ഇനി അഞ്ച് ദിവസം.. യുക്രൈനിൽ സൂപ്പർ ക്ലൈമാക്സ്! ലോകത്തെ ഞെട്ടിച്ച് ആ തീരുമാനം എടുത്ത് പുടിൻ
യുക്രൈനില്‍ ഫെബ്രുവരി 24-ന് അക്രമണം ആരംഭിച്ചപ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്നതിന് പകരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്‍ അതിനെ വിശേഷിപ്പിച്ചത് 'പ്രത്യേക സൈനിക നടപടി' എന്നു മാത്രമാണ്. എന്നാല്‍, മേയ് 9-ന് ചില 'നിര്‍ണായക' പ്രഖ്യാപനങ്ങള്‍ റഷ്യ നടത്തിയേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. റഷ്യക്ക് വളരെ പ്രധാനപ്പെട്ട തീയതികളിലൊന്നായ മേയ് 9 -ന് ഒരുപക്ഷേ യുദ്ധപ്രഖ്യാപനം തന്നെ നടന്നേക്കുമെന്നാണ് അവരുടെ അനുമാനം.
1945-ല്‍ നാസികള്‍ക്കെതിരേ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കാനായി മേയ് 9 വിജയ ദിനമായാണ് റഷ്യ ആചരിക്കന്നത്. 1945 മേയ് 9 -നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. യുക്രൈനില്‍ നടത്തിയ സൈനിക നടപടിയുടെ വിജയം പ്രഖ്യാപിക്കാനോ, അല്ലെങ്കില്‍ നടപടിയുടെ വിപുലീകരണം പ്രഖ്യാപിക്കാനോ പുതിന്‍ ഈ ദിവസം തിരഞ്ഞെടുത്തേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം പുതിനെ സംബന്ധിച്ച് എളുപ്പമാകില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു. പുതിന് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ടെന്നും പക്ഷേ യുദ്ധപ്രഖ്യാപനം വേറിട്ട ഒരു സാഹചര്യമാണെന്നും ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ സീനിയര്‍ അനലിസ്റ്റ് ഒലെഗ് ഇഗ്‌നാറ്റോവ് പറഞ്ഞു. മൊബിലൈസേഷന്‍ നിയമം നടപ്പിലാക്കുകയാകും പുതിന് മുന്‍പിലുള്ള മറ്റൊരു വഴിയെന്നും അദ്ദേഹം പറയുന്നു. ഇതു വഴി സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും യുദ്ധത്തിനായി ചെലവഴിക്കാനാകും.
സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യക്ക് ഇതുവരെ 15,000 ഓളം സൈനികരെ നഷ്ടമായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ സൈനിക നടപടിയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ റഷ്യക്ക് സൈന്യത്തിന്റെ ശക്തീകരണം ഈ ഘട്ടത്തില്‍ ആവശ്യമാണ്. മൊബിലൈസേഷന്‍ നിയമം നടപ്പിലാക്കുക വഴി സൈനികര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നീട്ടിനല്‍കാനും റിസര്‍വ് സൈന്യത്തെ രംഗത്ത് ഇറക്കാനും സൈനിക പരിശീലനം നല്‍കി യുവാക്കളെ യുദ്ധനിരയിലേക്ക് എത്തിക്കാനും റഷ്യക്ക് കഴിയും.
എന്നാല്‍ ഇത് പുതിന്‍ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യുക്രൈന്‍ അധിനിവേശം പദ്ധതിയിട്ട പ്രകാരം നടന്നില്ലെന്ന് ഇതുവഴി റഷ്യക്ക് സമ്മതിക്കേണ്ടിവരുമെന്നാണ് ഇഗ്‌നാറ്റോവ് പറയുന്നത്. റഷ്യയെ സംബന്ധിച്ച് ഇതൊരു അപകടകരമായ നീക്കമാണെന്നും ഇപ്പോള്‍ തന്നെ തകര്‍ച്ചയിലായ റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍, മെയ് 9-ന് യുദ്ധപ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ മറ്റ് നിര്‍ണായക നീക്കങ്ങള്‍ പുതിന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വിഘടിത പ്രദേശങ്ങളായ ലുഹാന്‍സ്‌കും ഡോണെറ്റ്‌സ്‌കും കൂട്ടിച്ചേര്‍ക്കുക, ഒഡേസയ്ക്കായി ഒരു പ്രധാന മുന്നേറ്റം നടത്തുക, മരിയുപോളില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിക്കുക തുടങ്ങിയവ പുതിന്‍ പ്രഖ്യാപിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. തെക്കുകിഴക്കന്‍ നഗരമായ ഖെഴ്സണില്‍ 'പീപ്പിള്‍സ് റിപ്പബ്ലിക്' പ്രഖ്യാപിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായും സൂചനകളുണ്ട്.
