Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പ്രദേശം തിരിച്ചു പിടിച്ചാല്‍ അണുബോംബിടും; ഉറപ്പിച്ച് പറഞ്ഞ് അമേരിക്ക വരട്ടണ്ടെന്ന് യുക്രൈന്‍; രക്ഷപെടാന്‍ ജനങ്ങള്‍ ചെയ്യേണ്ടത്

28 SEPTEMBER 2022 01:15 PM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നിലെ റഷ്യ അനുകൂല വിമതമേഖലകളിലെ ഹിതപരിശോധനയുടെ അവസാന ദിവസമായ ഇന്നലെ റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കി. റഷ്യയോടു കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ പ്രദേശങ്ങളെ യുക്രെയ്ന്‍ ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാന്‍ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷന്‍ ദിമിത്രി മെദ്!വെദേവ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനാണ് സുരക്ഷാ സമിതി അധ്യക്ഷന്‍. ഹിതപരിശോധന നടന്ന ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ പ്രവിശ്യകള്‍ റഷ്യയുടെ ഭാഗമായി പുട്ടിന്‍ 30ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും.

യുക്രെയ്‌നിനെതിരെ ആണവായുധം പ്രയോഗിച്ചാല്‍ റഷ്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പ്രതികരിച്ചു. ആണവായുധ ഭീഷണി റഷ്യയുടെ വിരട്ടല്‍ തന്ത്രമാണെന്നും ഫലിക്കില്ലെന്നും യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. യുക്രെയ്‌നിനെതിരെ പ്രചാരണത്തിന് റഷ്യ ഉപയോഗിക്കുന്ന 1600 വ്യാജ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക് നീക്കം ചെയ്തതായി മെറ്റ കമ്പനി അറിയിച്ചു.

ഇതേസമയം, കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കിലും തെക്ക് ഹേഴ്‌സനിലും സംഘര്‍ഷം രൂക്ഷമായി. കൂടുതല്‍ മുന്നേറാന്‍ യുക്രെയ്‌നും ഹിതപരിശോധന പൂര്‍ത്തിയാക്കി സ്വന്തമാക്കാന്‍ റഷ്യയും ആക്രമണം കടുപ്പിച്ചു. ഷെല്ലാക്രമണത്തില്‍ ഹേഴ്‌സനില്‍ 3 പേര്‍ കൊല്ലപ്പെട്ടു.

അതേസമയം ഏത് നിമിഷവും ആണവസ്‌ഫോടനമുണ്ടാകാമെന്നും അങ്ങിനെയെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടുന്നതുള്‍പ്പെടെ ഒരു പിടി മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ആണവ വിസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന അണുവികിരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. മുടിയില്‍ ഷാമ്പൂ ഉപയോഗിക്കാം. പക്ഷെ കണ്ടീഷണര്‍ ഉപയോഗിക്കരുത്. കാരണം കണ്ടീഷണര്‍ ഉപയോഗിച്ച തലമുടിയില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് മാറാരോഗങ്ങള്‍ വന്ന് മരിക്കുന്നതിന് കാരണമാകും.

ആണവ വിസ്‌ഫോടനമുണ്ടായാല്‍ തുറസ്സായ സ്ഥലത്ത് നിന്നും കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറണം. കഴിയുന്നതും ബേസ് മെന്റിലോ കെട്ടിടത്തിന്റെ മധ്യത്തിലുള്ള നിലയിലോ കഴിയണം. ചുമരില്‍ നിന്നും അകന്ന് മാറി നില്‍ക്കണം. കാരണം റേഡിയോ ആക്ടീവ് വസ്തുക്കള്‍ ചുമരുകളിലാണ് പറ്റിപ്പിടിക്കാന്‍ സാധ്യത. കെട്ടിടത്തിനുള്ളില്‍ കയറുമ്പോള്‍ കോട്ടും മറ്റ് പുറം വസ്ത്രങ്ങളും അഴിച്ചുവെയ്ക്കണം. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ വസ്ത്രങ്ങളാല്‍ മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.

വായും മൂക്കും മുഖംമൂടി ഉപയോഗിച്ച് മറയ്ക്കാന്‍ മറക്കരുത്. ഇതുപോലെയുള്ള ഉപദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. 'റഷ്യയെയും റഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ കയ്യിലുള്ള എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കും. ഇത് തമാശയല്ല. ' പുടിന്‍ തമാശ പറയില്ല എന്ന് അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും അറിയാവുൂന്നതിനാല്‍ ആണവായുധപ്രയോഗം തന്നെയാണ് ഉദ്ദേശിച്ചതെന്ന് അമേരിക്ക പറയുന്നു.

തൊട്ടുപിന്നാലെ, പുടിന്‍ ഉദ്ദേശിക്കുന്നത് ആണവായുധങ്ങളെപ്പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്ര മെഡ് വെഡേവ് വിശദീകരിച്ചിരുന്നു. ഇതിനിടെ യുദ്ധത്തില്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്‍ പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖെര്‍സോന്‍, സപൊറിസിയ തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യയോടൊപ്പം നില്‍ക്കാന്‍ ജനഹിതപരിശോധനയില്‍ തീരുമാനമായതായും റഷ്യ അറിയിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഎസിന്റെയോ നേറ്റോയുടെയോ ഭാഗത്ത് നിന്നും നീക്കമുണ്ടായാല്‍ റഷ്യ തിരിച്ചടിക്കും.

ഇതിനിടെ, പുടിന്റെ ഉറ്റസുഹൃത്തായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഉക്രൈനും പാശ്ചാത്യലോകത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ റഷ്യയോടൊപ്പം യുദ്ധത്തില്‍ ചേരുമെന്ന് അലക്‌സാണ്ടര്‍ ലുകാഷെങ്കോ താക്കീത് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends