വഴക്കിനിടയിൽ മദ്യക്കുപ്പിയെടുത്ത് താൻ നിലത്തടിച്ച് പൊട്ടിച്ചു; ദേഷ്യം വന്ന ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് തനിക്കു നേരെയെറിഞ്ഞു; ഭാഗ്യവശാൽ അത് ദേഹത്തു കൊണ്ടില്ല; ഇതിനിടയിൽ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച്ത ന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഭീഷണി മുഴക്കി; തന്റെ മുഖം വികൃതമാക്കുമെന്ന് ഭീഷണിപ്പെടുത്തി; തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചു; പൊട്ടിക്കരഞ്ഞ് ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ ഭാര്യ ആംബർ ഹെഡ്

ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ ഭാര്യ ആംബർ ഹെഡ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. താൻ അനുഭവിച്ച കഷതകളെ കുറിച്ച് കോടതി മുറിയിൽ വച്ച് അവർ തുറന്ന് പറയുകയും പൊട്ടിക്കരയുകയും ചെയ്തു. ഇരുവരും തമ്മിൽ മാനനഷ്ടക്കേസ് നടക്കുകയാണ്. ഈ കേസിന്റെ വിചാരണയ്‌ക്കിെടയാണ് ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ആംബർ ഹെഡ് ആരോപിച്ചത്.
തന്നെ പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത്തരത്തിലുള്ള ജോണി ഡെപ്പിന്റെ ക്രൂരതകൾ പറയുമ്പോൾ ആംബർ ഹെഡ് കോടതിമുറിയിൽ പൊട്ടിക്കരയുന്ന സാഹചര്യം വരെയുണ്ടായി. ഇവരുടെ വിവാഹം 2015ലായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ജോണി ഡെപ്പ് തന്നെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് ആംബർ ഹെഡ് പറയുന്നത്.
മുപ്പത്തിയാറുകാരിയായ ആംബർ ഹെഡ്, മാനനഷ്ടക്കേസിൽ തുടർച്ചയായ രണ്ടാം ദിവസവും കോടതിയിൽ മൊഴി നൽകാനെത്തി. 2015 മാർച്ചിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലായിരുന്ന സമയത്ത് ഡെപ്പ് ശാരീരികമായി ഉപദ്രവിച്ചു. കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആംബർ ഹെഡ് പറഞ്ഞു. ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്തരത്തിൽ കലാശിച്ചത്.
വഴക്കിനിടയിൽ മദ്യക്കുപ്പിയെടുത്ത് താൻ നിലത്തടിച്ച് പൊട്ടിച്ചു. ദേഷ്യം വന്ന ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് തനിക്കു നേരെയെറിഞ്ഞു. ഭാഗ്യവശാൽ അത് ദേഹത്തു കൊണ്ടില്ല. ഇതിനിടയിൽ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് തന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഡെപ്പ് ഭീഷണി മുഴക്കുകയും ചെയ്തു . തന്റെ മുഖം വികൃതമാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആംബർ പറഞ്ഞു.
ഞാൻ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചതെന്നും ആംബർ ഹെഡ് പറഞ്ഞു ഡെപ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പറഞ്ഞു. ആംബർ ഹെഡ് വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് എഴുതിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പായിരുന്നു 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ശേഷം അദ്ദേഹം തന്നെ ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിരുന്നില്ല. പക്ഷേ ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായി. അത് കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും താരം പരാതിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























