യുദ്ധം തുടങ്ങും മുൻപ് ആയുധങ്ങൾ എത്തിച്ച് അമേരിക്ക.. യുക്രൈനിൽ നടന്നത്! വൻ തെളിവുകൾ പുറത്ത്..
അഫ്ഗാനിൽ സർക്കാർ വീഴുന്നതിന് തൊട്ട് മുൻപ് നിരവധി ഹെലികോപ്ടറുകൾ അഫ്ഗാനിൽ നിന്നും മാറ്റിയിരുന്നു. റഷ്യൻ നിർമ്മിത വിമാനങ്ങളടക്കം അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരുന്നു. ഈ വിമാനങ്ങൾ അമേരിക്ക വാങ്ങി അഫ്ഗാന് നൽകിയെന്നതും കൗതുകരമാണ്.
താരതമ്യേന വിലകുറഞ്ഞ വിമാനം എന്ന നിലയിലും, അഫ്ഗാൻ പൈലറ്റുമാർക്ക് പരിചിതമായിരുന്നു എന്ന കാരണവുമായിരുന്നു ഈ ഇടപാടിന് പിന്നിൽ. എന്നാൽ 2022 ജനുവരി അവസാനം റഷ്യ യുക്രെയിനിൽ അധിനിവേശം നടത്തും എന്ന് ഉറപ്പായപ്പോൾ തന്നെ അഞ്ച് ഹെലികോപ്ടറുകൾ യുക്രെയിന് കൈമാറാൻ അമേരിക്ക ധാരണയിലെത്തിയിരുന്നു.
'അധിക പ്രതിരോധ സാമഗ്രികൾ' എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇവ യുക്രേനിയൻ സേനയ്ക്ക് കൈമാറിയത്. ഇത് കൂടാതെ അരിസോണയിലെ ഡേവിസ്‌മോന്തൻ എയർഫോഴ്സ് ബേസിൽ സൂക്ഷിച്ച പതിനൊന്ന് എം ഐ17 ഹെലികോപ്ടറുകളും യുക്രെയിന് കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഉസ്‌ബെക്കിസ്ഥാനിലും താജിക്കിസ്ഥാനിലും സൂക്ഷിച്ചിരിക്കുന്ന അഫ്ഗാൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അമേരിക്കയുടെ താത്പര്യമാവും ഇവിടെ അന്തിമം. യുക്രെയിനിലേക്ക് പറക്കുമോ അതോ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന രാജ്യത്തെ സൈന്യത്തിലേക്ക് കൂട്ടിച്ചേർക്കുമോ എന്ന് താമസിയാതെ അറിയാം.
അഷ്റഫ് ഘനിയുടെ പാശ്ചാത്യ പിന്തുണയുള്ള അഫ്ഗാൻ സർക്കാർ തകർന്നപ്പോൾ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞാണ് അഫ്ഗാൻ പൈലറ്റുമാർ യുദ്ധവിമാനങ്ങളുമായി അതിർത്തി കടന്ന് അയൽരാജ്യത്തേയ്ക്ക് രക്ഷപ്പെട്ടത്. ഇവർ ഉസ്‌ബെക്കിസ്ഥാനിലും താജിക്കിസ്ഥാനിലും വന്നിറങ്ങി.
രാജ്യത്തെ സമ്പന്നരായ അഫ്ഗാനികൾ ഗൾഫ് രാജ്യങ്ങളിലാണ് അഭയം കണ്ടെത്തിയത്. അയൽരാജ്യങ്ങളിൽ തങ്ങളുടെ യുദ്ധവിമാനങ്ങൾ ലാന്റ് ചെയ്തത് താലിബാനെ പ്രകോപിതരാക്കിയിരുന്നു. ഈ വർഷം ജനുവരിയിലും ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ സർക്കാരുകളോട് വിമാനങ്ങൾ മടക്കി നൽകാനും, അല്ലെങ്കിൽ ഗുരുതര ഭവിഷ്യത്തുകൾ അനുഭവിക്കാൻ തയ്യാറായിക്കൊള്ളാനും താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിമാനത്തിന്റെ ഉടമസ്ഥാവകാശം വീണ്ടെടുക്കാൻ സാദ്ധ്യമായ എല്ലാ പ്രതികാര നടപടികളും സ്വീകരിക്കാൻ തങ്ങളെ നിർബന്ധിക്കരുതെന്നുമാണ് താലിബാൻ താക്കീത് നൽകിയത്. ഇതിന് മറുപടിയായി അഫ്ഗാനിസ്ഥാനിലേക്ക് വിമാനങ്ങൾ തിരികെ നൽകില്ലെന്ന് ഉസ്‌ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോവിന്റെ ഉപദേഷ്ടാവ് ഇസ്മത്തുള്ള ഇർഗാഷെവ് വിശദീകരിച്ചിരുന്നു. യു എസുമായുള്ള ധാരണയിലാണ് വിമാനങ്ങൾ തങ്ങൾ സൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉസ്‌ബെക്കിസ്ഥാനിൽ അഫ്ഗാന്റെ നാൽപ്പത്തിയാറോളം വിമാനങ്ങൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം, അഫ്ഗാന്റെ മറ്റൊരു അയൽരാജ്യമായ താജിക്കിസ്ഥാനിൽ പതിനെട്ടോളം വിമാനങ്ങളും എത്തിയിട്ടുണ്ട്. ഇവയിൽ നല്ലൊരു പങ്കും ചെറു വിമാനങ്ങളും, ഹെലികോപ്ടറുകളുമാണ്. എംഐ17 ഹെലികോപ്ടറുകളാണ് ഇവയിൽ ഭൂരിഭാഗവും.
https://www.facebook.com/Malayalivartha


























