Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അസർബൈജാനിൽ നിന്നും അർമേനിയയെ രക്ഷിക്കാൻ ഇന്ത്യ... മിസൈലും റോക്കറ്റും കയറ്റി വിടും!

06 OCTOBER 2022 05:34 PM IST
മലയാളി വാര്‍ത്ത

മേക്ക് ഇൻ ഇന്ത്യയ്‌ക്ക് പിന്നാലെ മേക്ക് ഫോർ ദി വേൾഡ് എന്ന ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയയ്‌ക്കും. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. അസർബൈജാനുമായി ദീർഘകാലമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അർമേനിയയെ ഇന്ത്യ സഹായിക്കാനൊരുങ്ങുന്നത്.

റഷ്യ– യുക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷം കടുക്കുന്നു. ഈ സാഹചര്യത്തിൽ അതിര്‍ത്തി സംഘര്‍ഷത്തില്‍ അസര്‍ബൈജാന് മേല്‍കൈ നേടുവാനാണ് കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ അര്‍മേനിയ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈലുകളും റോക്കറ്റുകളും വെടിമരുന്നുകളുമാണ് അര്‍മേനിയ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം ആദ്യമാണ് ഇരു സർക്കാരുകളും തമ്മിലുള്ള പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവെച്ചത്. 5000 കോടിയുടെ ആയുധങ്ങളാണ് അര്‍മേനിയ ആദ്യ ഘട്ടമായി ഇന്ത്യയില്‍ നിന്ന് വാങ്ങുക. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ അർമേനിയയ്‌ക്ക് നൽകാനാണ് തീരമാനം. 2000 കോടിയിലധികം മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യ വിതരണം ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോർട്ട്

മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ മാസം മധ്യത്തോടെ രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം അവസാനം ഉണ്ടായ ഏറ്റുമുട്ടലില്‍ 49 സൈനികര്‍ കൊല്ലപ്പെട്ടെന്ന് അര്‍മേനിയ അറിയിച്ചു. ഇതോടെയാണ് ആയുധ ശേഖരം വിപുലീകരിക്കാന്‍ തീരുമാനിക്കുന്നത്.

നഗോര്‍ണോ-കാരാബാഖ് മേഖലയെ ചൊല്ലി ഏറെക്കാലമായി അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രണ്ടുതവണ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാവുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. മുന്‍പ് 1991 ലും 2020 ലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായത്. 1991 ല്‍ മുപ്പതിനായിരം പേരും 2020 ലെ യുദ്ധത്തില്‍ ആറായിരത്തി അഞ്ഞൂറുപേരും കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെ അസര്‍ബൈജാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായെന്നും തങ്ങളുടെ ഭൂപ്രദേശത്തേക്ക് കടന്നു കയറാന്‍ സൈന്യം ശ്രമിക്കുകയാണെന്നും അര്‍മേനിയ ആരോപിക്കുന്നു. ലോകരാജ്യങ്ങളുടെ സഹായവും അര്‍മേനിയ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച പിനാക, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇന്ത്യയിൽ നിന്ന് ആന്റി ടാങ്ക് റോക്കറ്റുകളും മറ്റ് ആയുധങ്ങളും അർമേനിയയിലേക്ക് കയറ്റി അയയ്‌ക്കും. എന്നാൽ ഇത് ആദ്യമായല്ല ഇന്ത്യ അർമേനിയയിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത്.

2020 ൽ 350 കോടിയുടെ കരാറിൽ നാല് റഡാറുകൾ അർമേനിയയ്‌ക്ക് നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ റഡാറുകൾ ആക്രമിക്കാനടുക്കുന്ന പീരങ്കികൾ, ഷെല്ലുകൾ, മോർട്ടറുകൾ, റോക്കറ്റുകൾ എന്നിവ നേരത്തെ ട്രാക്കുചെയ്യുകയും അവയെ നിരീക്ഷിക്കുകയും ചെയ്യും.

പാകിസ്താൻ, ചൈന അതിർത്തികളിൽ ഈ റഡാറുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 2025 ഓടെ 35,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വിദേശത്തേക്ക് അയയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അതിന്റെ ആദ്യ ചുവിട്ടു പടിയായിട്ടാണ് ഈ കരാറിനെ ഇന്ത്യ കാണുന്നത്. കഴിഞ്ഞ വർഷം പ്രതിരോധ കയറ്റുമതി 13,000 കോടി രൂപയോളമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (28 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (30 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (33 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (38 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (43 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends