കഴുത എന്നും കഴുത തന്നെ! നാക്കെടുത്താൽ മണ്ടത്തരം പറയുന്ന ഇമ്രാന് മുട്ടൻ പണി

അന്താരാഷ്ട്ര മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ആളാണ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ ഇക്കുറി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട പ്രസ്താവനകളല്ല ഇമ്രാനെ കുരുക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ തന്റെ ജീവിതത്തെക്കുറിച്ച് ഇമ്രാൻ നടത്തിയ ചില പരാമർശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രസംഗത്തിനിടെ പാകിസ്താനെ പുകഴ്‌ത്താൻ ശ്രമിച്ചത് ഇമ്രാന് തന്നെ അമളിയായി മാറുകയായിരുന്നു. പ്രസംഗത്തിലെ ചില പ്രത്യേക ഭാഗങ്ങൾ പാകിസ്താനിലെ ആളുകൾ തന്നെയാണ് ട്വിറ്ററിൽ ആദ്യം പങ്കുവച്ചത് പിന്നീട് ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സ്വയം വടി കൊടുത്ത് അടി മേടിച്ചു എന്നാണ് പിന്നീട് അതിനെ എല്ലാവരും ട്രോളുന്നത്.
സ്വന്തം നാടിനെ പ്രശംസിക്കാൻ വേണ്ടി ഇമ്രാൻ നടത്തിയ ഉപമ വലിയ അബദ്ധമായി മാറുകയായിരുന്നു. ‘ഇംഗ്ലണ്ടിൽ എനിക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പക്ഷേ ഇവിടം ഞാനൊരിക്കലും എന്റെ വീടായി കണ്ടിട്ടില്ല. ഞാൻ എല്ലായ്‌പ്പോഴും ഒരു പാകിസ്താനി തന്നെയായിരിക്കും.
ഒരു കഴുതയുടെ ദേഹത്ത് പെയിന്റ് കൊണ്ട് വരകൾ വരച്ചാൽ അത് ഒരിക്കലും സീബ്രയായി മാറില്ല. കഴുത എപ്പോഴും കഴുത തന്നെയായിരിക്കുമെന്നാണ്’ ഇമ്രാൻ പറയുന്നത്. പക്ഷേ ഇതിൽ ഇമ്രാൻ തന്നെ തന്നെയല്ലേ കഴുത എന്ന് വിളിച്ചത് എന്നാണ് പലരും ചോദിക്കുന്നത്. അത്തരത്തിൽ പണി മേടിച്ച് കൂട്ടിയിരിക്കുകയാണ്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്റർ ജുനൈദ് അക്രമുമായുള്ള പോഡ്‌കാസ്റ്റിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇമ്രാന്റെ ഖാന്റെ തന്നെ സ്വന്തം യൂട്യൂബ് ചാനലിലാണ് പ്രസംഗത്തിന്റെ പൂർണരൂപം കൊടുത്തിരിക്കുന്നത്. എന്നാൽ പാകിസ്താനിലെ ആളുകൾ തന്നെയാണ് പ്രസംഗത്തിലെ ഈ ഭാഗം മാത്രം കട്ട് ചെയ്ത് വീഡിയോ ആക്കിയത്. ഇമ്രാന് സ്വന്തം അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന രസകരമായ കമന്റുകൾ.
ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടിലൂടെ ഏപ്രിൽ 10 ന് ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. അട്ടിമറി സാധ്യതയുള്ള രാജ്യത്ത് പാർലമെന്റ് പുറത്താക്കിയ ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. ദിവസങ്ങളോളം നീണ്ട നാടകീയതയ്‌ക്കൊടുവിൽ അർധരാത്രിയോടെയായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഷെഹ്ബാസ് ഷെരീഫിനെ പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു ചേർന്ന് സഖ്യമുണ്ടാക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ ഭരണം കൊണ്ടുവരാൻ തന്റെ രാഷ്ട്രീയ എതിരാളികൾ യുഎസുമായി ഒത്തുകളിച്ചുവെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് വിശ്വസനീയമായ തെളിവുകളൊന്നും അദ്ദേഹം നൽകിയിരുന്നില്ല.
https://www.facebook.com/Malayalivartha


























