കരുത്ത് തെളിയിച്ച് രാജപക്‌സെ സര്‍ക്കാര്‍.... ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ (എസ്എല്‍പിപി) പിന്തുണയോടെ രഞ്ജിത് സിയംബലപിത്തിയ വിജയിച്ചത് ഗോട്ടബയ സര്‍ക്കാരിന്റെ ആത്മവിശ്വാസമുയര്‍ത്തി

കരുത്ത് തെളിയിച്ച് രാജപക്‌സെ സര്‍ക്കാര്‍.... ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ (എസ്എല്‍പിപി) പിന്തുണയോടെ രഞ്ജിത് സിയംബലപിത്തിയ വിജയിച്ചത് ഗോട്ടബയ സര്‍ക്കാരിന്റെ ആത്മവിശ്വാസമുയര്‍ത്തി,. മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി അംഗമാണ് രഞ്ജിത്.
40 എംപിമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം പാര്‍ലമെന്റില്‍ നടന്ന ആദ്യ ശക്തിപരീക്ഷണം
ഭരണസഖ്യത്തിന് അതിജീവിക്കാനായി.
സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായതോടെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ച രഞ്ജിത് അതേ പദവിയില്‍ അതേ കക്ഷികളുടെ പിന്തുണയോടെ തിരിച്ചെത്തിയ രാഷ്ട്രീയനാടകമാണ് പാര്‍ലമെന്റില്‍ നടന്നത്. ആദ്യം സര്‍ക്കാരിനെതിരെ രംഗത്തുവന്ന മൈത്രിപാലയും ഇപ്പോള്‍ സര്‍ക്കാരുമായി ചങ്ങാത്തത്തിലായിരിക്കുകയാണ്.
മുഖ്യപ്രതിപക്ഷമായ സമാഗി ജനബലവേഗയുടെ ഇംതിയാസ് ബര്‍ക്കീര്‍ മര്‍ക്കാറിനെ 148 65 വോട്ടിനാണ് രഞ്ജിത് പരാജയപ്പെടുത്തിയത്.
സര്‍ക്കാരിന്റെ പിണിയാളാണ് പുതിയ ഡപ്യൂട്ടി സ്പീക്കറെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ ആരോപണം. സര്‍ക്കാരിനെതിരെ 2 അവിശ്വാസ പ്രമേയങ്ങള്‍ അടുത്തയാഴ്ച വരാനിരിക്കെയാണ് സഭയിലെ ബലാബലത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























