Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയെ വെട്ടി ഇന്ത്യ മോദിയുടെ സ്വപ്നം പൂവണിയുന്നു..ഐഫോണ്‍ കയറ്റുമതി 100 കോടി കടന്നു

11 OCTOBER 2022 02:24 PM IST
മലയാളി വാര്‍ത്ത

ചൈനയ്ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ കയറ്റുമതി ഏപ്രില്‍ മുതലുള്ള അഞ്ച് മാസങ്ങളില്‍ 100 കോടിയില്‍ അധികമായി. ഇതോടെ ഇന്ത്യ ഇലക്ട്രോണിക്‌സ് ഉല്‍പാദനരംഗത്ത് ഒരു ശക്തിയായി വളര്‍ന്നുവരാനുള്ള ശ്രമത്തില്‍ പുരോഗതി കൈവരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരിശ്രമങ്ങളും സഹായകമായിട്ടുണ്ട്.

യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകളുടെ കയറ്റുമതി 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 250കോടി ഡോളര്‍ ആയി ഉയരും. ഇത് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 130 കോടി ഡോളറിന്റെ ഇരട്ടിയാകും.

ഇപ്പോള്‍ ഐഫോണ്‍ ഉല്‍പാദനത്തിന്റെ ചെറിയൊരു പങ്ക് മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. ഇന്ത്യയെ ചൈനയ്ക്ക് പകരമുള്ള ലോകത്തിന്റെ ഫാക്ടറിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത് ചൈനയിലാണ്. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ യുഎസ് വിരുദ്ധ നിലപാട് കാരണമാണ് ആപ്പിള്‍ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ വേണമെന്ന് ആലോചിച്ചത്. ഈ അവസരം മോദിയുടെ നേതഡത്വത്തിലുള്ള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മാത്രമല്ല, സേവനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയെ ഉല്‍പാദനമേഖലയിലേക്ക് കൂടി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മോദി സ!ര്‍ക്കാര്‍. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

'ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ തോതും കയറ്റുമതിയും ഇന്ത്യയില്‍ ആരോഗ്യകരമായി വളരുകയാണ്. ആപ്പിളിന്റെ ചൈന പ്ലസ് വണ്‍ തന്ത്രത്തില്‍ (ചൈനയ്ക്ക് പുറമെ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ സൃഷ്ടിക്കല്‍) ഇന്ത്യ കൂടി സുപ്രധാന പങ്ക് കൈവരിക്കുകയാണ്.' ടെക് ഗവേഷണ കമ്പനിയായ ഐഡിസിയിലെ അനലിസ്റ്റ് നവ്‌കേന്ദര്‍ സിങ്ങ് പറയുന്നു. ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കാനുള്ള ഇന്ത്യയുടെ പദ്ധതി വിജയിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.

ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദകരായ തയ് വാനില്‍ നിന്നുള്ള കരാറടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, വിസ്ട്രന്‍ കോര്‍പ്, പെഗട്രൊണ്‍ കോര്‍പ് എന്നിവരാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലുള്ള ഉല്‍പാദനപ്ലാന്റുകളില്‍ ഐ ഫോണു!കള്‍ നിര്‍മ്മിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നിര്‍മ്മിച്ചത് ഏകദേശം 30 ലക്ഷം ഐഫോണുകളാണ്. ചൈനയിലാകട്ടെ ഒരു വര്‍ഷം നിര്‍മ്മിക്കുന്നത് ഏകദേശം 23 കോടി ഐ ഫോണുകളാണ്.


മാത്രമല്ല ലോകത്തൊരിടത്തും നടപ്പിലാക്കാത്ത തരത്തിലുള്ള വ്യത്യസ്ഥമായ പല വികസന പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നടപ്പിലാക്കിയിട്ടുണ്ട്. 100 ശതമാനം സൗരോ!ര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മോദേര ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി. പ്രതിമാസം ആയിരം രൂപ വരെ വൈദ്യുതിബില്ലടച്ചിരുന്ന ഗ്രാമീണര്‍ക്ക് ഇനി ഒരു നയാപൈസ അടയ്‌ക്കേണ്ടതില്ല. പദ്ധതിയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടാത്ത ചിലര്‍ക്ക് ചെറിയൊരു ബില്ല് അടയ്‌ക്കേണ്ടി വരുമെന്ന് മാത്രം.

100 ശതമാനവും സൗര!ോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയാണ് മോദിയുടെ സ്വപ്നം. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 1300 ഒരു കിലോവാട്ട് സോളാര്‍ പാനലുകളാണ് ഇതിന് ഉപയോഗിച്ചത്. മോദേര ഗ്രാമവാസികളുടെ വീടിന് മുകളിലാണ് ഇത്രയും സോളാര്‍ പാനലുകള്‍ ഉയര്‍ത്തിയത്. 15 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം സുജ്ജന്‍പുരയില്‍ ഉയര്‍ത്തി. പകല്‍ നേരം ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്ത് ഊര്‍ജ്ജം സംഭരിക്കും. രാത്രി ഇവിടെ നിന്നും വൈദ്യുതി വിതരണം ചെയ്യും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രിഡ് കണക്ടഡ് മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനമാണിത്. ആയിരം രൂപ വരെ മാസം വൈദ്യുതി ബില്ലടച്ചവര്‍ക്ക് ഇനി ഒന്നും അടയ്‌ക്കേണ്ടിവരില്ലെന്ന് മൊദേര സര്‍പാഞ്ച് ജതന്‍ബെന്‍ താക്കോര്‍ പറയുന്നു. എല്ലാ വീടുകളിലും പണം വാങ്ങാതെയാണ് സോളാന്‍ പാനലുകള്‍ വിതരണം ചെയ്തത്. കൂടുതല്‍ പവര്‍ കിട്ടിയാല്‍ അധിക തുക സമ്പാദിക്കുകയും ചെയ്യാം. സര്‍പാഞ്ച് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (29 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (31 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (34 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (39 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (44 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends