സാമ്പത്തിക നയങ്ങള്‍ക്ക് ആഗോള പ്രശംസ നേടി ഇന്ത്യ; മോദിയ്ക്ക് കയ്യടി

രാജ്യത്തിന്റെ വിദേശ സാമ്പത്തിക നയങ്ങള്‍ക്ക് ആഗോള പ്രശംസ നേടി ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രശംസ ലഭിച്ചത്. യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരുള്‍പ്പെടെ രാജ്യത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
സമ്മേളനത്തില്‍ ഇന്ത്യയെ ആദ്യം പ്രശംസിച്ചത് ഫ്രാന്‍സിന്റെ മാക്രോണാണ്.യുദ്ധങ്ങള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ എടുത്ത് കാട്ടിയാണ് മാക്രോണ്‍ പ്രശംസ അറിയിച്ചത്. ഇതിന് പിന്നാലെ ഫ്രാന്‍സ്, ജമൈക്ക, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിച്ച് രംഗത്തെത്തി.
നിരവധി യുവ തലമുറയാണ് ഇന്ത്യയില്‍ ഉള്ളത്. ഭാവിയിലേക്ക് നോക്കുമ്പോള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഇന്ത്യ വിജയം കൈവരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങള്‍ കൊണ്ട് വരും. നിങ്ങള്‍ രാജ്യം പരിഷ്‌കരിക്കുമ്പോള്‍ ലോകം മാറുന്നതിന് അത് വഴിവയ്ക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള സ്ഥാനാര്‍ത്ഥിയായണ് മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നതെന്ന് യുഎന്‍ജിഎ സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. ഇന്ത്യ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























