Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പ്രവാസികളെ മുൾമുനിൽ നിർത്തിയ നിമിഷങ്ങൾ, അമേരിക്കയിൽ ഇന്ത്യൻ വംശജരായ നാല് പേരെ തട്ടികൊണ്ടുപോയതിന് പിന്നിലെ സൂത്രധാരനെ കൈയ്യോടെ പൊക്കി, പ്രതിയെ പിടികൂടാന്‍ സഹായകമായത് കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാർഡ്, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

06 OCTOBER 2022 09:58 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതിയെ പിടികൂടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ഇന്ത്യൻ വംശജരായ നാല് പേരെയാണ് തട്ടികൊണ്ടുപോയത്.

കേസിൽ‍ പ്രതിയായ ജീസസ് മാനുവൽ സൽഗാഡോണ് പോലീസ് പിടിയിലായത്.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രക്ഷപ്പെടാൻ ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാർഡാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

ബാങ്ക് കാർഡ് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ വച്ച് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് ബാങ്ക് ഇടപാട് നടത്തുന്നതിന്‍റെ ചിത്രങ്ങളും തട്ടികൊണ്ടു പോകുന്ന സമയത്തെ ചിത്രങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിൽവെച്ചാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.തട്ടികൊണ്ടുപോയ നാല് ഇന്ത്യൻ വംശജരിൽ 8 മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടുന്നു. പെൺകുഞ്ഞിനേയും മാതാപിതാക്കളേയും അടക്കമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ അറിയിച്ചു.

ജസ്ദീപ് സിംഗ് [36] , ജസ്‌ലീൻ കൗർ [27] ,ഇവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, അമൻദീപ് സിംഗ് [39] എന്നിവരെയാണ് തട്ടികൊണ്ടുപോയത്. വിവരമറിഞ്ഞ ജസ്ദീപ് സിംഗിന്‍റെ കുടുംബം ആശങ്കയിലാണ്. കേന്ദ്രമന്ത്രിയും ഹോഷിയാർപൂർ എംപിയുമായ സോം പ്രകാശും രൺധീറിനെ വിളിച്ചിക്കുകയും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു .

ഇവരെ ത‌ട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞതായി എബിസി 30 റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്.

എന്നാൽ ഇവരെ ടത്തിക്കൊണ്ടുപോകായതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇത്തരത്തിൽ ഒരു സൂചനപോലും പോലീസിന് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

നാല് ഇന്ത്യൻ വംശജരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. പ്രതി ഗുരുതരാവസ്ഥയിൽ ആയതിനാൽ ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി വന്നാലുടൻ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ അതിവേഗം കണ്ടെത്താനാകും. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്തിയതോടെ പ്രവാസികളെ ഇവരിൽ നിന്ന് അതിവേഗം മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, 2019-ൽ, യുഎസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ ഉടമയായ ഇന്ത്യൻ വംശജനെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ടെക്കിയായ തുഷാർ ആത്രെയെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.എന്നാൽ കാണാതായ വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ തുഷാർ ആത്രെയെ കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (10 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (29 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends