21 വര്‍ഷത്തിനു ശേഷം ഭാര്യയുടെ മൃതദേഹത്തോട് വിട പറഞ്ഞ് 72 കാരന്‍...ഒറ്റമുറിവീട്ടില്‍ മൃതദേഹം സൂക്ഷിച്ചത് ആരുമറിയാതെ, ഇപ്പോൾ ശവസംസ്‌കാരം നടത്താനുള്ളകാരണം കേട്ട് ഞെട്ടി വീട്ടുകാർ...

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ചാണ്‍ ജാന്‍വാട്ച്ചാക്കല്‍ എന്ന 72 കാരനാണ് ഭാര്യയുടെ മൃതശരീരം 21 വര്‍ഷം വീട്ടില്‍ സൂക്ഷിച്ചത്.തന്‍റെ ഒറ്റമുറിവീട്ടില്‍ ഒരു ശവപ്പെട്ടിയിലാണ് രണ്ട് ദശാബ്ദത്തിലധികം ഭാര്യയുടെ മൃതദേഹം മറ്റാരുമറിയാതെ ചാണ്‍ സൂക്ഷിച്ചുവച്ചത്. ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ 21നാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഭാര്യയുടെ ശവസംസ്കാരം ചാണ്‍ നടത്തിയത്.
തന്‍റെ മരണശേഷം ഭാര്യയ്ക്ക് ഉചിതമായ സംസ്കാരം ലഭിക്കാനിടയില്ല എന്ന ചിന്തമൂലം ചാണ്‍ ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മൃതശരീരം പുറത്തേക്കുകൊണ്ടു പോകുന്പോള്‍ വൈകാതെ താനും വരുമെന്ന് വിലപിച്ചുകൊണ്ട് മിഴിനീരോടെ അതിനകന്പടി സേവിക്കുന്ന ചാണിന്‍റെ വീഡിയോ ഹൃദയസ്പര്‍ശിയാണ്.രണ്ട് ആണ്‍ മക്കളുണ്ടായിരുന്നെങ്കിലും അവരില്‍ നിന്നകന്ന് ഒരു ഒറ്റമുറി വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു ചാണ്‍.
സംഭവം ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഭാര്യയുടെ മരണം ചാണ്‍ ജാന്‍വാട്ച്ചക്കല്‍ മുന്‍പുതന്നെ രജിസ്റ്റര്‍ ചെയ്തതു നിമിത്തം കേസെടുക്കേണ്ടെന്നാണ് ബാങ്കോക്ക് പോലീസിന്‍റെ തീരുമാനം.ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മസ്തിഷ്ക മരണം സംഭവിച്ചാണ് മരിച്ചത്.
മൃതദേഹം ബുദ്ധമത ആചാരങ്ങൾ നടത്തുന്നതിനായി നോന്തബുരിയിലെ വാട്ട് ചോൻപ്രതർൺ രംഗ്‌സരിതിലേക്ക് കൊണ്ടുപോയിരുന്നു എന്നാൽ ചാൺ ശരീരം സാംസ്കാരികാതെ തിരികെ കൊണ്ടുവരികയായിരുന്നു. ചാൺ ഭാര്യയുടെ ശവപ്പെട്ടിയുമായി പതിവായി സംസാരിക്കുകയും ശവപ്പെട്ടി പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























