Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഭക്ഷണം കാണിച്ച് സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചു, പൂച്ചയെ തൊഴിച്ച് കടലിലിട്ട യുവാവിന് പത്ത് വർഷം ജയിൽ ശിക്ഷ, പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം രാജ്യാന്തര ശ്രദ്ധനേടി, യുവാവിന് എതിരെയുള്ള നടപടി...രൂക്ഷമായ വിമർശനം ഉയർന്നതോടെ...!

06 MAY 2022 11:43 AM IST
മലയാളി വാര്‍ത്ത

മനുഷത്വം മരവിച്ചുപോയ ചിലർ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് ഇന്നും തുടരുകയാണ്. അവയെ ഉപദ്രവിക്കുന്ന വീഡിയോകളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ക്രൂരമായി ഒരു പൂച്ചയെ ഉപദ്രവിച്ച യുവാവ് ഇപ്പോൾ പത്ത് വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാവുന്ന നിയമ നടപടികൾ നേരിടുകയാണ്.

ഗ്രീസിലെ എവിയ ദ്വീപിലാണ് സംഭവം. യുവാവ് പൂച്ചയെ തൊഴിച്ച് കടലിലിടുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് നിയമ നടപടിയുമായി പൊലീസും രംഗത്തെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൂച്ചയെ തൊഴിച്ച് വെള്ളത്തിലിടുന്നത് കണ്ട് ഉച്ചത്തിൽ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

2020 തിലെ പരിഷ്‌ക്കരിച്ച നിയമപ്രകാരം 10 വർഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് വിശദീകരിച്ചു. ഭക്ഷണം നൽകാനെന്ന വ്യാജേന പൂച്ചയെ അടുത്തേക്ക് വിളിച്ചിട്ട് തൊഴിച്ച് കടലിലേക്ക് യുവാവ് തള്ളിയിടുകയായിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ക്ഷമിക്കാനാവുന്നതല്ലെന്ന് ഗ്രീക്ക് മന്ത്രി ടാക്കിസ് തിയോഡോർകാകോസ് വ്യക്തമാക്കി.

കടലിന് അഭിമുഖമായി സജീകരിച്ചിരിക്കുന്ന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവാണ് അവിടെയുണ്ടായിരുന്ന പൂച്ചക്കുട്ടികളെ ഭക്ഷണം കാണിച്ച് സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചത്. ആദ്യം അടുത്തേക്കെത്തിയ പൂച്ചയെ ഇയാൾ ഭക്ഷണം കാണിച്ച ശേഷം കടലിലേക്ക് കാലുകൊണ്ട് തള്ളിയിടുകയായിരുന്നു. ഇതിനൊടൊപ്പമുണ്ടായിരുന്ന പൂച്ചയേയും ഇയാൾ അരികിലേക്ക് വിളിച്ച് കടലിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം രാജ്യാന്തര ശ്രദ്ധനേടുകയായിരുന്നു. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.പൂച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും തമാശയ്ക്കാണ് അതിനെ തള്ളിയിട്ടതെന്നും യുവാവ് പൊലീസിനൊട് പറഞ്ഞു.

വെള്ളത്തിലേക്കല്ല പൂച്ചയെ തള്ളിയിട്ടതെന്നും അവിടെ വെള്ളാരം കല്ലുകളാണുണ്ടായിരുന്നതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. റസ്റ്ററന്റ് ഉടമയുടെ വളർത്തുപൂച്ചകളാണിതെന്നും അവയ്ക്ക് നിലവിൽ പ്രശനങ്ങളൊന്നുമില്ലെന്നും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മൃഗസംരക്ഷണ സമിതി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (10 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (19 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (26 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (41 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends