യുദ്ധമുഖത്ത് ആയുധമില്ല വീട്ടുപകരണങ്ങളുടെ സ്‌ക്രാപ്പ് മെറ്റല്‍ ഇറക്കി പുടിന്റെ അവസാന കളി; അന്തംവിട്ട് ലോകം

ആയുധമില്ലാതെ എങ്ങനെ യുദ്ധം ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് റഷ്യ. പാശ്ചാത്യ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് സൈനിക ആവശ്യത്തിന് ബാര്‍ഡ്വെയറുകളില്ല. അതിനാല്‍ ഹാര്‍ഡ്‌വെയറിനായി ഗാര്‍ഹിക വീട്ടുപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ചിപ്പുകള്‍, ഡിഷ്‌വാഷറുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയില്‍ നിന്നുള്ള സ്‌ക്രാപ്പ് മെറ്റല്‍ വ്യാപകമായി റഷ്യ ഉപയോഗിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത്. 'റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ നിലത്ത് കണ്ടെത്തുമ്പോള്‍, അവര്‍ ഡിഷ്വാഷറുകളില്‍ നിന്നും റഫ്രിജറേറ്ററുകളില്‍ നിന്നും പുറത്തെടുത്ത അര്‍ദ്ധചാലകങ്ങള്‍ നിറച്ചവയാണെന്ന് മനസ്സിലായി. ഉക്രേനിയക്കാരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നാണ് തങ്ങള്‍ ഇത് മനസ്സിലാക്കിയയെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു'
മോസ്‌കോയിലെ സംരംഭങ്ങള്‍ക്കും സൈനികവ്യാവസയത്തിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരത്തിലുള്ള ഏകോപിത ഉപരോധത്തെത്തുടര്‍ന്ന് കയറ്റുമതിയും ഇറക്കുമതിയും ഇല്ലാതെ. രണ്ട് റഷ്യന്‍ ടാങ്ക് ഫാക്ടറികളും യുറല്‍വഗൊണ്‍സാവോഡ് കോര്‍പ്പറേഷനും ചെല്യാബിന്‍സ്‌ക് ട്രാക്ടര്‍ പ്ലാന്റും അടച്ചുപൂട്ടിയതായുള്ള വെളിപ്പെടുത്തലുമുണ്ട്.
വിദേശ ഘടകങ്ങളുടെ അഭാവം മൂലം സൈനിക ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാന്‍ റഷ്യ പാടുപെടുകയാണെന്ന്, വൈറ്റ് ഹൗസും പറഞ്ഞു. ഏകദേശം 1,000 സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഇപ്പോള്‍ തന്നെ റഷ്യ വിട്ടു, ജോലി നഷ്ടമായ 200,000 റഷ്യക്കാരും രാജ്യം വിട്ടിട്ടുണ്ട് അവരില്‍ പലരും ഉയര്‍ന്ന വൈദഗ്ധ്യം ഉള്ളവരാണെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നു.
പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ഉക്രെയ്‌നിലെ സൈനിക അധിനിവേശത്തെ തടയാന്‍ ഫെബ്രുവരി അവസാനത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അതിനുശേഷം റഷ്യയിലേക്കുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടെക്‌നോളജി കയറ്റുമതി ഏകദേശം 70% ആണ് ഇടിഞ്ഞത്. യൂറോപ്പ്, കാനഡ, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സഖ്യകക്ഷികള്‍ അയല്‍രാജ്യമായ ബെലാറസ് ഉള്‍പ്പെടെയുള്ള സമാന കയറ്റുമതി നിരോധനം റഷ്യയ്ക്ക് വലിയ തിരിച്ചടിയായി. തടി ഉല്‍പന്നങ്ങള്‍, വ്യാവസായിക എഞ്ചിനുകള്‍, ബോയിലറുകള്‍, മോട്ടോറുകള്‍, ഫാനുകള്‍, വെന്റിലേഷന്‍ ഉപകരണങ്ങള്‍, ബുള്‍ഡോസറുകള്‍, കൂടാതെ വ്യാവസായികവും വാണിജ്യപരവുമായ ആപ്ലിക്കേഷനുകളുള്ള മറ്റനേകം ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെ റഷ്യയുടെ വ്യാവസായിക മേഖലയില്‍ അത്യാവശ്യ മേഘലകളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha