Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

20-20 ക്രിക്കറ്റിനിടെ ബോംബ് സ്‌ഫോടനം 19 പേര്‍ മരിച്ചു വാര്‍ത്ത പുറത്തുവിട്ടത് യുഎന്‍ സെക്രട്ടറി ജനറല്‍

30 JULY 2022 04:05 PM IST
മലയാളി വാര്‍ത്ത

ലോകത്തെ കായിക പ്രേമികളെ നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 20-20 മത്സരത്തിനിടെ ബോംബ് സ്‌ഫോടനം 19 പേരാണ് ഈ സ്‌ഫോടത്തില്‍ മരിച്ചത്. അഫ്ഗാനിസ്താനിലെ കാബൂളിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സംഭവം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തില്‍ മരിച്ചത് 19 പേരെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീകരാക്രമണത്തില്‍ അപലപിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തപ്പോഴാണ് ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞത്.

ടി20 മത്സരം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ ട്വീറ്റ്. എന്നാല്‍ താലിബാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നുമുള്ള തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ ആരും തന്നെ ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരുന്ന ഷ്പാഗീസാ ലീഗ് മത്സരം മണിക്കൂറുകള്‍ക്ക് ശേഷം അതേ സ്റ്റേഡിയത്തില്‍ തന്നെ പുനരാരംഭിച്ചു. താലിബാന്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ കായികതാരങ്ങള്‍ എല്ലാവരെയും അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കുറച്ചുനേരം മത്സരം നിര്‍ത്തിവെച്ചുവെന്നും പിന്നീട് സ്റ്റേഡിയം വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിച്ചുവെന്നുമാണ് വക്താവ് ഖാലിദ് സദ്രാന്‍ അറിയിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 4.30നായിരുന്നു കാബൂള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനുള്ളില്‍ മത്സരം നടക്കുന്നതിനിടെ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് കാണികള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പലതും പുറത്തുവന്നിരുന്നു. യുഎന്‍ സെക്രട്ടറി ജനറലിന്റെ ട്വീറ്റില്‍ നിന്നാണ് ആക്രമണത്തില്‍ കാണികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തുവരേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (9 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (22 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends