വിജയ ദിവസം തന്നെ പരാജയപ്പെട്ട് റഷ്യ.. പുട്ടിനെ നെഞ്ചിടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

വിജയം കാണാതെ പിന്‍മാറില്ലെന്ന റഷ്യന്‍ ഏകാധിപതി പുടിന്‍റെ പ്രസ്ഥാവനയോടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇനിയും തീളുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ മൂന്ന് ചര്‍ച്ചകളിലും തങ്ങളുടെ ലക്ഷ്യം കാണാതെ പിന്മാറില്ലെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍, ഈ ലക്ഷ്യങ്ങള്‍ അംഗീകരിക്കാന്‍ ഉക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല.എന്നാൽ ഇന്ന് റഷ്യ വിക്ടറി വിക്ടറി ഡേ ആഘോഷിക്കുകയാണ്.
എന്നാൽ ഒരു വൻ പരാജയത്തിന്റെ പടുകുഴിയിൽ നിന്നായിരിക്കും ഇന്ന് റഷ്യ വിജയദിനം ആഘോഷിക്കുക എന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. എങ്ങുമെങ്ങുമെത്താതെ തുടരുന്ന യുക്രെയിൻ അധിനിവേശത്തിൽ ഇതുവരെ 25,000 -ൽ അധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു എന്ന് യുക്രെയിൻ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെയാണിത്.
കനത്ത യുദ്ധത്തിൽ ഇതുവരെ 25,500 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു എന്ന് യുക്രെയിൻ കരസേന പുറത്തുവിട്ട കണക്കുകൾ പറയുന്നു. 1130 ടാങ്കുകളും, 199 യുദ്ധവിമാനങ്ങളും 156 ഹെലികോപ്റ്ററുകളും, 509 സായുധ വാഹനങ്ങളും അതുപോലെ 2741 സൈനിക വാഹനങ്ങളും നശിപ്പിച്ചു എന്നും കരസേനയുടെ കണക്കിൽ പറയുന്നു.
സഖ്യകക്ഷികൾ നാസി ജർമ്മനിക്ക് മേൽ 1945-ൽ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ദിവസമാണ് വി ഇ ഡേ. അതേ സമയം, ഇന്ന് (മെയ് 9) നടക്കുന്ന റഷ്യയിലെ വിക്ടറി ഡേ ആഘോഷങ്ങൾക്ക് മുൻപായി എണ്ണം പറഞ്ഞ ഒരു വിജയം ലഭിക്കുവാൻ ഖാർകീവ് മുതൽ മരിയുപോൾ വരെ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യം കടുത്ത പോരാട്ടത്തിലാണ്. പാശ്ചത്യ ശക്തികളുടെ കണക്കുകൂട്ടലുകൾ പ്രകാരം ഇതുവരെ 15,000 -ൽ അധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും പാശ്ചാത്യ മദ്ധ്യമങ്ങൾ പറയുന്നു.
കിഴക്കൻ മേഖലയിലും പ്രതീക്ഷിച്ച വേഗതയിൽ കാര്യങ്ങൾ നടക്കാതെ ആയപ്പോൾ സൈന്യത്തെ മുൻനിരയിൽ നിന്നു നയിക്കുവാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരെ പുടിൻ യുദ്ധമുഖത്ത് ഇറക്കിയതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിന്റെ പ്രകടനം ദുർബലമാകുന്നതിനിടയിലാണ് ഇത്.
അതിനിടയിലെ റഷ്യയ്ക്ക് തങ്ങളുടേ 39-ാം ഉന്നത സൈനിക ഉദ്യോഗസ്ഥനെയും ഇന്നലെ നഷ്ടപ്പെട്ടു. യുക്രെയിൻ സൈന്യം കനത്ത പോരാട്ടം നടത്തുന്ന ഖാർകീവ് നഗരത്തിലാണ് ലെഫ്റ്റനന്റ് കേണൽ ഫെസുൽ ബിച്ചികേവ് എന്ന 36 കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്.
റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പ്രതീക്ഷിച്ച ഫലം കാണാതായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരെ യുദ്ധമുഖത്ത് ഇറക്കിയത്. എന്നാൽ, ഇത് സൈനിക തന്ത്രങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ എന്നകാര്യം വ്യക്തമല്ല.
