പരസ്പരം തമ്മിലുള്ള സ്നേഹംകൂടാൻ, ഒരു കുട്ടി ഉണ്ടാവാൻ....കാമുകൻ അറിയാതെ കോണ്ടത്തിൽ തുളയിട്ടു..താൻ ഗർഭിണിയാണെന്ന സന്ദേശവും ...ഭീജ മോഷണത്തിന് ശിക്ഷവിധിച്ച് കോടതി... ഇവിടെ എന്തൊക്കെ സംഭവിക്കുന്നു എന്ന ഞെട്ടലിൽ സോഷ്യൽമീഡിയ

ലോകത്ത് പലതരത്തിലുള്ള മോഷ്ടാക്കൾ ഉണ്ട് എന്നാൽ വ്യത്യസ്തമായ ഒരു മോഷണ കഥയാണ് ഇപ്പോൾ വൈറലാവുന്നത്.42 കാരനായ പുരുഷനുമായി അസ്വാഭാവിക ബന്ധം പുലർത്തിയ 39 കാരിയായ സ്ത്രീ ഉൾപ്പെട്ടതാണ് കേസ്. കഴിഞ്ഞ വർഷം ഇരുവരും ഓൺലൈനിൽ കണ്ടുമുട്ടുകയും, ലൈംഗിക ബന്ധം ആരംഭിക്കുകയും ചെയ്തു.'
തന്റെ സുഹൃത്തിൽ ഒരു കുഞ്ഞുണ്ടാകാൻ താത്പര്യമില്ലാതിരുന്ന അയാൾ എന്നും ഗർഭനിരോധന ഉറകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. കാലം കടന്നുപോയപ്പോൾ യുവതിയുടെ ഉള്ളിൽ തന്റെ സുഹൃത്തിനോടുള്ള പ്രണയം കൂടുതൽ ശക്തമാകുകയും എന്നാൽ, അതേ അളവിൽ അത് തിരിച്ചു ലഭിക്കാതെ വരികയും ചെയ്തു.അതിനാലാണ് യുവതി ഈ പ്രവർത്തി ചെയ്‌തുകൂടിയത്.
താൻ ഗർഭിണിയാണെന്ന് വിശ്വസിക്കുന്നതായുംഗർഭനിരോധന ഉറകൾ ബോധപൂർവം കേടുവരുത്തിയതായും യുവതി പിന്നീട് ആ വ്യക്തിക്ക് സന്ദേശമയച്ചു. തുടർന്ന് പുരുഷൻ തന്റെ പങ്കാളിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി, അവനെ കൃത്രിമം കാണിക്കാൻ ശ്രമിച്ചതായി സ്ത്രീ സമ്മതിച്ചു.
ഒരു കുഞ്ഞുണ്ടായാൽ തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് കരുതിയ യുവതി അതിനായി പണി ഒപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനു തൊട്ടുമുൻപായി ഗർഭനിരോധന ഉറയിൽ ഒരു സുഷിരമിട്ടു. ഒരു പുരുഷനെ അറിയിക്കാതെ അയാൾ പിന്തുടരുന്ന ഗർഭ നിരോധന മാർഗ്ഗം തടസ്സപ്പെടുത്തിയത് കുറ്റകരമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്.
സുഷിരമിട്ട് ശ്രമം നടത്തിയെങ്കിലും ആ യുവതിക്ക് ഗർഭം ധരിക്കാൻ ആയില്ല. എന്നിട്ടും അവർ തന്റെ കാമുകന് താൻ ഗർഭിണി ആണെന്ന വ്യാജ വാട്ട്സ്അപ് സന്ദേശം അയച്ചു. അതിലായിരുന്നു അവർ ഗർഭനിരോധന ഉറയിൽ സുഷിരമിട്ട കാര്യം സമ്മതിച്ചത്. ഇതോടെ കാമുകൻ അവർക്കെതിരെ ക്രിമിനൽ പരാതി നൽകുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ, യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ, അവർക്ക് മേൽ എന്ത് കുറ്റമാണ് ചുമത്തേണ്ടതെന്ന കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടായി എന്നാണ് പ്രാദേശിക ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അറിവോ സമ്മതമോ ഇല്ലാതെ ബീജം ശരീരത്തിലേക്ക് ഏറ്റുവാങ്ങിയത് ബലാത്സംഗത്തിന് തുല്യമായ കുറ്റമാണെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അത് ലൈംഗികാതിക്രമമാക്കി കുറച്ചു. പിന്നീടാണ് ഗൂഢ ഉദ്ദേശത്തോടെ മറ്റൊരു വ്യക്തിയെ വഞ്ചിക്കാൻ തുനിഞ്ഞതിനുള്ള കേസ് ഇവർക്ക് മേൽ ചാർത്തിയത്. ലൈംഗിക ബന്ധത്തിനിടയിൽ പുരുഷന്മാർ ഇത്തരത്തിൽ ഉറകളിൽ കേടുപാടുകൾ ഉണ്ടാക്കി പങ്കാളികളെ വഞ്ചിക്കുമ്പോൾ ശിക്ഷിക്കാനുള്ള നിയമം തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha


























