ചൈനയിലേക്ക് പോകവേ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി...! നിലം തൊടീക്കാതെ സുഖോയ് യുദ്ധവിമാനങ്ങള്‍ അയച്ച് ഇന്ത്യ, പിന്നാലെ ഇറാനിൽ നിന്ന് ആ സന്ദേശം, വിമാനം ചൈനയിലേക്ക് തിരിച്ചതായി വ്യോമസേന

ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളിലുടെ പറന്ന ഇറാനിയന്‍ വിമാനത്തിൽ നിന്നുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് ഇറാൻ. ബോംബ് ഭീഷണി വ്യാജമാണെന്ന് ഇറാനിൽ നിന്ന് സന്ദേശം ലഭിച്ചതോടെ വിമാനം ചൈനയിലേക്ക് തിരിച്ചതായി വ്യോമസേന അറിയിച്ചു. ഇറാനില്‍ നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണിയെന്ന് റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്.
വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന് വിവരം ഡൽഹി എടിഎസിനെ അറിയിച്ച പൈലറ്റിനോട് ജയ്പൂരിലോ, ഛണ്ഡീഗഡിലോ വിമാനം ഇറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് പൈലറ്റ് തയ്യാറായില്ലെന്നും ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു. ബോംബ് ഭീഷണി ഇന്ത്യ ഗൗരവത്തോടെയാണ് എടുത്തതെങ്കിലും, വ്യാജമാണെന്ന ഇറാൻ അറിയിപ്പിനെ തുടർന്ന് ആശങ്കയൊഴിഞ്ഞു.
വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബോംബ് ഭീഷണി വ്യാജമാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇന്ത്യൻ വ്യോമ പാതയിൽ സഞ്ചരിക്കവേ വിമാനം കനത്ത നീരീക്ഷണത്തിലായിരുന്നുവെന്നും വ്യോമസേന വ്യക്തമാക്കി.
ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്നു വിമാനം. ഈ സമയത്താണ് പൈലറ്റ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് ബോംബ് ഭീഷണിയുണ്ടെന്ന വിവരം കൈമാറിയത്. ഇക്കാര്യം ഉടൻ ഇന്ത്യൻ വ്യോമസേനയെ ഡൽഹി വിമാനത്താവള അധികൃതർ അറിയിക്കുകയായിരുന്നു.
വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് - സു 30എംകെഐ യുദ്ധ വിമാനങ്ങളാണ് പറന്നുയർന്നത്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരുന്നത്. എന്നാൽ ഭീഷണി വ്യാജമാണെന്ന വിവരം ലഭിച്ചതോടെ ഇന്ത്യൻ പോർവിമാനങ്ങൾ തിരിച്ചിറങ്ങി.
https://www.facebook.com/Malayalivartha


























