ജൂതന്മാരെ തൊട്ടാൽ വിടില്ല! കലികയറിയ ഇസ്രയേലിന് മുന്നിൽ വിറച്ച് റഷ്യ.. മാപ്പ് പറഞ്ഞ് തടി തപ്പി പുടിൻ

ജൂതരെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർക്ക് ജൂതവേരുകളുണ്ടെന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ പരാമർശത്തിൽ മാപ്പുപറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ജൂതവംശഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നു ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ വിമർശനത്തിനു പിന്നാലെ പുട്ടിൻ ക്ഷമാപണം നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്.
എന്നാൽ ഇസ്രയേൽ അവകാശവാദത്തോട് ക്രെംലിൻ പ്രതികരിച്ചില്ല.എന്നിരുന്നാലും അനഗ്നെ റഷ്യയെ പോലെ ഒരു രാജ്യത്തിന്റെ ഭരണാധികാരി,ലോകം കണ്ട ഏറ്റവും വലിയ ഭരണാധികാരി എന്ന വിശേഷിപ്പിക്കുന്ന പുടിൻ ഇസ്രയേലിനെ പോലൊരു ചെറിയ രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിൽ അത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്.ഇസ്റയേലിനെ പുടിൻ ഭയക്കുന്നു എന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ.
മാത്രവുമല്ല ഇസ്രയേലിന്റെ പക്കൽ ഉള്ള പല ആയുധങ്ങളും റഷ്യ നിലവിൽ വാങ്ങുന്നുണ്ട് .ഇതും ഇസ്രയേലിനെ പിണക്കാൻ റഷ്യ മടിക്കുന്നതിന് കാരണമാകാം.എന്നാൽ ഈ പരാമർശം റഷ്യൻ വിദേശ കാര്യ മന്ത്രിക്ക് പറ്റിയ വിടുവാഴിത്തരമാണെന്നുള്ള ആക്ഷേപം പരക്കെ ഉണ്ട്. എന്തായാലും ഇത് ഇസ്രേയേലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണ്.സൈനിക പിന്തുണയ്ക്കായി യുക്രെയ്‌ൻ ഇസ്രയേലിനെ സമീപിച്ച പശ്ചാത്തലത്തിലാണു വിവാദമുണ്ടായത്. അതേസമയം, യുക്രെയ്‌ന്റെ ആവശ്യങ്ങളോട് നിലവില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
യുക്രെയ്നിനെ നാത്‍സിമുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനികനടപടികളെന്ന റഷ്യയുടെ അവകാശവാദത്തെക്കുറിച്ച്, ഇറ്റാലിയൻ ചാനലിലെ അഭിമുഖത്തിൽ വിശദീകരിക്കുമ്പോഴാണ് ലാവ്റോവ് വിവാദ പരാമർശങ്ങൾ നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോ മറ്റു പ്രധാന വ്യക്തികളോ ജൂതരായതു കൊണ്ട് യുക്രെയ്നിൽ നാത്‌സി ഘടകങ്ങളില്ല എന്നു കരുതരുതെന്നു പറഞ്ഞ റഷ്യൻ വിദേശകാര്യമന്ത്രി ഹിറ്റ്ലറുടെ ജൂതവേരുകളെക്കുറിച്ചു പറഞ്ഞു. ഹിറ്റ്‌ലറുടെ മുത്തച്ഛൻ ജൂതനായിരുന്നെന്ന കേട്ടുകേഴ്‍വിയെ സൂചിപ്പിച്ചായിരുന്നു മറുപടി.
ലാവ്‌റോവിന്റേത് മാപ്പർഹിക്കാത്ത വാക്കുകളെന്ന് ആരോപിച്ച ഇസ്രയേൽ, റഷ്യൻ അംബാസഡറോടു വിശദീകരണം തേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും നീചമായ ജൂതവംശഹത്യയ്ക്ക്, ജൂതരെത്തന്നെ പഴിക്കുകയാണു റഷ്യ ചെയ്തിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രി യയ്ർ ലപീദ് റഷ്യൻ നിലപാടിനെ വംശീയതയെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. യുക്രെയ്നും റഷ്യയുമായി ഒരുപോലെ സൗഹൃദം സൂക്ഷിക്കുകയും മധ്യസ്ഥശ്രമങ്ങൾക്കു മുൻകയ്യെടുക്കുകയും ചെയ്തിരുന്ന ഇസ്രയേൽ ഇതാദ്യമാണ് റഷ്യയോട് ഇത്ര കനത്ത സ്വരത്തിൽ ഇടയുന്നത്.
റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് എതിരെ നിലപാട് എടുക്കാതെ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. പുടിനെതിരെ കടുത്ത നിലപാട് എടുക്കാത്തതില്‍ ഇസ്രായേലിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിധത്തിലാണ് വളരുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഹിറ്റ്‌ലറിന്റെ മുത്തച്ഛന്‍ ജൂതവംശജനാണെന്ന ആരോപണം പതിറ്റാണ്ടുകളായി തെളിയിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഹിറ്റ്‌ലറിന്റെ അഭിഭാഷകന്‍ ഹാന്‍സ് ഫ്രാങ്ക് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തനിക്ക് ജൂതപാരമ്പര്യമുണ്ടെന്ന വാദം അന്വേഷിക്കണമെന്ന് ഹിറ്റ്‌ലര്‍ നേരിട്ട് തന്നോട് ആവശ്യപ്പെട്ടതായി 1953-ല്‍ പുറത്തിറക്കിയ ആത്മകഥയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം ശരിയാണെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം തുടര്‍ന്ന് എഴുതി. എന്നാല്‍, പ്രധാന ചരിത്രകാരന്‍മാരാരും ഈ വാദം അംഗീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























