രാജ്യത്തെ തകര്‍ത്ത് കൊടും മഴ 22 മരണം ദുരന്തത്തില്‍ തകര്‍ന്ന് ഇന്ത്യയുടെ അയല്‍ക്കാര്‍

അതിഭീകര മഴയും പ്രളയവും കാരണം അഫ്ഗാനിസ്ഥാനില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു വീടുകളും കനത്ത വിളനാശവും രാജ്യത്തു സംഭവിച്ചു. അഫ്ഗാനിലെ 12 പ്രവിശ്യകളിലാണു ദുരന്തം വന്‍ നാശം വിതയ്ക്കുന്നത്. നാല്‍പതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ബാദ്ഗിസിലും ഫര്യാബിലുമാണ് ഏറ്റവുംകൂടുതല്‍ നാശനഷ്ടം അനുഭവപ്പെട്ടത്. വടക്കന്‍ പ്രവിശ്യയായ ബാഘ്‌ലനിലും ദുരന്തക്കെടുതികളുടെ റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങള്‍ മൂലം അഫ്ഗാനില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കനത്ത വരള്‍ച്ച ഉടലെടുത്തിരുന്നു. ഇതെത്തുടര്‍ന്ന് കാര്‍ഷികവിളകളുടെ ഉത്പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.
മാനുഷിക പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടുന്ന അഫ്ഗാനില്‍ ഈ പ്രശ്‌നം കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായെന്ന് ദുരന്ത നിവാരണ സന്നദ്ധ സേനകളുടെ അധികൃതര്‍ അറിയിച്ചു.
ഇത് ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമോയെന്ന ഭീഷണി നിലനില്‍ക്കുകയാണ്. മൂവായിരം ഏക്കറുകളോളം കൃഷിഭൂമി പുതിയപ്രളയത്തില്‍ മാത്രം നശിച്ചു. താലിബാനും മുന്‍ സര്‍ക്കാരിന്റെ സേനകളും തമ്മില്‍ പതിറ്റാണ്ടുകളായി നടന്ന യുദ്ധം രാജ്യത്തെ സാമ്പത്തികഘടനയെ വലിയ തോതില്‍ ക്ഷീണിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രകൃതിദുരന്തങ്ങള്‍ കൂടി എത്തുന്നതോടെയാണു വലിയ പ്രതിസന്ധിക്ക് കളമൊരുങ്ങുന്നത്. ഈ പ്രശ്‌നം നേരിടാന്‍ ഒറ്റയ്ക്കു സാധ്യമല്ലെന്ന് ബോധ്യപ്പെട്ട താലിബാന്‍ ഭരണകര്‍ത്താക്കള്‍ രാജ്യാന്തര സംഘടനകളെ സഹായത്തിനായി സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താലിബാനെ അംഗീകരിക്കാന്‍ പല സംഘടനകളും തയാറാകാത്തതുമൂലം ഫണ്ടുകള്‍ നല്‍കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
https://www.facebook.com/Malayalivartha


























