സെന്‍കാകു ദ്വീപില്‍ പാഞ്ഞുകയറി ചൈനീസ് യുദ്ധക്കപ്പലുകള്‍; യുദ്ധസജ്ജരായി ജപ്പാന്‍ ചൈന വാലും ചുരുട്ടി ഓടി

സെന്‍കാക്കു ദ്വീപിന് സമീപം തിങ്കളാഴ്ച രണ്ട് ചൈനീസ് കപ്പലുകള്‍ ജാപ്പനീസ് കപ്പലുകളാണ് കടന്നു കയറിയത്. റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സ്പുട്‌നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് കപ്പലുകള്‍ പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ചൈനയിലെ ദിയാവു ദ്വീപുകള്‍ എന്നറിയപ്പെടുന്ന സെന്‍കാകു ദ്വീപിലെത്തുകയായിരുന്നു. ചൈനീസ് കപ്പലുകള്‍ ജാപ്പനീസ് ടെറിട്ടോറിയല്‍ കടലില്‍ സെന്‍കാലു ദ്വീപിന്റെ തെക്ക്‌തെക്കുകിഴക്കായി ഏകദേശം 21 കിലോമീറ്റര്‍ അകലെ വരെ എത്തിയിരുന്നു. അപകടം മനസ്സിലാക്കിയ ജപ്പാന്റെ അതി വേഗത്തിലുള്ള നടപടിയില്‍ ഭയന്ന ചൈനീസ് യുദ്ധക്കപ്പലുകള്‍ യുടേണ്‍ അടിച്ചു. പ്രദേശത്തുണ്ടായിരുന്ന ഒരു ജാപ്പനീസ് മത്സ്യബന്ധന യാനത്തിനു സമീപമാണ് ആദ്യം ചൈനീസ് കപ്പലുകള്‍ എത്തിയതെന്നാണ് ജപ്പാന്‍ പറയുന്നത്. പിന്നാലെയാണ് ജാപ്പനീസ് മത്സ്യബന്ധന കപ്പലിന്റെ സുരക്ഷയ്ക്കു വേണ്ടിയും ചൈനയെ തുരത്തി ഓടിക്കുന്നതിന് വേണ്ടിയും. ജാപ്പനീസ് നാവിക ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളുമായി പ്രദേശത്തേക്ക് പാഞ്ഞു.
ഈ വര്‍ഷത്തിന്റെ തുടക്കം മുതലുള്ള കണക്ക് പരിശോധിച്ചാല്‍, ചൈന ജപ്പാന്റെ സമുദ്രജലത്തില്‍ ഏഴ് തവണ അതിക്രമിച്ചു കയറിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 12 ന് നാല് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ സെന്‍കാകു ദ്വീപുകളിലെ ജാപ്പനീസ് സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. ചാരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായിരുന്നു അത്. രണ്ടു മണിക്കൂറോളം അവര്‍ അവിടെ തുടര്‍ന്നുവെന്നു. സെന്‍കാക്കുവിന്റെ കുബാഷിമ ദ്വീപിന് വടക്ക് 24 കിലോമീറ്റര്‍ അകലെ തുടര്‍ച്ചയായി ചൈനീസ് കപ്പലുകളെ കണ്ടിരുന്നു എന്ന വെളിപ്പെടുത്തലുമുണ്ട്.
ജപ്പാന്റെ ഭാഗമായ ഈ ദ്വീപ്. പണ്ടുകാലത്ത് തങ്ങളുടേതായിരുന്നു എന്നാണ് ചൈന അവകാശ വാദം ഉന്നയിക്കുന്നത്. ഈ തര്‍ക്കം വളരെ നാളായി നിലനില്‍ക്കുന്നുണ്ട്. ദ്വീപുകളുടെ ഏക ഉടമയാണ് ഞങ്ങള്‍ എന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ജപ്പാന്‍. 1895 മുതല്‍ ഈ ദ്വീപുകളുടെ മേലുള്ള പരമാധികാരം ജപ്പാന്‍ നിലനിര്‍ത്തുന്നുണ്ട്, അതേസമയം ചൈന 1783 ലും 1785 ലും ദ്വീപുകളെ ചൈനീസ് പ്രദേശമായി കാണിക്കുന്ന ജാപ്പനീസ് ഭൂപടങ്ങളുമായാണ് രംഗത്തുവരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയാണ് സെന്‍കാകു ദ്വീപുകള്‍ കൈവശപ്പെടുത്തിയത്. ജപ്പാന് 1972ല്‍ അവ തിരികെ ലഭിക്കുകയും ചെയ്തു. ജപ്പാന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചുകൊണ്ട് 2012ല്‍ ജപ്പാന്‍ സര്‍ക്കാര്‍ അഞ്ച് ദ്വീപുകളില്‍ മൂന്നെണ്ണം ഒരു സ്വകാര്യ ഉടമയില്‍ നിന്ന് വാങ്ങിയതോടെയാണ് ചൈന പ്രശ്‌നമുണ്ടാക്കി തുടങ്ങുന്നത്.
അതുപോലെ തന്നെ മറ്റൊരു ചൈനീസ് പ്രകോപനവും ഉണ്ടായി, കഴിഞ്ഞ തിങ്കളാഴ്ച, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ലിയോണിംഗിന്റെ നേതൃത്വത്തില്‍ എട്ട് ചൈനീസ് യുദ്ധക്കപ്പലുകള്‍ ദക്ഷിണ ജപ്പാനിലെ ഒകിനാവ ദ്വീപ് ശൃംഖലയ്ക്കടുത്ത് എത്തി. തായ്‌വാന്‍ കടലിടുക്കിന് കുറുകെയുള്ള ഒരു സൈനിക സംഘര്‍ഷം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. ജപ്പനീസ് സൈന്യം പൂര്‍ണമായും യുദ്ധ സജ്ജരായിരുന്നു. ഇതോടെ തായ്‌വാനില്‍ ഉക്രെയ്‌നിന് സമാനമായ അധിനിവേശം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി പലരും രംഗത്തുവന്നു. ലോകത്തെ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുക്രൈന്‍ അധിനിവേശം തായ്‌വാനിലും ആവര്‍ത്തിക്കാതിരിക്കാന്‍ ലോകം ഞങ്ങളുടെ മേഘലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
https://www.facebook.com/Malayalivartha


























