Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യഥാര്‍ത്ഥ യുദ്ധം ഇനിയാണ് ആണവായുധങ്ങളെല്ലാം പുറത്തെടുത്ത് പുടിന്റെ ഭീഷണി തിരിച്ചടി ഉറപ്പെന്ന് സെലന്‍സ്‌കി

30 SEPTEMBER 2022 01:43 PM IST
മലയാളി വാര്‍ത്ത

യുക്രെയിനിലെ ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍, സെപൊറീഷ്യ എന്നീ പ്രദേശങ്ങളെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂട്ടിച്ചേര്‍ക്കല്‍ അംഗീകരിക്കുന്ന കരാറില്‍ പുട്ടിന്‍ ഒപ്പിടുന്ന ചടങ്ങ് ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 5.30ന് മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസിലെ സെന്റ് ജോര്‍ജ് ഹാളില്‍ നടക്കും.

നാല് പ്രദേശങ്ങളിലും റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ തലവന്‍മാരും വിമത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. കൂട്ടിച്ചേര്‍ക്കല്‍ ഉടമ്പടികള്‍ അടുത്താഴ്ച റഷ്യന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും അംഗീകരിക്കും. ഒക്ടോബര്‍ 4ന് പുട്ടിന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയെ അഭിസംബോധന ചെയ്യും.

മാസങ്ങളായി റഷ്യന്‍ നിയന്ത്രണത്തിലുള്ള ഈ തെക്ക്, കിഴക്കന്‍ മേഖലകളില്‍ 23 മുതല്‍ 27 വരെ നടത്തിയ ഹിതപരിശോധന വിജയിച്ചെന്ന റഷ്യന്‍ അനുകൂല വിമതരുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇവയെ റഷ്യയോട് ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. ഹിതപരിശോധന റഷ്യ നടത്തിയ വ്യാജ നീക്കമാണെന്നാണ് ആരോപണം. എന്നാല്‍ ഹിതപരിശോധന സത്യസന്ധമാണെന്നും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നുമാണ് റഷ്യയുടെ വാദം.

ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍, സെപൊറീഷ്യ പ്രവിശ്യകളുടെ ആകെ 90,000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശമാണ് റഷ്യന്‍ നിയന്ത്രണത്തിലുള്ളത്. യുക്രെയിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 15 ശതമാനത്തോളം വരും ഇത്. മാത്രമല്ല, 2014ല്‍ പിടിച്ചെടുത്ത ക്രൈമിയയിലേക്ക് ഈ പ്രദേശങ്ങളിലൂടെ കര ഇടനാഴി സൃഷ്ടിക്കാനും റഷ്യയ്ക്കാകും. തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോള്‍, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യ എന്നിവ ഈ മേഖലകളിലാണ്. ഈ പ്രവിശ്യകളുടെ ചെറിയ ഒരു ഭാഗം ഇപ്പോഴും യുക്രെയിന്‍ സൈന്യത്തിന്റെ കൈയ്യിലാണ്. ഈ മാസം ആദ്യം

ഖാര്‍ക്കീവിലെ ഇസിയം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് യുക്രെയിന്‍ സൈന്യം റഷ്യയെ തുരത്തിയിരുന്നു. കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കാനാണ് റഷ്യ കൂട്ടിച്ചേര്‍ക്കല്‍ വേഗത്തിലാക്കിയത്. ഈ വര്‍ഷം ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനാകാതെ വന്നതോടെ നിലവില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളെയും തങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്ത് വിജയം പ്രഖ്യാപിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.

ജനഹിതപരിശോധന പ്രകാരം നാല് പ്രവിശ്യാ നഗരങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന നടപടിയുമായി റഷ്യ മുന്നേറുമ്പോള്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി യുക്രെയ്ന്‍. നാറ്റോയുടേയും അമേരിക്കയുടേയും ശക്തമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് സെലന്‍സ്‌കി ഉയര്‍ത്തുന്നത്. റഷ്യന്‍ സൈന്യത്തിനെ പലയിടത്തും തങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണെന്നും സെലന്‍സ്‌കി ഐക്യരാഷ്ട്ര സഭയില്‍ അറിയിച്ചിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും അക്രമങ്ങളുടെ വിവരങ്ങള്‍ നിരത്തി സഭയില്‍ സെലന്‍സ്‌കി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രവിശ്യാ ലയനം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് ഔദ്യോഗിക പ്രസ്തവാന നടത്തും. ഒപ്പം യുക്രെയ്ന്‍ ആക്രമണം സംബന്ധിച്ച പുതിയ നയപ്രഖ്യാപനവും ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ അതിരൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷ മുള്ള പുടിന്റെ പ്രസംഗം പുതിയ എന്ത് സൈനിക നീക്കത്തിനാണ് വഴിവയ്ക്കുക എന്ന ആശങ്കയിലാണ് പാശ്ചാത്യലോകം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends