ഏഷ്യൻ ഗെയിംസ് മാറ്റി... വില്ലനായി വീണ്ടും കൊവിഡ്.... ലോകം നാശത്തിലേക്ക്!

ലോകം വീണ്ടും വില്ലൻ മഹാമാരിയുടെ പിടിയിൽ ഞെരിഞ്ഞമർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും വിട്ടൊഴിഞ്ഞു എങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നെയും ശക്തി പ്രാപിക്കുകയാണ്. അതിനിടയിൽ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസിനെയും ബാധിച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വാർത്തകളാണ് ലഭിക്കുന്നത്.
ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസാണ് അനിശ്ചിതമായി മാറ്റിവെച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയായിരുന്നു ഗെയിംസ് നടത്താനായി തീരുമാനിച്ചിരുന്നത്. ഗെയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഇപ്പോൾ പുറത്ത് വന്നത്. കാരണമെന്തെന്ന് സംഘാടകര്‍ വ്യക്തിമാക്കിയിട്ടില്ല. ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്.
ചൈനീസ് നഗരങ്ങളെ വിറപ്പിക്കുന്ന കൊവിഡ് വ്യാപനം തന്നെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തം. ശീതകാല ഒളിംപിക്സ് ഫെബ്രുവരിയിൽ വിജയകരമായി നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയുള്ള ചൈനീസ് പ്രതിരോധമാണ് ഇപ്പോള്‍ പൊളിയുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ചൈനയിലേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചപ്പോഴും ഗെയിംസ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ചൈനീസ് നിലപാട്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്ന സൂചനയാണ് നൽകിയിട്ടുള്ളത്. ഗെയിംസ് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചതായി ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഗെയിംസ് വൈകിപ്പിക്കാന്‍ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈന കൊവിഡിന്‍റെ വലിയ വെല്ലുവിളി നേരിടുകയാണ്. ഗെയിംസിന്‍റെ പുതുക്കിയ തിയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഹാങ്ഷു നഗരം. കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ട ലോക് ഡൗണാണ് നഗരത്തിലുണ്ടായിരുന്നത്. നിലവില്‍ ഗെയിംസിന്റെ ഭാഗമായി 56 മത്സര വേദികള്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു.
ഗെയിംസ് നടത്താനായി ഒരു വൈറസ് നിയന്ത്രണ പദ്ധതി നടത്താനാണ് പദ്ധതിയെന്ന് സംഘാടകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ബീജിങ്ങില്‍ ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പദ്ധതി രൂപവത്കരിച്ചത്. 2019-ല്‍ വുഹാനില്‍ കോവിഡ് കണ്ടെത്തിയതിനു ശേഷം ഏതാണ്ട് എല്ലാ അന്താരാഷ്ട്ര കായിക മത്സരങ്ങളും ചൈനയില്‍ നടക്കാത്ത സ്ഥിതി വിശേഷമായിരുന്നു. ബീജിങ്ങില്‍ നടന്ന ശീതകാല ഒളിമ്പിക്‌സ് പോലും കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷയുമനുസരിച്ചാണ് നടന്നത്.
കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം. ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്‌ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വാണിജ്യനഗരമായ ഹാങ്ഷൂവില്‍ 18 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ്. 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറാനോ കഴിയില്ലെന്ന് ചട്ടവും നിലവില്‍ വന്നിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























