Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പ്രതികാരം വീട്ടി റഷ്യ തലസ്ഥാനത്തെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകളും ഇറാനിയന്‍ ഡ്രോണുകളും

10 OCTOBER 2022 07:18 PM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ!ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ പ്രസിഡന്റ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ യുക്രെയ്ന്‍ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തില്‍ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. കീവിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് പുകച്ചുരുകള്‍ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവില്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

അധിനിവേശ ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടനം നടക്കുകയും പാലത്തിന്റെ ഒരുഭാഗം തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ തന്ത്ര പ്രധാന മേഖലകളില്‍ സൈനിക ശക്തി കൂട്ടുകയും യുക്രൈനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയ്‌ന്റേത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് വഌഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഏത് നിമിഷവും റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ആശങ്ക യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലനസ്‌കി പങ്കുവെച്ചിരുന്നു.

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്‌ഫോടനത്തില്‍ തകര്‍ത്ത സംഭവത്തില്‍ യുക്രൈനമെ കുറ്റപ്പെടുത്തി റഷ്യ. ഭീകരപ്രവര്‍ത്തനം എന്നാണ് സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്‌പോണ്‍സര്‍മാരും യുക്രൈന്‍ ആണെന്നും പുട്ടിന്‍ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ നിയോഗിച്ച അന്വേഷണ സമിതി തലവനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം, തെക്കന്‍ യുക്രേനിയന്‍ നഗരത്തില്‍ ഞായറാഴ്ചയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തെ യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകര്‍ന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെര്‍ച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പാലത്തിന്റെ ഒരുഭാ?ഗം തകര്‍ന്നു. സ്‌ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ 'നൂറ്റാണ്ടിലെ നിര്‍മിതി'യെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിര്‍മിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പാലം തകര്‍ന്നത് യുദ്ധത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നതിന്റെ തെളിവാണ് പുട്ടിന്റെ 'ഭീകരാക്രമണ'മെന്ന പ്രതികരണം. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

ഒക്ടോബര്‍ ആദ്യം മുതല്‍, റഷ്യയുടെ അതിര്‍ത്തി പ്രദേശത്ത് യുക്രേനിയന്‍ സായുധ സംഘങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് അതിര്‍ത്തി സുരക്ഷയുടെ ഉത്തരവാദിത്തമുള്ള റഷ്യയുടെ എഫ്ബിഎസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളായ ബെല്‍ഗൊറോഡ്, ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് നടന്ന നൂറിലധികം പീരങ്കി ആക്രമണങ്ങളില്‍ വീടുകളും, ഭരണനിര്‍വഹണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ന്നതായി പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുക്രൈനില്‍ നിന്നുള്ള ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഗാര്‍നാല്‍സ്‌കി സെന്റ് നിക്കോളാസ് ആശ്രമത്തില്‍ തീപിടുത്തമുണ്ടായതായി കുര്‍സ്‌ക് മേഖലയുടെ ഗവര്‍ണര്‍ റോമന്‍ സ്റ്റാറോവൈറ്റ് പറഞ്ഞു. കെട്ടിടം തകര്‍ന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല, നാശനഷ്ടങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു.

റഷ്യക്ക് വന്‍ തിരിച്ചടി, തകര്‍ന്നത് യൂറോപ്പിലെ ഏറ്റവും വലിയ പാലം

സ്‌ഫോടനത്തിനു പിന്നില്‍ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം അന്വേഷിക്കാന്‍ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കന്‍ റഷ്യയിലെ കുബന്‍ പ്രദേശവാസിയാണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടന സമയം പാലത്തിലൂടെ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ആക്രമണമുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പാലം നിര്‍മിച്ചത്.

റഷ്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിര്‍മിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികര്‍ക്കും നാവികര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 400 കോടി ഡോളര്‍ ചെലവില്‍ 18 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചതോടെ യൂറോപ്പിലെ ആയുധ കച്ചവടം വര്‍ദ്ധിക്കുന്നു. വിവിധ തരം ആയുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുകയാണ്. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണാണ് പീരങ്കികളുടെ കാര്യത്തില്‍ ആവേശത്തോടെ മുന്നേറുന്നത്. യുക്രെയ്ന്‍ സൈന്യം പീരങ്കികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിനെ മുതലാക്കാന്‍ ബ്രിട്ടന്‍ നോക്കുകയാണ്. ഹൊവിറ്റ്‌സര്‍ എം777 വിഭാഗത്തിലെ പീരങ്കികളുടെ നിര്‍മ്മാണമാണ് ബ്രിട്ടണ്‍ പുന:രാരംഭിക്കുന്നത്.

ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധനിര്‍മ്മാണ കമ്പനിയായ ബിഎഇയാണ് എം777 ഹൊവിറ്റസര്‍ ഒരു കാലത്ത് നിര്‍മ്മിച്ചിരുന്നത്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഈ രംഗത്തെ മുന്നേറ്റവും ഇന്ത്യ ലോകത്തിലെ പലരാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തുടങ്ങിയതുമാണ് ബ്രിട്ടണെ മാറി ചിന്തിപ്പിക്കുന്നത്. യുക്രെയ്‌ന്റെ മണ്ണിലേയ്ക്ക് തന്നെ ആദ്യ ഘട്ടം ഹൊവിറ്റസര്‍ നല്‍കാനാണ് ബിഎഇയുടെ നീക്കം.

അമേരിക്കയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തില്‍ ഹൊവിറ്റസര്‍ പീരങ്കികള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കും നാറ്റോയ്ക്കും നല്‍കാന്‍ ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ എം142 ഹൈമൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റവും ഹൈമാര്‍സും സ്വീഡന്റെ ചെറു ടാങ്ക് വേധ മിസൈലുകളുമാണ് യുക്രെയ്ന്‍ റഷ്യയ്‌ക്കെതിരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (29 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (31 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (34 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (39 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (44 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends