Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളും തിരിച്ചുപിടിച്ചു; യുക്രൈന്‍ സ്‌ട്രൈക്കില്‍ ഞെട്ടല്‍ മാറാതെ പുടിന്‍ യുക്രൈന്റെ വിജയസമാന നീക്കം

04 OCTOBER 2022 09:57 AM IST
മലയാളി വാര്‍ത്ത

റഷ്യന്‍ അധീനതയിലുള്ള രാജ്യത്തിന്റെ തെക്കന്‍ മേഖല യുക്രെയ്ന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്ന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയ്ന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രെയ്ന്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുക്രെയ്‌ന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോകള്‍ പുറത്തുവരുന്നു. റഷ്യയുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്.

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ യുക്രെയ്ന്‍ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തിയിരുന്നു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയ്ന്‍ നിര്‍ണായക നേട്ടമുണ്ടാക്കിയത്. ഹര്‍കീവ് നഗരത്തെ മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് യുക്രെയ്ന്‍ തെക്കന്‍ മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചത്. അതിനിടെ 7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ റിസര്‍വ് സൈനികരെ സമാഹാരിക്കാന്‍ പുട്ടിന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് റഷ്യയില്‍ ഉയരുന്നത്.

അതേസമയം കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്‌കിലെ ലൈമന്‍ നഗരത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യ അറിയിച്ചു. യുക്രെയിന്‍ സൈന്യം എല്ലാ ദിശയില്‍ നിന്നും നഗരം വളഞ്ഞതോടെയാണ് റഷ്യയുടെ നീക്കം. ലൈമന്‍ നഗരം തങ്ങളുടെ നിയന്ത്രണത്തിലായെന്ന് മണിക്കൂറുകള്‍ക്ക് മുന്നേ യുക്രെയിന്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഡൊണെസ്‌ക് ഉള്‍പ്പെടെയുള്ള നാല് പ്രവിശ്യകള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചത്. റഷ്യക്കേറ്റ കനത്ത തിരിച്ചടികളിലൊന്നാണ് ലൈമനില്‍ നിന്നുള്ള പിന്‍മാറ്റം. ലെമന്റെ നിയന്ത്രണം റഷ്യ ഇതുവരെ പിടിച്ചെടുത്തിരുന്നില്ല. അതേ സമയം, ലൈമന്‍ നഗരത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യുക്രെയിനില്‍ വീര്യം കുറഞ്ഞ ആണവായുധങ്ങളുടെ പ്രയോഗം ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കണമെന്ന് പുട്ടിന്റെ അടുത്ത അനുയായിയും ചെച്‌നിയ നേതാവുമായ റാംസന്‍ കഡ്രയോവ് പറഞ്ഞു.


നാറ്റോ സൈനിക സഖ്യത്തിന്റെ അതിവേഗ അംഗത്വത്തിനായി യുക്രെയിന്‍ അപേക്ഷിക്കാന്‍ പോവുകയാണെന്നും റഷ്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രസിഡന്റായി അധികാരത്തിലുള്ളിടത്തോളം അത് നടക്കില്ലെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. കഴിഞ്ഞ ദിവസം യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കിയെന്ന് പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലെന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. യുക്രെയിന്‍ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും സാന്നിദ്ധ്യത്തില്‍ അപേക്ഷയില്‍ ഒപ്പിടുന്നതിന്റെ വീഡിയോ സെലെന്‍സ്‌കി പുറത്തുവിട്ടു. യുക്രെയിന്റെ നാറ്റോ നീക്കം റഷ്യയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 30 അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാലേ അപേക്ഷയില്‍ നാറ്റോ ഒഋൗദ്യോഗിക നടപടികള്‍ ആരംഭിക്കുകയുള്ളൂ. യുക്രെയിന്റെ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ നാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (9 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (22 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (28 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends