Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ചൈനയെ നാണംകെടുത്തി പെലോസി തായ്വാനില്‍ യുദ്ധ കാഹളം മുഴക്കിയിട്ടും ആക്രമിക്കാന്‍ മടിച്ച് ചൈന തായ്‌പേയില്‍ യുദ്ധ നീക്കങ്ങള്‍

03 AUGUST 2022 02:52 PM IST
മലയാളി വാര്‍ത്ത

ഇത്രേം ഉണ്ടായിരുന്നുള്ളോ ചൈന? നാന്‍സി പെലോസി തായ്വാനില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ യുഎസ് വിമാനം മിസൈലിട്ട് തകര്‍ക്കും എന്നായിരുന്നു ചൈനയുടെ ഭീഷണി. എന്നാല്‍ ആ ഭീഷണിയ്ക്ക് പുല്ലു വില കല്‍പ്പിച്ചുകൊണ്ടാണ് പെലോസി തായ്വാന്‍ മണ്ണില്‍ കാലു കുത്തിയത്. ഇതോടെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെട്ടിരിക്കുകയാണ് ചൈന. തല ഉയര്‍ത്തി പെലോസി തായ്വാന്‍ മണ്ണിലൂടെ നടക്കുമ്പോള്‍ ചൈനയുടെ തൊലി ഉരിയുകയാണ്.

25 വര്‍ഷത്തിന് ശേഷമാണ് തയ് വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ പെലോസിയുടെ വിമാനമിറങ്ങുന്നത്. ചൈനയ്ക്ക് വലിയ നാണക്കേടുണ്ടാകാന്‍ കാരണം ഈ ഭീഷണി മുഴക്കിയത് ചൈനീസ് പ്രസിഡന്റ് നേരിട്ടാണെന്നുള്ളതാണ്. നാന്‍സി പെലോസിയുടെ തയ് വാന്‍ സന്ദര്‍ശനം വിലക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് നേരിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനെയാണ് ഭീഷണിപ്പെടുത്തിയത്. ബൈഡനും പെലോസി തായ്വാനില്‍ പോകരുത് എന്നുണ്ടായിരുന്നു. പക്ഷേ നാന്‍സി പെലോസി ആ വെല്ലുവിളി ഏാറ്റെടുക്കുകയായിരുന്നു തീ കൊണ്ട് കളിച്ചാല്‍ പൊള്ളുമെന്ന ഷീ ജിന്‍പിങ്ങിന്റെ ഭീഷണിയെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് പെലോസി വിമാനമിറങ്ങിയത്. ചൊവ്വാഴ്ച രാത്രി നാന്‍സി പെലോസി തയ് വാനില്‍ തങ്ങുന്നുമുണ്ട്. തായ്വാനില്‍ പെലോസി വന്നത് ചുമ്മാതല്ല ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പ് നല്‍കാനാണ്. ഞങ്ങളുണ്ട് അവര്‍ക്ക് കരുത്തായി എന്നറിയിക്കാനുള്ള സന്ദര്‍ശനമായിരുന്നു അത്. തയ് വാന്റ് സജീവമായ ജനാധിപത്യത്തിന് അടിയുറച്ച പിന്തുണ നല്‍കുന്ന യുഎസിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്നും നാന്‍സി പെലോസിയും ഒപ്പമുള്ള യുഎസ് കോണ്‍ഗ്രസ് സംഘവും വ്യക്തമാക്കി.

അതേസമയം പെലോസി തയ് വാന്‍ സന്ദര്‍ശിക്കുന്നത് ഭീമമായ രാഷ്ട്രീയ അബദ്ധമാണെന്നും അതിന് ആഘാതമുണ്ടാകുമെന്നുമുള്ള തങ്ങളുടെ പ്രസ്ഥാവനയില്‍ ഉറച്ചു നില്‍ക്കുകയാണ് ചൈന. എന്നാല്‍ നിര്‍ഭയയായ നേതാവാണ് നാന്‍സി പെലോസി. ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് അവര്‍. 31 വര്‍ഷങ്ങള്‍ക്ക് ടിയാനന്‍മെന്‍ ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തി ചൈനയെ വിറപ്പിച്ച ധീര വനിതയാണവര്‍. ആ പ്രവര്‍ത്തി അന്നും ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചൈന എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഷീ ജിന്‍പിങ്ങിന്റെ മുഖം നഷ്ടമാകും. കാരണം ചൈന അവരുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച തയ് വാനിലേക്ക് ഒരു യുഎസ് സ്പീക്കര്‍ കടന്നുചെന്നതോടെ ഇനി യുദ്ധത്തില്‍ കുറഞ്ഞ ഒരു പ്രതികരണം ചൈനയ്ക്ക് ചേരില്ല. അത് ചൈനയെ ലോകരാഷ്ട്രങ്ങള്‍ പുച്ഛിക്കുന്നതിലേക്കെത്തിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിരുമുറക്കം ഒരു സുവര്‍ണ്ണാവസരവുമാണ്. ചൈനയുടെ അധിനിവേശത്തെയും ലോകസാമ്രാജ്യത്വവികസനത്തെയും തടയാന്‍ കഴിയുന്ന അവസരം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിരുമുറക്കം ഒരു സുവര്‍ണ്ണാവസരവുമാണ്. ചൈനയുടെ അധിനിവേശത്തെയും ലോകസാമ്രാജ്യത്വവികസനത്തെയും തടയാന്‍ കഴിയുന്ന അവസരം. അങ്ങിനെ മൂന്നാം ലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങിയോ എന്ന് രാഷ്ട്രതന്ത്രജ്ഞര്‍ ചോദിച്ചത് യാഥാര്‍ത്ഥ്യമാവുകയാണോ? റഷ്യഉക്രൈന്‍ പോരാട്ടം തുടരുന്നതിനിടയില്‍ ഒരു ചൈന യുഎസ് സംഘര്‍ഷം കൂടിയായാല്‍ ലോകമാകെ രണ്ട് ചേരിയാകുമെന്നുറപ്പ്.

