്ച പ്രോജക്ട് 75 പരിപാടിയുടെ ഭാഗമായാണ് ഫ്രാൻസിലെ ഡിസിഎൻഎസ് (ഇപ്പോൾ നേവൽ ഗ്രൂപ്പ്) എന്ന സ്ഥാപനവുമായി ചേർന്നാണ് ഇന്ത്യ ഇതുവരെ അന്തർവാഹിനികൾ പുറത്തിറക്കിയത്. ഈ നിരയിലെ ആദ്യ അന്തർവാഹിനിയായ കൽവരി 2015ൽ കടലിൽ ഇറക്കുകയും 2016ൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കുകയും പിന്നീട് 2017ൽ നാവികസേനയുടെ ഭാഗമാകുകയും ചെയ്തിരുന്നു.

ഖണ്ടേരി, കരഞ്ച്, വേല, വാഗിർ എന്നിവയാണു കൽവരി ക്ലാസിലെ മറ്റ് അന്തർവാഹിനികൾ. റഷ്യൻ നിർമിത കിലോ ക്ലാസ് (സിന്ധുഘോഷ് ക്ലാസ്), ജർമൻ നിർമിത ടൈപ്പ് 209 ക്ലാസ് (ശിശുമാർ ക്ലാസ്) എന്നീ അന്തർവാഹിനികൾ കാലപ്പഴക്കം ചെന്നതോടെയാണ് കേന്ദ്ര സർക്കാർ പുതിയ അന്തർവാഹിനികൾ നാവികസേനയ്ക്കായി സ്വന്തമാക്കുന്നതിനു നടപടികൾ തുടങ്ങിയത്.

അത്യാധുനിക സൗകര്യങ്ങൾ ഉള്ള 24 അന്തർവാഹിനികൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് 75 പരിപാടി തുടങ്ങിയതെങ്കിലും നിലവിൽ അതിന്റെ ആദ്യത്തെ ഘട്ടം മാത്രമാണു പൂർത്തിയായിരിക്കുന്നത്. പ്രോജക്ട് 75ഐ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 6 മിസൈൽവേധ അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമിക്കുക. വിദേശ അന്തർവാഹിനി നിർമാണ കമ്പനി ഇന്ത്യയിലെ കപ്പൽ നിർമാണശാലകളിലൊന്നുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടർബോ, സർക്കാർ സ്ഥാപനമായ മസഗാവ് ഡോക്സ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്ക് 43,000 കോടി രൂപയുടെ കരാർ അനുവദിച്ച സർക്കാർ, നിർദേശക അപേക്ഷ സമർപ്പിക്കാനും അറിയിച്ചിട്ടുണ്ട്. ചുരുക്കപ്പട്ടികയിലുൾപ്പെട്ട 5 വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ സഹകരിച്ചാണു പ്രവർത്തിക്കേണ്ടത്. 

ജർമനി, സ്പെയ്ൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളാണിവ. ‘ആർഎഫ്പിയിലെ ചില നിർദേശങ്ങൾ കാരണം, നിർദേശക അപേക്ഷ ഞങ്ങൾക്കും മറ്റു വിദേശ നിർമാതാക്കൾക്കും (എഫ്ഒഇഎം) രണ്ടു തന്ത്രപ്രധാന പങ്കാളികൾക്കും അയച്ചു തരാനാകില്ല. അതിനാൽ പദ്ധതിക്കായി ഔദ്യോഗികമായി ലേലത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കാവില്ല.

അതേസമയം, ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കാൻ തയാറാണ്.’ എന്നാണ് നേവൽ ഗ്രൂപ്പ് ഇന്ത്യ കൺട്രി ആൻഡ് മാനേജിങ് ഡയറക്ടർ ലോറന്റ് വിഡ്വോ വ്യക്തമാക്കി. ഈ തീരുമാനം പുറത്ത് വന്നതിലൂടെ ഇന്ത്യ വളരെയധികം പ്രതിരോധത്തിലായിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (13 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (38 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends