അതിർത്തിയിൽ വെടിക്കെട്ട്! ഇന്ത്യ പാകിസ്താൻ യുദ്ധം? നരനായാട്ട് ആരംഭിച്ച് സൈന്യം... അടുത്ത സർജിക്കൽ സ്ട്രൈക്കിന് സമയമായി

ഇന്ത്യയില്‍ സമാധാനം പുലരുന്നത് സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഭീകര സംഘടനകള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ലീന്‍ കശ്മീര്‍ ഓപ്പറേഷന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ ഭീകരുടെ എണ്ണം 150ല്‍ നിന്ന് 100ല്‍ താഴെ ആക്കാന്‍ കഴിഞ്ഞിരുന്നു. ഭീകരാക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരില്‍ പിടിമുറുക്കിയ സാഹചര്യത്തിലാണ് വീണ്ടും തുരംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച നാം ഈയിടയ്ക്ക് കണ്ടത്.
ജമ്മുകശ്മീരിലെ സാംബ പ്രദേശത്തിന് എതിര്‍വശത്തുള്ള ഇന്ത്യാപാക് അതിര്‍ത്തിയിലെ ചക് ഫക്വിറ പ്രദേശത്താണ് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ചിരുന്ന 150 മീറ്റര്‍ തുരങ്കം ഏറ്റവും ഒടുവിലായി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് രണ്ടാഴ്ച നീണ്ട ആന്റി ടണലിംഗ് അഭ്യാസത്തിനിടെയാണ് ബിഎസ്എഫ് സൈനികര്‍ ഈ തുരങ്കം കണ്ടെത്തിയത്. തുരങ്കം പുതുതായി കുഴിച്ചതാണെന്നാണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്. വളരെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സൈന്യം ഈ നീക്കങ്ങളെ കാണുന്നത്.
അതിനിടയിലാണ് വളരെയധികം നടുക്കുന്ന മറ്റൊരു വിവരം കൂടി നമുക്ക് ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലേക്ക് കടക്കാൻ തക്കം പാർത്ത് കശ്മീർ അതിർത്തിയിൽ 200 ഓളം ഭീകരർ കാത്തിരിക്കുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. സൈന്യത്തിന്റെ നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ നിയന്ത്രണ രേഖയിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉദംപൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ പാകിസ്താൻ മേഖലയിൽ 35 ഓളം തീവ്രവാദ പരിശീലന ക്യാമ്പുകളും സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ആറെണ്ണം വമ്പൻ ക്യാമ്പ്യുകളാണ് എന്ന സൂചന ലഭിച്ചു കഴിഞ്ഞു. പാക് സൈനിക താവളങ്ങളോട് ചേർന്നാണ് ഈ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും പാക് സൈന്യമാണെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യമായ പരിശീലനം അവർക്ക് നൽകുന്നുണ്ട് എന്ന സൂചനയും കിട്ടിയിട്ടുണ്ട്.
മുൻപ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങൾ മാറ്റി നിർത്തിയാൽ കഴിഞ്ഞ കുറേ കാലത്തിനിടെ അതിർത്തിയിൽ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. നിലവിലുളള നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം ഇതിന്റെ മികച്ച ഉദാഹരണമാണ്.
ദിവസേന മാറിക്കൊണ്ടിരിക്കുന്ന വിദ്യകളുമായി നമ്മുടെ സൈന്യം പൊരുത്തപ്പെടാനും ഈ മേഖലയിൽ ഉയർച്ച നേടാനും എതിരാളികളെ അടിക്കിടി അത്ഭുതപ്പെടുത്താനും നൂതന പരിഹാരങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്‌ക്കെതിരെ രാജ്യം നടത്തുന്ന ഓപ്പറേഷൻ സ്‌നോ ലെപ്പേർഡ് ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇന്ത്യ പാക് അതിർത്തിയിൽ കാണപ്പെട്ട തുരങ്കത്തെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. 150 മീറ്റർ നീളമുള്ള കുഴി പാകിസ്താനിൽ നിന്ന് കുഴിച്ചതായാണ് കണക്കാക്കുന്നത്. 2 അടി വീതിയിലാണ് ഇത് കുഴിച്ചിരിക്കുന്നത്. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തെത്താൻ വേണ്ടിയാണ് തുരങ്കം സൃഷ്ടിച്ചത് എന്നാണ് കണ്ടെത്തലെന്നും ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
https://www.facebook.com/Malayalivartha


