അതേസമയം മരിയുപോളിലെ അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റിന് നേരെ പീരങ്കികളും വിമാനങ്ങളുമായി റഷ്യ ശക്തമായ ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രെയിൻ സേന. പ്ലാന്റിൽ നിന്ന് 101 സിവിലിയൻമാരെ രക്ഷിച്ച് സപൊറേഷ്യയിലെത്തിച്ചെന്ന് യു.എൻ ഇന്നലെ അറിയിച്ചിരുന്നു. പ്ലാന്റിലെ യുക്രെയിൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ഏകദേശം 1000ത്തോളം യുക്രെയിൻ സൈനികർ സ്റ്റീൽ പ്ലാന്റിലുണ്ടെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. ഇനിയും ഏകദേശം 200 ഓളം സിവിലിയൻമാർ ഇവിടെയുണ്ടെന്നാണ് വിവരം.
അതേ സമയം, പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും ചർച്ചയ്ക്ക് റഷ്യയുടെ ഭാഗത്ത് നിന്ന് ഇപ്പോഴും തയാറാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു.ഡൊണെസ്കിൽ ഷെല്ലാക്രമണത്തിൽ 9 പേർ മരിച്ചു. ഒഡേസയിലെ യുക്രെയിൻ സൈനികതാവളത്തിലെ ലോജിസ്റ്റിക് സെന്ററിന് നേരെ റഷ്യൻ മിസൈലാക്രമണം നടന്നു. അതേ സമയം, യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ ഈ ആഴ്ച അവസാനം റൊമേനിയയും സ്ലോവാക്യയും സന്ദർശിക്കുമെന്ന് അറിയിച്ചു.
എന്നാൽ ഈ ഒരവസരത്തിൽ മറ്റൊരു വാർത്ത കൂടി പുറത്തുവരികയാണ്.അഫ്ഗാനിൽ സർക്കാർ വീഴുന്നതിന് തൊട്ട് മുൻപ് നിരവധി ഹെലികോപ്ടറുകൾ അഫ്ഗാനിൽ നിന്നും മാറ്റിയിരുന്നു. റഷ്യൻ നിർമ്മിത വിമാനങ്ങളടക്കം അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരുന്നു. ഈ വിമാനങ്ങൾ അമേരിക്ക വാങ്ങി അഫ്ഗാന് നൽകിയെന്നതും കൗതുകരമാണ്.
താരതമ്യേന വിലകുറഞ്ഞ വിമാനം എന്ന നിലയിലും, അഫ്ഗാൻ പൈലറ്റുമാർക്ക് പരിചിതമായിരുന്നു എന്ന കാരണവുമായിരുന്നു ഈ ഇടപാടിന് പിന്നിൽ. എന്നാൽ 2022 ജനുവരി അവസാനം റഷ്യ യുക്രെയിനിൽ അധിനിവേശം നടത്തും എന്ന് ഉറപ്പായപ്പോൾ തന്നെ അഞ്ച് ഹെലികോപ്ടറുകൾ യുക്രെയിന് കൈമാറാൻ അമേരിക്ക ധാരണയിലെത്തിയിരുന്നു.
'അധിക പ്രതിരോധ സാമഗ്രികൾ' എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇവ യുക്രേനിയൻ സേനയ്ക്ക് കൈമാറിയത്. ഇത് കൂടാതെ അരിസോണയിലെ ഡേവിസ്‌മോന്തൻ എയർഫോഴ്സ് ബേസിൽ സൂക്ഷിച്ച പതിനൊന്ന് എം ഐ17 ഹെലികോപ്ടറുകളും യുക്രെയിന് കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഉസ്‌ബെക്കിസ്ഥാനിലും താജിക്കിസ്ഥാനിലും സൂക്ഷിച്ചിരിക്കുന്ന അഫ്ഗാൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അമേരിക്കയുടെ താത്പര്യമാവും ഇവിടെ അന്തിമം. യുക്രെയിനിലേക്ക് പറക്കുമോ അതോ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന രാജ്യത്തെ സൈന്യത്തിലേക്ക് കൂട്ടിച്ചേർക്കുമോ എന്ന് താമസിയാതെ അറിയാം.
https://www.facebook.com/Malayalivartha


