ചൈനയുടെ അവിഭാജ്യ ഭാഗമാണ് തയ് വാന്‍ എന്നതാണ് ചൈനയുടെ നയം. ഈ നയത്തെ വെല്ലുവിളിച്ച് തയ് വാന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കൂട്ടുനിന്നാല്‍ തിരിച്ചടിക്കുമെന്ന ചൈനയുടെ തീരുമാനം ഷീ ജിന്‍ പിങ് ജോ ബൈഡനെ അറിയിച്ചിരുന്നു. നാന്‍സി പെലോസി സന്ദര്‍ശനത്തിന് പുറപ്പെട്ടാല്‍ തങ്ങളുടെ മേഖല സംരക്ഷിക്കാന്‍ തയ് വാന് ചുറ്റും യുദ്ധവിമാനങ്ങള്‍ പറത്തുമെന്നാണ് ചൈന പരസ്യമായി നല്‍കിയിരിക്കുന്ന താക്കീത് . നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ഉറച്ച നടപടികള്‍ ദൃഢനിശ്ചയത്തോടെ കൈക്കൊള്ളുമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രി സാവോ ലിജിയന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ യുഎസ് സ്പീക്കറായ നാന്‍സി പെലോസി പറക്കുന്ന വിമാനം തടഞ്ഞ് ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് ചൈന മുതിരില്ലെന്ന് യുഎസ് വിശ്വസിക്കുന്നു. പകരം നാന്‍സിയുടെ വിമാനത്തിന് ചുറ്റുമായി ചൈനീസ് യുദ്ധവിമാനങ്ങള്‍ എസ്‌കോര്‍ട്ടായി പറന്നേക്കുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ യുഎസ് തിരിച്ചടിക്കുമെന്നുറപ്പാണ്. അതേ സമയം പണ്ട് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു അമേരിക്കന്‍ ചാരവിമാനം ചൈനീസ് വിമാനം ഇടിച്ചിട്ട സംഭവം ഉണ്ടായിട്ടുണ്ട്. അതായത് അപ്രതീക്ഷിതമായി എങ്ങിനെയും ചൈന പ്രവര്‍ത്തിച്ചുകളയും എന്ന ആശങ്ക യുഎസിനുണ്ട്. പക്ഷെ ചൈനയെ പിന്തുണയ്ക്കാന്‍ ഒരിയ്ക്കലും റഷ്യ എത്തില്ലെന്ന ഉറപ്പ് യുഎസിനുണ്ട്.

ചൈന എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഷീ ജിന്‍പിങ്ങിന്റെ മുഖം നഷ്ടമാകും. കാരണം ചൈന അവരുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച തയ് വാനിലേക്ക് ഒരു യുഎസ് സ്പീക്കര്‍ കടന്നുവരുമ്പോള്‍ യുദ്ധത്തില്‍ കുറഞ്ഞ ഒരു പ്രതികരണം ചൈനയ്ക്ക് ചേരില്ല. അത് ചൈനയെ ലോകരാഷ്ട്രങ്ങള്‍ പുച്ഛിക്കുന്നതിലേക്കെത്തിക്കും. എന്തായിരിക്കും ചൈനീസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കൃത്യമായ ഒരു പിടിയും യുഎസിനില്ല. യുഎസ് ആയുധങ്ങള്‍ നല്‍കി തയ് വാനെ ചൈനയ്‌ക്കെതിരായ ശക്തിയാക്കി മാറ്റുമോ എന്ന ഭയം ചൈനയ്ക്കുണ്ട്. ഇപ്പോള്‍ ഉക്രൈന് ആയുധങ്ങള്‍ വാരിക്കോരി റഷ്യയ്‌ക്കെതിരെ ചങ്കുറപ്പോടെ നിര്‍ത്തുന്നത് യുഎസ് ആണെന്ന് ചൈനയ്ക്ക് നന്നായി അറിയാം.

നാന്‍സി പെലോസി ഏഷ്യയിലെ! ഏതാനും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഈ പര്യടനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തന്റെ ഏഷ്യാ പര്യടനം ആഗസ്ത് ഒന്നിന് തിങ്കളാഴ്ച സിംഗപ്പൂരില്‍ തുടങ്ങിവെയ്ക്കുകയും ചെയ്തു. സിംഗപ്പൂരില്‍ നിന്നും നേരിട്ട് തയ് വാനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് നാന്‍സി പെലോസി. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്‍മെന്‍ ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയാണ് നാന്‍സി. ഇത് ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends