Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ജീവിക്കാന്‍ പണമില്ല ലൈംഗിക വൃത്തിയിലേക്ക് തിരിഞ്ഞ് യുവതികള്‍ ശ്രീലങ്കയിലെ കാഴ്ച

04 AUGUST 2022 02:55 PM IST
മലയാളി വാര്‍ത്ത

ഏറെ പരിതാപകരമാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയുടെ അവസ്ഥ. സാമ്പത്തീക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സ്ത്രീകള്‍ വേശ്യാവൃത്തിയിലേയ്ക്ക് കൂട്ടത്തോടെ ഏര്‍പ്പെടുകയാണ്. ജീവിക്കാന്‍ പണമില്ലാത്തതിനാല്‍ കുടുംബം പോറ്റാനായി പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലൈംഗിക വൃത്തിയിലേക്ക് തിരിയുന്നത് രാജ്യത്തെ ദുരിതത്തിന്റെ മറ്റൊരു മുഖമാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ ടെക്‌സ്‌റ്റൈല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴില്‍ തിരഞ്ഞെടുത്തതായി ശ്രീലങ്കന്‍ മാധ്യമം 'ദ് മോണിങ്' തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം പട്ടിണിയായതോടെയാണ് ഇഷ്ടമില്ലാഞ്ഞിട്ടും യുവതികളും പെണ്‍കുട്ടികളും കൂട്ടത്തോടെ ലൈംഗിക തൊഴിലിലേക്ക് തിരിയുന്നത്. സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയില്‍ കൂടുതലായും ലൈംഗികത്തൊഴില്‍ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങളിലൂടെ തന്നെ പുറത്തു വന്നിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന പറയുന്നു. ''കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു'' വാര്‍ത്താ എജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെഹാന പറയുന്നു.

''കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്പാ ഉടമ എന്നെ സമീപിച്ചു. അയാള്‍ക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു 'നോ' പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയില്‍ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ പണം വേണം. അതിനായി ശരീരം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.'' റെഹാന പറയുന്നു.

കൊളംബോയിലെ സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവില്‍ ലൈംഗികത്തൊഴില്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ഇടപാടുകാരില്‍ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാന്‍ കഴിയുന്നതിനാലും മറ്റു വഴികള്‍ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികളാണ് ഇത്തരം തൊഴിലില്‍ കൂടുതല്‍ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴില്‍ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണ്.

ടെക്‌സ്‌റ്റൈല്‍ രംഗത്തുണ്ടായിരുന്ന തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്യുഎംഎല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷില ദണ്ഡേനിയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ''ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല'' അഷില പറഞ്ഞു. ''തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കന്‍ രൂപയായിരുന്നു. ഓവര്‍ടൈം ചെയ്താല്‍ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാന്‍ കഴിയുക. എന്നാല്‍ ഇന്ന് ലൈംഗികത്തൊഴില്‍ വഴി ദിവസവും 15,000 രൂപയോളം ഞാന്‍ സമ്പാദിക്കുന്നു'' അടുത്തിടെ ലൈംഗികത്തൊഴില്‍ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends