Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

അതിര്‍ത്തി കീറി മുറിച്ച് ചൈനീസ് യുദ്ധവിമാനങ്ങള്‍; യുഎസ് സൈന്യം തായ്വാനില്‍ മൂന്നാം ലോക മഹായുദ്ധം തുടങ്ങി

03 AUGUST 2022 02:54 PM IST
മലയാളി വാര്‍ത്ത

കടുത്ത ഭീഷണികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്വാനില്‍ കാലു കുത്തിയതോടെ ചൈന യുദ്ധ കാഹളം മുഴക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കാന്‍ തായ്വാന്‍ ഭരണകൂടവും ആഹ്വാനം ചെയ്തതിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അവധി എല്ലാം റദ്ദാക്കിയി. യുദ്ധത്തിനുള്ള പശ്ചാത്തലം വിലയിരുത്തിയതിനുശേഷം വ്യോമസേനയെ വിന്യസിച്ചതായി തായ്‌വാന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാല് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെയാണ് തായ്‌വാനില്‍ സൈനികനീക്കത്തിന് നിര്‍ദേശമുയരുന്നത്. 25 വര്‍ഷത്തിനിടെ ആദ്യമായി തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് പെലോസി. ''തീയില്‍ കളിക്കുന്നവര്‍ നശിക്കും. ഏത് സാഹചര്യത്തിനും ചൈന പൂര്‍ണ സജ്ജരാണെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഒരിക്കലും വെറുതെയിരിക്കില്ലെന്നും യുഎസിനെ ഓര്‍മ്മിപ്പിക്കുന്നു,'' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ആണ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്.

നാണംകട്ടെ ചൈന അവരുടെ വികൃത മുഖം തിരിച്ചുപിടിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. യുദ്ധ കാഹളം മുഴക്കിക്കൊണ്ട് തയ്വാന്‍ കടലിടുക്കിനെ വിഭജിക്കുന്ന അതിര്‍ത്തിക്ക് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തി വരെ എത്തി. പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും. ഇത്തരത്തിലൊരു അപകടകരമായ സൂചന ഇതാദ്യമായാണ്.

തങ്ങള്‍ യുദ്ധത്തിലേയ്ക്ക് തന്നെയാണ് എന്ന് വ്യക്തമാക്കാന്‍ മിസൈല്‍ വിക്ഷേപണം നടത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ചൈന കടന്നേക്കാമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഔദ്യോഗികമായി തയ്വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും, തയ്വാന്‍ ദ്വീപിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ യുഎസ് നിയമപരമായി ബാധ്യസ്ഥരാണെന്ന് കിര്‍ബി ചൂണ്ടിക്കാട്ടിയതോടെ. അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളും തായ്വാന്‍ കടലിടുക്കിലെത്തി

വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്വാന്റെ കിഴക്കായി കടലില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ യുദ്ധം ചെയ്യാനല്ല എത്തിയത് എന്ന് വരുത്തി തീര്‍ക്കാന്‍ പതിവു നടപടികളുടെ ഭാഗമാണ് ഇതെന്ന വിശദീകരണമാണ് അമേരിക്ക നല്‍കിയത്. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ ഇപ്പോള്‍ തയ്വാനു കിഴക്ക് ഫിലിപ്പീന്‍സ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിന്‍സ് എന്നിവയും റൊണാള്‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്. ഏതു വിദേശ അതിഥികള്‍ വന്നാലും ഹാര്‍ദ്ദമായ സ്വാഗതമെന്ന് തയ്വാന്‍ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്.

മറു നീക്കവുമായി ചൈനയുടെ യുദ്ധ വിമാനമായ എസ്‌യു35 വിമാനങ്ങളാണ് തായ്‌വാന്‍ കടലിടുക്കില്‍ എത്തിയിരുന്നു. പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കങ്ങള്‍ തായ്‌വാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ചൈനയുടെ തത്വങ്ങളെ അമേരിക്ക എല്ലായ്‌പ്പോഴും തിരസ്‌കരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത്തരം നീക്കങ്ങള്‍ തീക്കളിയാണ്. ഏറെ അപകടം നിറഞ്ഞതാണ്. തീ കൊണ്ടു കളിക്കുന്നവര്‍ക്ക് നാശമാണ് അന്തിമ ഫലമെന്നും ചൈന പറഞ്ഞു.

വൈകീട്ടോടെയാണ് സന്ദര്‍ശനത്തിനായി നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ചൈന മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നായിരുന്നു ആ താക്കീത്. പെലോസിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്ക ശക്തമായ യുദ്ധ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്വാനിലെത്തിയത്. 25 വര്‍ഷത്തിനിടെ തായ്വാന്‍ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി. ഇതിനിടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തയ്വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് പൊതു വിലയിരുത്തല്‍.'ഏക ചൈന' എന്ന ആശയത്തെ വളച്ചൊടിക്കുകയും ഇരുട്ടിലാക്കുകയുമാണ് തയ്വാനുമായി നടത്തുന്ന ഇടപെടലുകളിലൂടെ യുഎസ് ചെയ്യുന്നത്. തീകൊണ്ടുള്ള ഏറ്റവും അപകടകരമായ കളിയാണിത്. തീകൊണ്ടു കളിക്കുന്നവര്‍ തീകൊണ്ടു നശിക്കുമെന്നും ചൈന മുന്നറിയിപ്പു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends