അടുത്ത ഭൂപ്രദേശം പിടിച്ചടക്കി ചൈന ജനങ്ങളെ അടിച്ചിറക്കാന്‍ നീക്കം തുടങ്ങി.. ടിബറ്റില്‍ ചൈനീസ് കാടത്തം

അതിര്‍ത്തികള്‍ കൂട്ടിച്ചേര്‍ക്കുന്ന തിരക്കിലാണ് ചൈന. ഇന്ത്യയോട് കളിച്ചപ്പോള്‍ ഇന്ത്യ കളി പഠിപ്പിച്ചു. ഇപ്പോള്‍ ടിബറ്റിലാണ് ചൈനയുടെ കളി അതു കഴിഞ്ഞാല്‍ അത് തായ്വാനിലേയ്ക്കും പ്രവേശിക്കും.
ജനങ്ങല്‍ക്കുമേല്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റി അവരെ ഭരണകൂടത്തിനൊപ്പം നിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. അതിനായി പല കാര്യങ്ങള്‍ കൊണ്ട് ടിബറ്റിനെ ശ്വാസം മുട്ടിക്കുകയാണ് ചൈന. ജനങ്ങള്‍ക്ക് വൈദ്യുതിയില്ല, വിഭവങ്ങളില്ല, എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ചൈന കച്ച കെട്ടി ഇറങ്ങി കഴിഞ്ഞു. ചൈനയുടെ നീരാളി പിടുത്തത്തില്‍ നട്ടം തിരിയുക ആണ് ഇപ്പോള്‍ ടിബറ്റന്‍ ജനത. ചൈന അടങ്ങി ഇരിക്കില്ല. അനധികൃത കടന്നു കയറ്റങ്ങള്‍ തുടര്‍ക്കഥയാക്കി ചൈന ടിബറ്റിന്റെ പ്രകൃതി സമ്പത്ത് മൂച്ചൂടും മുടിച്ച് നാശത്തിന്റെ അങ്ങേയറ്റം എത്തിച്ചിരിക്കുക ആണ്. ആ ജനതയുടെ സംസ്‌കാരം എല്ലാം തകിടം മറിച്ച് അവരില്‍ ദേശീയത മാത്രം കുത്തി നിറയ്ക്കാനാണ് ഇപ്പോഴത്തെ ചൈനീസ് ശ്രമം. ഒപ്പം അവരുടെ പ്രകൃതി നമ്പത്തും. ഇതിനായി ചൈനീസ് പിന്തുണയുള്ള പുതിയ ലാമയെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
ചൈനയുെട പ്രവൃത്തി പരിസ്ഥിതിയ്ക്കും പരിസ്ഥിതി ഘടകങ്ങള്‍ക്കും എതിരായ അവഗണന വ്യക്തമായി ചൂണ്ടിക്കാട്ടുന്നതു കൂടിയാണ്. വികസനം, ഡാമുകളുടെ നിര്‍മാണം, അതുപോലെ തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയിലാണ് ചൈന പ്രധാനമായും ്ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇവിടെ എടുത്തു പറയേണ്ട പ്രധാന കാര്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് ചൈന മനപ്പൂര്‍വ്വം അവഗണിക്കുന്നു എന്നുളളതാണ്. ആ ഭൂ പ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെയാണ് ഈ നീക്കങ്ങളെല്ലാം. ആ ജന സമൂഹത്തെ ഇത്തരത്തിലുള്ള പദ്ധതികളിലൂടെ അവിടെനിന്നും പൂര്‍ണമായും കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യം കൂടി ചൈനയ്ക്ക് ഉണ്ട്.
ഒന്നാലാേചിച്ചാല്‍ വികസനം എന്ന പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്. മറ്റ് രാജ്യങ്ങളിലേത് എന്ന പോലെ തന്നെ ടിബറ്റിലും ചൈനയുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. അതായത്, ഊര്‍ജ്ജ നിര്‍മാണത്തില്‍ ചൈന വന്‍ സംഭാവനകള്‍ ടിബറ്റിന് നല്‍കിയെന്നാണ് ചൈനയുടെ ഒരു വാദം. അവിടുത്തെ വികസനം ആണ് ലക്ഷ്യം എന്നൊക്കെ പറഞ്ഞ് ആ ജനതയെയും അവിടുത്തെ പ്രകൃതി സമ്പത്തിനെയും മുച്ചൂടും നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