പിഴവാർന്ന ആസൂത്രണവും അതുപോലെ സ്ഥിരത ഇല്ലായ്മയും ഇപ്പോഴും റഷ്യൻ സൈന്യത്തിന് തുടർച്ചയായ പരാജയങ്ങൾ സമ്മാനിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർച്ചയായി ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും സൈന്യത്തെ വലയ്ക്കുന്നുണ്ട്. മുന്നേറ്റം മന്ദഗതിയിലാകാൻ ഇതും ഒരു കാരണമായിട്ടുണ്ട്.
യുദ്ധത്തിൽ യുക്രെയിൻ സൈന്യത്തിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതുവരെയുള്ള യുദ്ധത്തിൽ മരിയുപോളിൽ മാത്രം 20,000 ൽ അധികം സാധാരണ പൗരന്മാർ മരണമടഞ്ഞതായി യുക്രെയിൻ അധികൃതർ വെളിപ്പെടുത്തിയിരുന്നു.
അതുപോലെ ഇന്നലെ ലുഹാൻസ്‌ക് മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 60 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. തൊണ്ണൂറോളം പേർ അഭയം തേടിയ ഒരു സ്‌കൂൾ കെട്ടിടത്തിനു നേരെയായിരുന്നു ആക്രമണം. ഇതുവരെ 30 പേരെ മാത്രമാണ് രക്ഷിക്കാൻ ആയിട്ടുള്ളത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാസികളെ റഷ്യൻ സൈന്യം തുരത്തിയതിന്റെ ഓർമ്മകൾ പുതുക്കുന്ന വിക്ടറി ഡേ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് റഷ്യ. യുക്രെയിനിൽ പരാജയത്തിന്റെ പടുകുഴിയിലാണ് റഷ്യ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ എഴുതുമ്പോഴും എല്ലാ വർഷത്തേയും പോലെ ഈ വർഷത്തെ വിക്ടറി ദിന പരേഡ് അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.
കിന്റർഗർട്ടൻ കുട്ടികൾ റഷ്യൻ യുദ്ധ വാഹനങ്ങളായി വേഷം ധരിച്ച് പരേഡിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളീൽ പ്രചരിച്ചിരുന്നു.
റഷ്യൻ ടാങ്കിന്റെ മാതൃകയിൽ വേഷമണിഞ്ഞെത്തിയ ഒരു കൊച്ചു മിടുക്കനാണ് ഈ സംഘത്തെ നയിക്കുന്നത്. യുക്രെയിൻ യുദ്ധത്തോടെ ലോക ശ്രദ്ധയാകർഷിച്ച ഇംഗ്ലീഷിലെ സെഡ് എന്ന അക്ഷരവും തന്റെ പുറത്ത് അവൻ പതിപ്പിച്ചിട്ടുണ്ട്.
മിലിറ്ററി യൂണിഫോമിലുള്ള ഈ കൊച്ചു മിടുക്കൻ റഷ്യൻ പതാകയും കൈയിലേന്തിയിട്ടുണ്ട്. മറ്റു കുട്ടികൾ യുദ്ധവിമാനങ്ങൾ, സൈനികർ, ആർമി മെഡിക്സ് തുടങ്ങിയ റോളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റു രണ്ടു കുട്ടികൾ കൂടി സോവ്യറ്റ് യൂണീയന്റെ ചുവന്ന നക്ഷത്രം വരച്ച ടാങ്കുകളായി എത്തുന്നുമുണ്ട്.
1945 മെയ് 8 ന് രാത്രി 11.01 നായിരുന്നു നാസി ജർമ്മനിയുടെ നിരുപാധികമായ കീഴടങ്ങൽ ഉണ്ടായത്. അപ്പോൾ റഷ്യൻ സമയ പ്രകാരം മെയ് 9 ആയിരുന്നു. അതുകൊണ്ടാണ് വിക്ടറി ഇൻ യൂറോപ്പ് ദിനം മെയ് 8 ന് ആചരിക്കുമ്പോൾ റഷ്യയിൽ വിക്ടറി ദിനം മെയ് 9 ആയത്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും കൂറ്റൻ പരേഡ് തന്നെയായിരിക്കും ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. 10 ആണവായുധങ്ങൾ വരെ വഹിക്കാൻ കഴിവുള്ള ആർ എസ് തെർമോന്യുക്ലിയാർ ബാലിസ്റ്റിക് മിസൈൽ ഇത്തവണ പരേഡിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























