Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

തിരിച്ചടിച്ച് റഷ്യ ജന ജീവിതം സ്തംഭിച്ചു നെട്ടോട്ടമോടി യൂറോപ്പ് അട്ടഹസിച്ച് പുടിന്‍ ജര്‍മനിയുടെ അവസ്ഥ പരിതാപകരം

29 JULY 2022 12:08 PM IST
മലയാളി വാര്‍ത്ത

റഷ്യയെ ഉപരോധങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കി യുദ്ധം നിര്‍ത്തലാക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്കയും യൂറോപ്പുമാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സഹായത്തോടെ തകര്‍ച്ചയില്‍ നിന്നും സാധാരണ നിലയിലേയ്ക്ക് വന്ന റഷ്യ യൂറോപ്പിനെതിരായ പ്രതികാര നടപടികള്‍ ആരംഭിച്ചു കഴിുഞ്ഞു. യൂറോപ്പിനെ സംബന്ധിച്ച് പ്രകൃതി വാതകം അവരുടെ സാധാരണ ജീവിതത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹാനോവര്‍ എന്ന നഗരത്തിലെ ജന ജീവിതം ആകെ താറുമാറായിക്കഴിഞ്ഞു. അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞാണ് വാതക വിതരണം റഷ്യ വെട്ടിക്കുറച്ചതെങ്കിലും. ഇതൊരു പകരം വീട്ടലാണെന്നത് പരസ്യമായൊരു രഹസ്യമാണ്.

ഇതോടെ പല യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും സ്ഥിതിഗതികള്‍ വഷളാകാന്‍ തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാന ഊര്‍ജ്ജസ്രോതസ്സായ റഷ്യ പ്രകൃതി വാതകത്തിന്റെ വിതരണം വെട്ടിക്കുറച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. പൈപ്പ് ലൈനുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന പണിനടക്കുന്നതിനാലാണ് ഇതെന്ന് റഷ്യ ഔദ്യോഗിക വിശദീകരണം നല്‍കുമ്പോഴും, ഇതിനു പിന്നിലുള്ളത് റഷ്യയുടെ പ്രതികാരം തന്നെയാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ജര്‍മ്മന്‍ നഗരമായ ഹാനോവര്‍ പബ്ലിക് കെട്ടിടങ്ങളില്‍ ചൂടുവെള്ളവും സെന്‍ട്രല്‍ ഹീറ്റിംഗും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പ്രകൃതിവാതക ക്ഷാമം കനത്തത്തോടെ, ഇത്തരത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുന്ന യൂറോപ്പിലെ ആദ്യ നഗരമായി മാറിയിരിക്കുകയാണ് ഹാനോവര്‍. മറ്റു പല നഗരങ്ങളും ഇത്തരത്തിലുള്ള നടപടികള്‍ ആലോചിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഗ്യാസ് റേഷനിംഗും വൈദ്യൂതി ബില്‍ വര്‍ദ്ധനവും ഉണ്ടായേക്കാമെന്ന് ജര്‍മ്മനി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.

ജര്‍മ്മനിയുടെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ ലോവര്‍ സാക്‌സോണീയുടെ തലസ്ഥാനമായ ഹാനോവറിലെ പൊതുയിടങ്ങളിലാന് ചൂടുവെള്ള വിതരണം നിര്‍ത്തലാക്കിയിരിക്കുന്നത്. പൊതു കെട്ടിടങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, സ്‌പോര്‍ട്‌സ് ഹാളുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടും. അതുപോലെ പ്രകൃതി വാതക ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുയിടങ്ങളിലെ ഫൗണ്ടനുകളെല്ലാം പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. ടൗണ്‍ഹാളുകള്‍, മ്യുസിങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ രാത്രികാല ദീപാലങ്കാരങ്ങളും നിര്‍ത്തലാക്കി.

ഒഴിവാക്കാനാകാത്ത വാതക ക്ഷാമം മൂലം നഗരത്തിലെ ഊര്‍ജ്ജോപഭോഗം 15 ശതമാനത്തോളം കുറയ്‌ക്കേണ്ടതായി വന്നതായി മേയര്‍ ബെലിറ്റ് ഒനേ പറഞ്ഞു. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ പൊതു കെട്ടിടങ്ങളിലേക്കുള്ള ഹീറ്റിങ് നിര്‍ത്തി വയ്ക്കാനും, മറ്റു മാസങ്ങളില്‍ ഇവിടങ്ങളിലെ താപനില 20 ഡിഗ്രിയില്‍ ഉയരാതെ നോക്കാനും ഉള്ള പദ്ധതികളും ഇപ്പോള്‍ ആലോചനയിലുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുപോലെ എയര്‍ കണ്ടീഷണറുകള്‍, ഹീറ്ററുകള്‍, റേഡിയേറ്ററുകള്‍ എന്നിവ നിരോധിക്കാനുള്ള ഒരു നീക്കവും നടക്കുന്നുണ്ട്.

പുടിന്‍ ശരിക്കും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും എന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നത്. യൂറോപ്പിലേക്ക് വാതകം വിതരണം ചെയ്യുന്ന റഷ്യന്‍ വാതക വിതരണ കമ്പനിയായ ഗസ്സ്‌പ്രോം നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈനിലൂടെയുള്ള വിതരണം ഇടയ്ക്കിടയ്ക്ക് തടസ്സപ്പെടുത്തി പശ്ചിമ യൂറോപ്പിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുകയാണ്. ജൂണില്‍, അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞ് 40 ശതമാനം വിതരനം വര്‍ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച മുതല്‍, ശരിയായ അളവിന്റെ 20 ശതമാനം മാത്രമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ് പൈപ്പിലൂടെയുള്ള വാതകത്തിന്റെ അളവ്.

രാഷ്ട്രീയ പ്രേരിതമാണ് ഈ വെട്ടിച്ചുരുക്കല്‍ എന്ന ആരോപണം യൂറോപ്യന്‍ യൂണിയന്‍ എനര്‍ജി ചീഫ് കാഡ്രി സിംസണ്‍ നിഷേധിക്കുകയാണ്. എന്നാല്‍, ഇത് ഊര്‍ജ്ജ ബില്ലുകള്‍ പരിധിവിട്ട് ഉയരുന്നതിന് കാരണമായിരിക്കുകയാണ്. മാത്രമല്ല, പല വന്‍കിട വ്യവസായ ശാലകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്‍പോട്ട് പോകാനാവുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുന്നു. ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് റഷ്യ നല്‍കുന്ന ശിക്ഷയാണിതെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍ റഷ്യ അക്കാര്യം ശക്തമായി നിഷേധിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends