ലോക മഹായുദ്ധത്തിന് തുടക്കം; ലോകം മുഴുവന്‍ നശിപ്പിക്കാനുള്ള ആയുധം ബഹിരാകാശത്ത് അയച്ച് റഷ്യ അമേരിക്കയുടെ സര്‍വ്വ പ്ലാനും തകരുന്നു

ആര് തടുത്താലും മൂന്നാം ലോക മഹായുദ്ധമുണ്ടാകും. അല്ലെങ്കില്‍ റഷ്യയുടെ നീക്കങ്ങളില്‍ നാറ്റോയും മൗനം പാലിക്കണം. അത് ഒരിക്കലും ഉണ്ടാകില്ല അതുകൊണ്ടാണ് യുദ്ധ വിദഗ്ദര്‍ മൂന്നാം ലോക മഹായുദ്ധം ഉറപ്പിച്ച് പറയുന്നത്. റഷ്യ എന്തായാലും യുദ്ധം മുന്നില്‍ കണ്ടു തന്നെയാണ് നീങ്ങുന്നത്. മെയ് 9ന് യുദ്ധം യുക്രൈനിലെ യുദ്ധം അവസാനിക്കും എന്ന് പല യുദ്ധ വിദഗ്ദരും പറയുന്നുണ്ടെങ്കിലും അതുപോലെതന്നെ ഒരു ലോക മഹായുദ്ധം ആരംഭിക്കാനുള്ള ദിവസമായും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.
യുദ്ധത്തിന് മുന്നോടിയായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു രഹസ്യ സൈനിക ബഹിരാകാശ പേടകം അയച്ചിരിക്കുകയാണ് റഷ്യ. ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു റഡാര്‍ സാറ്റലൈറ്റ് സംവിധാനമാണിതെന്നാണ് സൂചന. യുക്രൈനെ കൂടാതെ റഷ്യ ഉദ്ദേശിക്കുന്ന മേഘലകളെ എല്ലാം ഈ റെഡാറിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയും. ഇതുതന്നെ വരാന്‍ പോകുന്ന യുദ്ധത്തിന് മുന്നോടിയായുള്ള റഷ്യയുടെ മുന്നൊരുക്കമായാണ് പലരും വിലയിരുത്തുന്നത്.
റഷ്യയുടെ പുതിയ അംഗാര 1.2 റോക്കറ്റ് ഉപയോഗിച്ചാണ് ഈ ചാര സൈനിക ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 29 ന് അര്‍ഖാന്‍ഗെല്‍സ്‌ക് ഒബ്ലാസ്റ്റിലെ വടക്കുപടിഞ്ഞാറന്‍ റഷ്യന്‍ മേഖലയിലെ മിര്‍നി പട്ടണത്തിലെ പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമിലാണ് വിക്ഷേപണം നടന്നിരിക്കുന്നത്. ഒരു ബഹിരാകാശ 'കോംബാറ്റ് ക്രൂ' റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനായി അജ്ഞാത പേലോഡ് വിക്ഷേപിച്ചതായി ഒരു പ്രസ്താവനയിലൂടെ അറിയിക്കുന്നുണ്ട്. പേലോഡ് ഒരുപക്ഷേ ഉക്രെയ്‌നിലെ യുദ്ധത്തില്‍ ഉപയോഗിക്കാനുള്ള ഏറ്റവും രഹസ്യമായ പുതിയ സൈനിക റഡാര്‍ സാറ്റലൈറ്റ് സംവിധാനമാണെന്നാണ് സൂചന. രാത്രി വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചില സൈറ്റുകള്‍ പുറത്ത് വിടുന്നുണ്ട്. എന്നാല്‍ എന്തൊക്കെ യുദ്ധ സംവിധാനങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നത് ഇപ്പോഴും അജ്ഞാതമാണ്.
വിക്ഷേപണം കഴിഞ്ഞ് രണ്ട് മിനിറ്റുകള്‍ക്ക് ശേഷം, ടിറ്റോവ് മെയിന്‍ ടെസ്റ്റ് ആന്‍ഡ് സ്‌പേസ് സിസ്റ്റംസ് കണ്‍ട്രോള്‍ സെന്ററിന്റെ ഗ്രൗണ്ട് കണ്‍ട്രോള്‍ വഴി അംഗാര1.2 ലോഞ്ച് വെഹിക്കിളിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. വിജയകരമായ വിക്ഷേപണത്തിന് ശേഷം പേടകത്തെ 'കോസ്‌മോസ് 2555' എന്ന് നാമകരണം ചെയ്തു. ഇപ്പോഴത്തെ വിക്ഷേപണം അജ്ഞാതമാണ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് റോസ്‌കോസ്‌മോസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിക്ഷേപണം എന്നതുകൊണ്ടു തന്നെ. അതീവ ദുരൂഹമായി തുടരുകയാണ് റഷ്യയുടെ ഈ സൈനീക സാറ്റലൈറ്റ്.
അതേസമയം റഷ്യയുടെ പിന്മാറ്റം ബഹിരാകാശ നിലയത്തെ വലിയ രീതിയില്‍ ബാധിക്കുകയാണ്. ബഹിരാകാശ നിലയം പരിപാലിക്കാന്‍ ആവശ്യമായ ചരക്കുകളില്‍ ഭൂരിഭാഗവും റഷ്യന്‍ റോക്കറ്റുകള്‍ എത്തിക്കുന്നതിനാല്‍, പിന്മാറ്റം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് അമേരിക്കയും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, നാസ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളുമായി, പ്രത്യേകിച്ച് എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി ചേര്‍ന്ന്, ചരക്ക് എത്തിക്കുന്നതിനും ബഹിരാകാശത്തേക്ക് മനുഷ്യനെഎത്തിക്കുന്നതിനും പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് അവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു. എന്നാല്‍ റഷ്യ തനിച്ചു നില്‍ക്കുമ്പോള്‍ വരും നാളുകളില്‍ അത് അമേരിക്കയ്ക്ക് വലിയൊരു വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha


























