Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

മെയ് 9ന് വിജയ പ്രഖ്യാപനം യുക്രൈന്‍ തൂത്തു വാരാന്‍ പുടിന്റെ ഉത്തരവ്; റഷ്യന്‍ ജനങ്ങള്‍ക്ക് സര്‍പ്രൈസ്

04 MAY 2022 07:34 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പുടിന്‍ മേയ് 9 ന് റഷ്യ ചില 'നിര്‍ണായക' പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു; ഒരുപക്ഷേ ഒരു യുദ്ധപ്രഖ്യാപനം തന്നെ. മേയ് 9 റഷ്യയ്ക്ക് പ്രധാനപ്പെട്ട തീയതികളിലൊന്നാണ്. 1945 മേയ് 9 നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാത്‌സി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. അതിന്റെ ഓര്‍മദിനമായ മേയ് 9 ന് നടത്തുന്ന പ്രഖ്യാപനം റഷ്യന്‍ ജനതയെ വൈകാരികമായി സ്പര്‍ശിക്കുമെന്നു പുട്ടിന് അറിയാം.

സൈനികര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നീട്ടിനല്‍കുക, റിസര്‍വ് സൈന്യത്തെ രംഗത്ത് ഇറക്കുക, സൈനിക പരിശീലനം നല്‍കി യുവാക്കളെ യുദ്ധനിരയിലേക്ക് എത്തിക്കുക, യുദ്ധം ചെയ്യുന്ന പ്രായത്തിലുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ മൊബിലൈസേഷന്‍ നിയമം വഴി നടപ്പിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ യുക്രെയ്!നിലെ റഷ്യന്‍ സൈന്യത്തിന്റെ നില പരുങ്ങലിലാണെന്ന സന്ദേശമാകും ലോകത്തിനു നല്‍കുകയെന്നു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. യുദ്ധപ്രഖ്യാപനമില്ലെങ്കില്‍ത്തന്നെയും, യുക്രെയ്!നില്‍ വിജയം റഷ്യയ്ക്കാണെന്നു സ്ഥാപിക്കാന്‍ പുട്ടിന്‍ വേറെയും വഴികള്‍ തേടുമെന്നാണ് വിലയിരുത്തല്‍.

വിഘടിത പ്രദേശങ്ങളായ കിഴക്കന്‍ യുക്രെയ്!നിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവ റഷ്യയോട് കൂട്ടിച്ചേര്‍ക്കുക, തെക്ക് ഒഡേസയ്ക്കായി ഒരു പ്രധാന മുന്നേറ്റം നടത്തുക, തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിക്കുക തുടങ്ങിയവയും പുട്ടിന്‍ പരിഗണിച്ചേക്കാമെന്ന് ഇഗ്‌നാറ്റോവ് പറയുന്നു. തെക്കുകിഴക്കന്‍ നഗരമായ ഖെഴ്‌സണില്‍ 'പീപ്പിള്‍സ് റിപ്പബ്ലിക്' പ്രഖ്യാപിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായും സൂചനകള്‍ ഉണ്ടായിരുന്നു. മേയ് 9 ന് റഷ്യന്‍ വൈകാരികതയെ ഉത്തേജിപ്പിക്കാന്‍ പുട്ടിന്‍ എന്തും ചെയ്‌തേക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രെയ്!നിലെ റഷ്യന്‍ പരാജയം മറച്ചുവയ്ക്കാന്‍ ഏത് പ്രചാര വേലയ്ക്കും റഷ്യ മടിക്കില്ലെന്നും പ്രൈസ് വ്യക്തമാക്കി. ഫെബ്രുവരി 24 മുതല്‍ മേയ് 3 വരെ 24,200 റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. യുക്രെയ്!നില്‍ റഷ്യന്‍ സൈന്യം വന്‍തോതില്‍ നാശം നേരിടുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സമ്മതിച്ചിരുന്നു.

അതേസമയം, യുക്രെയ്‌നെതിരെ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം പുട്ടിനെ സംബന്ധിച്ച് അത്ര എളുപ്പമാകില്ലെന്നു ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ (ഐസിജി) സീനിയര്‍ അനലിസ്റ്റ് ഒലെഗ് ഇഗ്‌നാറ്റോവ് പറയുന്നു. യുക്രെയ്!ന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്ന സാഹചര്യമുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കു മേല്‍ കടുത്ത ഉപരോധങ്ങള്‍ കടുപ്പിക്കുന്നതും രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും വെല്ലുവിളിയാണ്. റഷ്യയുടെ നിലനില്‍പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പൊതുവായതോ ഭാഗികമായോ സൈനിക സമാഹരണം ലക്ഷ്യമിട്ട് ഉപയോഗിക്കാവുന്ന മൊബിലൈസേഷന്‍ നിയമം നടപ്പിലാക്കുകയാകും പുട്ടിനു മുന്‍പിലുള്ള മറ്റൊരു വഴിയെന്ന് ഒലെഗ് ഇഗ്‌നാറ്റോവ് പറയുന്നു. ഇതു വഴി രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും യുദ്ധത്തിനായി ചെലവഴിക്കാനാകും, സൈനിക ശേഷിയും വര്‍ധിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (13 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (38 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends