പലയിടത്തും വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; ഇതിന്റെ ഫലം എന്താകുമെന്ന് പറയാനാകില്ല; ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല; കോവിഡിൽ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം

കോവിഡിൽ ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം ആശങ്ക അറിയിച്ചിരിക്കുകയാണ്. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞിരിക്കുന്നത്. പലയിടത്തും വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു.
ഇതിന്റെ ഫലം എന്താകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരും. ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു ഉടനെ തന്നെ പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് കുറയുന്നുണ്ട്. പക്ഷേ പരിശോധന കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് ലോകാരോഗ്യ സംഘടനാ തള്ളിയിരുന്നു. ഇവർ പുറത്തുവിട്ട കോവിഡ് മരണ കണക്കുകളെ WHO മേധാവി ന്യായീകരിക്കുന്ന സാഹചര്യവുമുണ്ടായി. ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണകണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളിൽ ഉയർത്തുവാനിരിക്കുകയാണ്.
പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. സർക്കാർ കള്ളം പറയുകയാണ്. മരിച്ച 47 ലക്ഷം പേരുടെയും കുടുബത്തിന് സഹായധനം നൽകണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം ലോകോരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്കുകൾ ശാസ്ത്രീയമല്ലെന്ന് ഇന്ത്യ വിമർശിച്ചിരുന്നു. റിപ്പോർട്ട് പുറത്ത് വരാനിരിക്കവെയാണ് കത്ത് വഴിയും ഓൺലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധമറിയിച്ചത്.
https://www.facebook.com/Malayalivartha


























