Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

തണുത്ത് മനോഹരമായ സുഖ ശീതള പ്രദേശങ്ങളുണ്ട്; കുഴികളും ഗുഹകള്‍ പോലുള്ള താപസ്ഥിരതാ പ്രദേശങ്ങളുമുണ്ട്; 34 മീറ്റര്‍ ആഴവും 90 മീറ്റര്‍ വീതിയുമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്; ഈ ഗുഹകളില്‍ പകലും രാത്രിയും താപനില 17 ഡിഗ്രി സെൽഷ്യസ്; ഈ ഗുഹാഭാഗങ്ങള്‍ സൗരവികിരണങ്ങളുടേയും ഉല്‍ക്കകളുടേയും ഭീഷണിയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കും; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ചന്ദ്രനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി നാസ

29 JULY 2022 12:14 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ മനോഹരമായ ഗാനങ്ങളില്‍ ഒന്നാണ് 'തങ്കത്താഴികക്കുടമല്ല... താരാപഥത്തിലെ രഥമല്ല.... ചന്ദ്രബിംബം കവികള്‍പുകഴ്ത്തിയ സ്വര്‍ണമയൂരമല്ല....' എന്ന ഗാനം. 1970-ല്‍ കുഞ്ചോക്കോ സംവിധാനം ചെയ്ത 'പേള്‍വ്യു' എന്ന ചിത്രത്തിലേതാണിത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നതാണെങ്കിലും മലയാളികള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ക്കുന്ന പാട്ട്. ദിവസം ഒരു നേരമെങ്കിലും ഗന്ധര്‍വന്റെ ശബ്ദസൗന്ദര്യത്തിലൂടെ ഭാവനയുടെ കൊടുമുടി കയറിയ ഈ ഗാനം നമ്മുടെ ഹൃദയങ്ങളിലെത്തുന്നു.

ചന്ദ്രന്‍, തങ്കത്താഴികക്കുടമോ താരാപഥത്തിലേ രഥമോ കവികള്‍ പുകഴ്ത്തുന്ന സ്വര്‍ണമയൂരമോ അല്ല. പിന്നെയോ ഏതോ വിരഹത്തില്‍ ഇരുള്‍ വന്നു മൂടുമൊരേകാന്ത ശൂന്യത മാത്രമാണവിടെ മറ്റൊന്നുമില്ല എന്നു സമര്‍ഥിക്കുന്നതാണ് ആ പാട്ട്. അതുവരെ ചന്ദ്രന് കവികള്‍ കല്‍പ്പിച്ചു നല്‍കിയ പട്ടുടയാടകളെല്ലാം അഴിച്ചുമാറ്റി ചന്ദ്രനെ അതിന്റെ നഗ്നതയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു വയലാര്‍. ശാസ്ത്രലോകം ചന്ദ്രനെക്കുറിച്ച് അതുവരെ തന്ന അറിവിന്റെ പശ്ചാത്തലത്തിലായിരുന്നു വയലാര്‍ ആ ഗാനം എഴുതിയതും.

ഇപ്പോള്‍ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് കഥയാകെ മാറുകയാണ്. നാസ വയലാറിനെ തിരുത്തുന്നു. കാര്യങ്ങള്‍ വയലാര്‍ പറഞ്ഞതു പോലല്ലെന്ന് അവര്‍ പറയുന്നു. ചന്ദ്രനിലെ പകല്‍ച്ചൂട് 127 ഡിഗ്രി സെൽഷ്യസാണ്. രാത്രിയില്‍ ഇത് മൈനസ് 173 ഡിഗ്രിയിലേക്ക് താഴും. നമുക്ക് സങ്കല്‍പ്പിക്കാനാകാത്ത ചൂടും തണുപ്പും. പകല്‍ നമ്മളിറങ്ങി നിന്നാല്‍ സെക്കന്റുകള്‍കൊണ്ട് ചാരമാകും. രാത്രിയാണെങ്കില്‍ ഉറഞ്ഞ് മഞ്ഞുകട്ടയാകും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പോലും നമ്മുടെ പകല്‍ച്ചൂട് 37 ഡഗ്രി മാത്രമാണ് അതുപോലും നമുക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറവുമാണ്.

എന്നാല്‍, ഇപ്പറഞ്ഞു കേട്ടതൊന്നുമല്ല സാക്ഷാല്‍ ചന്ദ്രന്റെ കാലാവസ്ഥ എന്നാണ് നാസയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. അവിടെ തണുത്ത് മനോഹരമായ സുഖ ശീതള പ്രദേശങ്ങളുണ്ട്. ഇത്തരം പ്രദേശങ്ങള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന പേര് 'നിഴല്‍ മേഖലകള്‍' എന്നാണ്. നാസയുടെ ചന്ദ്രപേടകമായ ലൂണാര്‍ റിക്കാണസന്‍സ് ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ച ഡാറ്റകളും ചിത്രങ്ങളും വിശകലനം ചെയ്താണ് കണ്ടെത്തല്‍. കുഴികളും ഗുഹകള്‍ പോലുള്ള താപസ്ഥിരതാ പ്രദേശങ്ങളും ചന്ദ്രനില്‍ ഉണ്ടെന്ന് അവര്‍ സ്ഥിരീകരിക്കുന്നു.

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കണ്ടെത്തല്‍. ലാവ ഉറഞ്ഞോ മറ്റോ ഉണ്ടായ ഈ ഗുഹാഭാഗങ്ങള്‍ സൗരവികിരണങ്ങളുടേയും ഉല്‍ക്കകളുടേയും ഭീഷണിയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 34 മീറ്റര്‍ ആഴവും 90 മീറ്റര്‍ വീതിയുമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുഹകളില്‍ പകലും രാത്രിയും താപനില 17 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. 2009-ല്‍ അയച്ച റിക്കാണസന്‍സില്‍ കാമറകളടക്കം ഏഴുപരീക്ഷണ ഉപകരണങ്ങല്‍ ഉണ്ടായിരുന്നു.

കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവി ബഹിരാകാശ ഗവഷണങ്ങളില്‍ മനുഷ്യന് ഇടത്താവളമായി ഈ പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ശാസ്ത്രലോകത്തെ ആവേശം കൊള്ളിക്കുന്നത്. എന്തായാലും കവിഭാവനയും ശാസ്ത്രഭാവനയും മുന്നേറട്ടെ. രണ്ടും മനുഷ്യജീവിതത്തിന് ശാന്തിയും സമാധാനവും നല്‍കട്ടെ. നമ്മുടെ ആഗ്രഹം അത്രമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends