Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ അസാധാരണ നയതന്ത്രം മുട്ടുകുത്തിച്ചത് സ്‌നേഹം മാത്രം നല്‍കി; ഇതെന്ത് മറിമായമെന്ന് ലോകരാജ്യങ്ങള്‍

07 OCTOBER 2022 06:41 PM IST
മലയാളി വാര്‍ത്ത

സായുധ യുദ്ധത്തെക്കാള്‍ ഏറെ ജാഗ്രത പാലിക്കേണ്ട മേഘലയാണ് നയതന്ത്ര യുദ്ധം. കൃത്യമായ കണക്കു കൂട്ടലുകളും. ദീര്‍ഘ വീക്ഷണങ്ങളും. പിന്തുണ പ്രഖ്യാപിക്കലുമൊക്കെ വളരെ തന്ത്രപരമായി കൈക്കൊള്ളേണ്ട കാര്യങ്ങളാണ്. ഈ അടുത്തിടെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ ഈ വൈദഗ്ദ്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. റഷ്യ യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശത്രു രാജ്യമായ പാകിസ്ഥാന് പോലും പുകഴ്ത്തി പറയേണ്ടി വന്നു.

ഇക്കാര്യം ന്യൂസിലാന്‍ഡില്‍ വച്ച് വളരെ വ്യക്തതയോടെ നമ്മുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോകത്തിന് വിശദീകരിച്ച് നല്‍കിയിരുന്നു. യുക്രൈന്റെ കാര്യം വരുമ്പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമായിരിക്കും. അത് സ്വാഭാവികമാണ്. ജനങ്ങള്‍ അവരവരുടെ കാഴ്ച്ചപ്പാടിലാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അവരുടെ താല്പര്യങ്ങള്‍, ചരിത്രപരമായ അനുഭവപരിചയം, അരക്ഷിതാവസ്ഥ എല്ലാം ഇതിനെ സ്വാധീനിക്കും. എന്നെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ഞാന്‍ നിന്ദിക്കില്ല. ലോകത്തിന്റെ വൈവിധ്യങ്ങള്‍ തികച്ചും വ്യക്തമായ വ്യത്യസ്ത പ്രതികരണത്തിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്. കാരണം അവയില്‍ പലതും യുക്രൈനില്‍ അവര്‍ നേരിടുന്ന ഭീഷണിയില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും വരുന്നതായി എനിക്ക് കാണാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യക്ക് എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കും. അത് ഇന്ത്യയുടെ താല്പര്യമനുസരിച്ചായിരിക്കും, പക്ഷേ അത് ലോകത്തിന്റെ കൂടി താല്പര്യം പോലെയായിരിക്കും. ഈ ഒരു ഒറ്റ വിശദീകരണം മാത്രം മതി നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടുന്ന രീതി എന്താണെന്ന് മനസ്സിലാക്കാന്‍. ഈ രീതി ഇന്ത്യ പിന്തുടരുന്നതുകൊണ്ടു തന്നെ. റഷ്യയായാലും യുക്രൈനായാലും യുക്രൈനെ പിന്തുണയ്ക്കുന്നവര്‍ക്കായാലും ഇന്ത്യയെ കുറ്റപ്പെടുത്താനോ ശത്രുപക്ഷത്ത് കാണാനോ കഴിയില്ല.

യുഎന്നിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിലും ഇന്ത്യ ഇതേ നയതന്ത്രമാണ് പയറ്റിയത്. ചൈനയ്‌ക്കെതിരെയായിരുന്നു ഈ പ്രമേയം. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. എന്നാല്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ടാണ് ഇവിടെ ഇന്ത്യ തന്ത്രപരമായ നിവപാട് കൈക്കൊണ്ടത്.


നിലവില്‍ ഇന്ത്യ മുസ്ലിംങളെ വേട്ടയാടുകയാണെന്ന പ്രതീതിയാണ് മറ്റ് മുസ്ലിം രാജ്യങ്ങള്‍ ആഗോള തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സത്യത്തില്‍ ഇന്ത്യ രാജ്യത്തെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍, മുസ്ലിം രാജ്യങ്ങള്‍ പുറമേ അത് മുസ്ലിം വേട്ടയായും മുസ്ലിംങ്ങളെ തറപറ്റിക്കാനുള്ള നീക്കമായുമാകും ലോകരാജ്യങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുക. ഈ സാഹചര്യത്തില്‍ കുറ്റക്കാരല്ലെങ്കിലും ഈ സ്ഥാനത്ത് ഇന്ത്യയെ കൊണ്ടുവരാന്‍ ഈ മുസ്ലിം രാജ്യങ്ങള്‍ ശ്രമിക്കും. അന്ന് ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണ ആവശ്യമായി വരും. ആ ഒരു ദീര്‍ഘ വീക്ഷണമാണ് ഇന്ത്യയെ ഉയ്ഗുര്‍ മുസ്ലിംങളുടെ വിഷയത്തില്‍ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം. 19 രാജ്യങ്ങള്‍ എതിര്‍ത്തും 17 രാജ്യങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളുകയായിരുന്നു. കൗണ്‍സിലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു പ്രമേയം തള്ളിപ്പോകുന്നത്. 47 അംഗ സമിതിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളാണ് വിട്ടുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുന്‍നിലപാട് അനുസരിച്ചാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന വിശദീകരണമാണ് ഇന്ത്യ നല്‍കിയതെങ്കിലും. അതിനുള്ളിലെ നയതന്ത്രം ഇതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ക്രിയാത്മകമായ ചര്‍ച്ചകളെയാണ് ഇന്ത്യ അനുകൂലിച്ചത്. ചൈനക്കെതിരെ ചര്‍ച്ച നടത്താന്‍ അംഗരാജ്യങ്ങള്‍ പിന്തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെക്കാനുള്ള നീക്കമായിട്ടാണ് മിക്ക രാജ്യങ്ങളും പ്രമേയത്തെ വിലയിരുത്തിയത്. ഇന്ന് ചൈനയെ ആണെങ്കില്‍ നാളെ മറ്റ് വികസ്വര രാജ്യങ്ങളെയും ലക്ഷ്യം വെക്കാമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും ചൈനീസ് അംബാസഡര്‍ ചെന്‍ സൂവും ആരോപിച്ചിരുന്നു. ആ ആരോപണവും ഇന്ത്യ തള്ളുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (28 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (30 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (33 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (38 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (43 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends