Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഒരു തരി മണ്ണ് വിട്ടുതരില്ല റഷ്യയ്‌ക്കെതിരെ രണ്ടാം യുദ്ധത്തിനൊരുങ്ങി യുക്രൈന്‍ ഇത്തവണ നാറ്റൊയും ഒപ്പം

01 OCTOBER 2022 10:55 AM IST
മലയാളി വാര്‍ത്ത

വിമത പ്രദേശം റഷ്യയോട് ചേര്‍ത്തെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍. നാല് കിഴക്കന്‍ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചത്.

മോസ്‌കോ ക്രെംലിനില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് യുക്രെയിന്റെ കിഴക്കുള്ള നാല് സുപ്രധാന പ്രവിശ്യകള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സുപ്രധാന പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച വിവരം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വെളിപ്പെടുത്തിയത്. അംഗത്വം നല്‍കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണണെന്നാണ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഈ വിവരം അറിയിച്ചത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

അതേസമയം റഷ്യയുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കൂടുതല്‍ ഉപരോധവുമായി യുഎസും രംഗത്തെത്തി. ഖേര്‍സണ്‍, സപറോഷിയ ഡോണ്‍ടെസ്‌ക്, ലുഹാന്‍സ്‌ക് എന്നീ മേഖലകളാണ് ഔദ്യോഗികമായി റഷ്യയോടൊപ്പം ചേര്‍ത്തത്. ഇവിടുത്തുകാര്‍ ഇനി റഷ്യന്‍ പൗരന്‍മാരാണെന്ന് പുടിന്‍ പ്രഖ്യാപിച്ചു. അതേസമയം നിലവിലുണ്ടായിരുന്ന ഉപരോധം കൂടുതല്‍ കടുപ്പിച്ചാണ് യുഎസ് റഷ്യന്‍ നീക്കത്തോട് പ്രതികരിച്ചത്. ആയിരത്തിലധികം റഷ്യന്‍ പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.

യുക്രൈനിന്റെ അതിര്‍ത്തികളെ എന്നും ബഹുമാനിക്കുന്നുവെന്ന് വിശദമാക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്. 300ഓളം ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഉപരോധം. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ പൌരന്മാര്‍ ഉപരോധം പ്രഖ്യാപിച്ചവരുമായി വ്യാപാരം നടത്തുന്നത് നിയമ വിരുദ്ധമാക്കുന്നതാണ് നടപടി. ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളവരുടെ ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്. റഷ്യയുടെ സൈനിക വ്യവസായ മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് ഉപരോധം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 900ത്തോളം ആളുകളെ വിസ നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുക്രൈന്റെ പ്രദേശങ്ങളെ പിടിച്ചെടുക്കാനുള്ള റഷ്യയുടെ വഞ്ചനാപരമായ ശ്രമങ്ങളെ അപലപിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ലോകത്തില്‍ തന്നെ ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറിയിട്ടുണ്ട്. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍; നീക്കം വിമത പ്രദേശം റഷ്യയോട് ചേര്‍ത്തെന്ന പ്രഖ്യാപനത്തിന് പിന്നാല അമേരിക്കന്‍ എക്‌സ്പ്രസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളടക്കം റഷ്യയിലെ സേവനം നേരത്തെ നിര്‍ത്തിയിരുന്നു. യുക്രൈനിന്റെ കിഴക്കന്‍ പട്ടണങ്ങളായ ലുഹാന്‍സ്‌ക്, ഖേര്‍സോണ്‍, സപ്പോരിസിയ,ഡോനെറ്റസ്‌ക് എന്നിവയെ റഷ്യയോട് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനം മോസ്‌കോ ക്രെംലിനില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നടത്തിയത്.

ഇതിന് പിന്നാലെ യുക്രൈന്‍ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച വിവരം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വെളിപ്പെടുത്തിയിരുന്നു. അംഗത്വം നല്‍കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണണെന്നാണ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഈ വിവരം അറിയിച്ചത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും വോളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends