Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

അമേരിക്കയുടെ ലക്ഷ്യം യുക്രൈന്റെ സര്‍വ്വ നാശം; യുദ്ധ വിമാനങ്ങള്‍ അയച്ചു..റഷ്യ അറിയാത്ത ഓപ്പറേഷന്‍

30 JULY 2022 03:54 PM IST
മലയാളി വാര്‍ത്ത

റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയിട്ട് അഞ്ച് മാസം ആയു. തുടങ്ങിയ നാളുകളിലെ അതേ തീവ്രതയിലാണ് ഇപ്പോഴും യുദ്ധം ഒരു മാറ്റവും ഇല്ലാതെ തുടരുന്നത്. യുദ്ധം നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങള്‍ കുറവാണ് എന്നത് മാത്രമാണ് ഏക ആശ്വാസം. നിലവില്‍ അമേരിക്കയും യുറോപ്പും വിജാരിച്ചാല്‍ ഈ യുദ്ധം നിര്‍ത്താന്‍ കഴിയും പക്ഷേ അവര്‍. അതിന് മുതിരുന്നില്ലെന്ന് മാത്രമല്ല യുദ്ധത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്. നിലവില്‍ രണ്ടു സൈന്യവും ആയുധങ്ങളുടെ കാര്യത്തില്‍ ക്ഷീണിതരാണ്. പ്രത്യേകിച്ച് യുക്രൈന്‍. ഈ അവസരത്തില്‍ വ്യോമ യുദ്ധത്തിലേയ്ക്ക് യുക്രൈനെ തള്ളി വിടുന്നൊരു നടപടിയാണ് അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. യുക്രൈന് നഷ്ടങ്ങള്‍ മാത്രം ഉണ്ടായിരുന്ന വേളയില്‍ അമേരിക്കയോടെ തങ്ങളെ വ്യോമ യുദ്ധത്തിന് സഹായിക്കണമെന്നും. യുദ്ധ വിമാനങ്ങളെ ഇറക്കിത്തരണമെന്നും ആശ്യപ്പെട്ടിരുന്നു. അന്ന് അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന് പറഞ്ഞ് പിന്‍ തിരിയുകയായിരുന്നു.

ഇപ്പോഴിതാ റഷ്യ താരതമ്യേനെ വ്യോമ യുദ്ധത്തില്‍ അയവ് വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍. യുക്രൈന് യുദ്ധ വിമാനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഇത് യുദ്ധം കൂടുതല്‍ തീവ്രമാക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുകില്‍ റഷ്യയ്ക്ക് മേല്‍ ആധികാരിക വിജയം നേടുക അല്ലെങ്കില്‍ മൊത്തത്തില്‍ നശിക്കുക എന്നതാണ് ഈ വാഗ്ദാനം സ്വീകരിക്കുന്നതിലൂടെ യുക്രൈന് സംഭവിക്കാന്‍ പോകുന്നത്. ഇത് ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് വിലയിരുത്തുന്നത്. കാരണം മറ്റൊരു യുദ്ധമുഖം ചൈന തായ്വാന്‍ മേഘലയില്‍ തുറന്നിട്ടുണ്ട്. അവിടെയും അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഏതെങ്കിലും രാജ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ ശക്തരായിരിക്കും എന്ന സന്ദേശം നല്‍കുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന വിലയിരുത്തലും വരുന്നുണ്ട്.

എന്തായാലും അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈനില്‍ എത്തിക്കും എന്ന പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരും അല്ല അമേരിക്കന്‍ എയര്‍ ഫോഴ്‌സ് സെക്രട്ടറി ഫ്രാങ്ക് കെന്റല്‍ തന്നെയാണ്, നിലവില്‍ റഷ്യയ്‌ക്കെതിരെ വ്യോമ യുദ്ധത്തിന്റെ ആവശ്യകതയുണ്ടെന്നും. യുക്രൈന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് കൂടെ നില്‍ക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ അറിയുവാനും അതിനനുസരിച്ച് നീങ്ങാനുമാണ് ഞങ്ങള്‍ക്ക് താല്‍പര്യം എന്നുമാണ് ഫ്രാങ്ക് പറയുന്നത്.

ഈ യുദ്ധ നീക്കങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ വിമാനങ്ങള്‍ പറപ്പിക്കാന്‍ യുക്രൈന്‍ സൈനീകരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും അമേരിക്ക പറയുന്നത്. എ10 ഓര്‍ടോഗ് വിമാനം അമേരിക്കന്‍ വ്യോമസേനയില്‍ നിന്ന് പിന്വലിച്ച് യുക്രൈന് നല്‍കും.എന്നാല്‍ ഇതല്ല മറ്റേത് യുദ്ധ വിമാനമാണ് അവര്‍ക്ക് ആവശ്യം അത് പരിഗണിക്കുമെന്നും അമേരിക്ക പറയുന്നുണ്ട്. എന്നാല്‍ എഫ് 15 എഫ് 16 പോലെയുള്ള അത്യാധുനീക വിമാനങ്ങളാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെടുന്നത്. ഇതിന്ഡറെ പരിശീലനങ്ങള്‍ക്കായു 100 മില്യന്‍ ഡോളറാണ് യുക്രൈന്‍ വകമാറ്റി വച്ചിരിക്കുന്നത്.

അതേസമയം സെന്‍ട്രല്‍ യുക്രേനിയന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയിലെ ഏവിയേഷന്‍ അക്കാദമിക്ക് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു. നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ഫ്‌ലൈറ്റ് അക്കാദമിയില്‍ ഉച്ചയ്ക്ക് 12:20 ഓടെ രണ്ട് മിസൈലുകള്‍ ഹാംഗറുകളില്‍ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവര്‍ണര്‍ ആന്‍ഡ്രി റൈക്കോവിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ്‌യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സിവിലിയന്‍ വിമാനങ്ങളും ഒരു എഎന്‍ 26 വിമാനവും ആക്രമണത്തില്‍ തകര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (9 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (22 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends