വിജയ ദിനത്തില്‍ യൂറോപ്പിന്റെ നറുകയില്‍ ബോംബ് പൊട്ടിച്ച് പുടിന്‍ യൂറോപ്പിനും അമേരിക്കയ്ക്കും പുടിന്റെ അപായ മുന്നറിയിപ്പ്

പുടിന്‍ തോല്‍ക്കുകയാണ് എന്ന സൂചനകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്നതിനിടയിലാണ്. യൂറോപ്പിനും പാശ്ചാത്യലോകത്തിനും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തു വരുന്നത്. യുക്രൈന്റെ നിലവിലെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ നാറ്റോയും അമേരിക്കയുമാണ് എന്നത് പച്ചയായ യാധാര്‍ത്യമാണ് എന്നിരിക്കെയാണ്. പുടിന്റെ ഭീഷണി വരുന്നത്.
പുടിന്റെ പ്ലാന്‍ തെറ്റി എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുമെങ്കിലും പുടിന്‍ ഇപ്പോഴും വിളിച്ച് പറയുന്നത് ഞങ്ങളിപ്പോഴും വിജയ വഴിയിലാണ് എന്നാണ്. ഞങ്ങള്‍ യുക്രെയ്‌നെ ആക്രമിച്ചത് കൃത്യസമയത്താണ്. എല്ലാ പാശ്ചാത്യശക്തികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെയാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതിരോധിക്കുന്നത് എന്നും പുടിന്‍ പറഞ്ഞു. ലോകശക്തികളെന്ന് അവകാശപ്പെടുന്നവര്‍ നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. റഷ്യ രണ്ടാം ലോകമഹായുദ്ധത്തില്‍ നേടിയ വിജയം ആഘോഷിക്കുന്ന വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് ലോക മഹായുദ്ധ സൂചനകള്‍ നല്‍കുന്നത്.
സഖ്യസേനകളും പാശ്ചാത്യ രാജ്യങ്ങളും തങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എങ്ങിനെയാണോ രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ ജയിച്ചത് അതുപോലുള്ള പോരാട്ടമാണ് നിലവില്‍ നടത്തുന്നത്. വിജയം കാണും വരെ പോരാട്ടം തുടരുമെന്നും. നാസിപടയ്‌ക്കെതിരെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിലെ പോലെ ആത്യന്തിക യുദ്ധവിജയം തങ്ങളുടേതുമാത്രമായിരിക്കും എന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പോരാട്ടം അന്നത്തെ ലോകശക്തി കളോടായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ നമ്മുടെ സൈനികര്‍ കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഇന്ന് നമ്മളെല്ലാം ചേര്‍ന്ന് ആധുനിക കാലഘട്ടത്തിലെ നാസി ചിന്തകള്‍ക്കെ തിരെ ശക്തമായി പോരാടും. ഇന്നത്തെ പുതുതലമുറ പൂര്‍വ്വികരുടെ പോരാട്ടവീര്യത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളേണ്ടതെന്നും പുടിന്‍ പറഞ്ഞു.
യുദ്ധം മറ്റൊരു തലത്തില്‍ മാറാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ ഈ പരാമര്‍ശത്തോടെ നല്‍കുന്നത്. അതായത് ഇനിയുള്ള പോരാട്ടം ലോക വമ്പന്മാരോടാണ് എന്നാണ് പുടിന്‍ പറഞ്ഞതിലെ പൊരുള്‍ എന്നാണ് യുദ്ധ വിദഗ്ദര്‍ കരുതുന്നത്. അങ്ങനെയാണ് എങ്കില്‍ ഇനിയുള്ള പോരാട്ടം നാറ്റോയോടും അമേരിക്കയോടുമായിരിക്കും.
https://www.facebook.com/Malayalivartha


























