യുഎസിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച് 'ഇയാന്‍' ചുഴലിക്കാറ്റ്... കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ വൈദ്യുതി മുടങ്ങി, നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി, മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്

യുഎസിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച് 'ഇയാന്‍' ചുഴലിക്കാറ്റ്. ഇതേത്തുടര്‍ന്നു ഫ്‌ലോറിഡയില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ പത്ത് ലക്ഷത്തോളം പേര്‍ക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. താംമ്ബ മേഖലയിലുള്‍പ്പെടെ ആളുകളെ ഒഴിപ്പിച്ചു.
ക്യൂബയില്‍ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്. ക്യൂബയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. പിനാര്‍ ഡെല്‍ റിയോയില്‍ വനിതയടക്കം രണ്ടുപേര്‍ മരിച്ചു.
കാറ്റുവേഗത്തില്‍ അതിശക്തമായ നാലാം വിഭാഗത്തിലാണ് 'ഇയാനെ' വര്‍ഗീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഇപ്പോള്‍ വീശുന്നത്.ഇയാന്‍ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ഫ്‌ലോറിഡയില്‍ ശക്തമായ മഴയും കാറ്റും രൂപപ്പെട്ടു.
പോംബാനോ ബീച്ചിലേക്ക് നീന്തി കയറിയ ക്യൂബന്‍ കുടിയേറ്റക്കാരുള്‍പ്പടെ ഉള്ളവരെ പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ നിറഞ്ഞ സാഹചര്യത്തില്‍ കടലില്‍ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പും ഇവര്‍ക്ക് നല്‍കി.
https://www.facebook.com/Malayalivartha


























