Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനീസ് പൗരന്മാരെ കൊന്നുതള്ളി പാകിസ്ഥാന്‍ ഒന്നും മിണ്ടാതെ ഷീ പൗരന്മാരുടെ ജീവന് പുല്ലുവില

04 OCTOBER 2022 09:56 AM IST
മലയാളി വാര്‍ത്ത

ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ആരംഭിച്ചത് മുതല്‍, പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും പാക് അധിനിവേശ കശ്മീര്‍ മേഖലയിലും ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, പ്രത്യേകിച്ച് സിപിഇസി പദ്ധതികളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലേക്ക് കൂടുതല്‍ ചൈനക്കാര്‍ എത്തിയതിന് പിന്നാലെ പാകിസ്ഥാനിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ രാജ്യത്തിനുള്ളിലെ തങ്ങളുടെ ആക്രമണ ലക്ഷ്യമായി ചൈനയുടെ നിര്‍മ്മാണ മേഖലയെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച, കറാച്ചിയിലെ സദ്ദാര്‍ ഏരിയയിലെ ഡെന്റല്‍ ക്ലിനിക്കിനുള്ളില്‍ അജ്ഞാതന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ചൈനീസ് പൗരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കറാച്ചിയില്‍ ചൈനീസ് പൗരന്മാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് ഏഷ്യന്‍ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍, ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ആരംഭിച്ചതിന് ശേഷം, ഇത് ചൈനീസ് പൗരന്മാര്‍ക്കും പാകിസ്ഥാനിലെ താല്‍പ്പര്യങ്ങള്‍ക്കും നേരെയുള്ള പത്താമത്തെ ആക്രമണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ജനുവരി 17 ന് ചൈന തങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും പൗരന്മാരും ചേര്‍ന്ന് വന്‍ ചൈനാ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കൊപ്പം സ്വാതന്ത്രാനുകൂല മുദ്രാവാക്യങ്ങളും അന്ന് റാലിയില്‍ ഉയര്‍ന്ന് കേട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈനാ പാക് നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാനിലെ തുറമുഖമായ ഗ്വാദറില്‍ ചൈന അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ കോഹിസ്ഥാന്‍ പ്രദേശത്തെ ചൈനീസ് നിര്‍മ്മാണമായ ദാസു ജലവൈദ്യുത പദ്ധതിയിലേക്ക് പോവുകയായിരുന്ന ചൈനീസ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ ഒമ്പത് ചൈനീസ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

2021 ഏപ്രിലില്‍ പാക്കിസ്ഥാനിലെ ക്വറ്റയിലെ ആഡംബര ഹോട്ടലില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2020 ജൂലൈയില്‍, നീലം ഝലം, കൊഹാല ജലവൈദ്യുത നിലയങ്ങളുടെ അനധികൃത നിര്‍മാണത്തെ അപലപിച്ച് ചൈനയ്‌ക്കെതിരെ പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 2020 നവംബര്‍ 18 ന്, ആയിരക്കണക്കിന് പാകിസ്ഥാന്‍ തൊഴിലാളികള്‍ ചൈനയ്‌ക്കെതിരെ കറാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ചൈനീസ് തൊഴിലാളികള്‍ക്കും പാക് തൊഴിലാളികള്‍ക്കും രണ്ട് തരം വേതനം എന്നതായിരുന്നു സമരത്തിന് കാരണമെന്ന് ഏഷ്യന്‍ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബലൂച് ലിബറേഷന്‍ ആര്‍മി 2018 നവംബറില്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു. അതേ വര്‍ഷം ഓഗസ്റ്റില്‍ ബലൂചിസ്ഥാനിലെ ദല്‍ബന്ദിന്‍ നഗരത്തില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച ബസ് ചാവേര്‍ ബോംബര്‍മാര്‍ അക്രമിച്ചു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പാകിസ്ഥാനില്‍ ചൈനീസ് തൊഴിലാളികള്‍ നിരന്തരം അക്രമണത്തിന് വിധേയരാകുമ്പോഴും സ്വന്തം പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെയോ രാജ്യത്തെ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെയോ വിമര്‍ശിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിട്ടില്ലെന്നത് വിദേശ നിരീക്ഷകര്‍ക്ക് ആശ്ചര്യമാണെന്നും ഏഷ്യന്‍ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (9 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (22 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (28 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends