Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം രൂക്ഷമായതോടെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രണ്ടാമതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.... ഇന്നലെ അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്, സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യം

07 MAY 2022 06:17 AM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം രൂക്ഷമായതോടെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രണ്ടാമതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നത്. ഇതോടെ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ അധികാരം ലഭിക്കും. 'പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്' അടിയന്തരാവസ്ഥയെന്നാണു പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം.


. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.


ലങ്കന്‍ പാര്‍ലമെന്റിനു സമീപത്തായി പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്തു ക്ഷാമമാണ്. മാസങ്ങളോളമായി തുടരുന്ന പ്രതിസന്ധിയില്‍ ക്ഷമകെട്ട ജനം തെരുവിലിറങ്ങി. പാര്‍ലമെന്റിലേക്കുള്ള പാതയില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണു പ്രതിഷേധവുമായി തുടരുന്നത്.




അതേസമയം പാര്‍ലമെന്റിനുപുറത്ത് വ്യാഴാഴ്ച അര്‍ധരാത്രി വലിയ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളിസംഘടനകള്‍ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. ലങ്കയില്‍ രാജ്യവ്യാപകമായി സ്‌കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും പാര്‍ലമെന്റിനു സമീപത്തെ പ്രതിഷേധക്കാരെ വിരട്ടാന്‍ പൊലീസ് ശ്രമിച്ചിച്ചെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായില്ല.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (8 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (17 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (24 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (39 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends