Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അണുബോംബിടാന്‍ പുടിന് ധൈര്യമില്ല.. യുദ്ധമുഖത്ത് റഷ്യയെ നേരിടുമെന്ന് ബൈഡന്‍

12 OCTOBER 2022 02:39 PM IST
മലയാളി വാര്‍ത്ത

യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. എന്നാല്‍ യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിച്ചാല്‍ അമേരിക്ക ഇടപെടും. എന്നാല്‍ പെന്റഗണ്‍ എന്തു ചെയ്യും, എന്ത് ചെയ്യില്ല എന്ന് ഇപ്പോള്‍ പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്റെ ഭാഗങ്ങള്‍ പിടിച്ചടക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ തെറ്റിദ്ധരിച്ചു. നവംബറില്‍ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പുടിനുമായി സംസാരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അതുപോലെ തന്നെ യുക്രൈനുമായി സംസാരിക്കാനും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുക്രൈനു മേല്‍ 'എയര്‍ ഷീല്‍ഡ്' സൃഷ്ടിക്കണമെന്ന് പ്രസിഡന്റ് വൊളോദിമീര്‍ സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ യുക്രൈനിലെ ദശലക്ഷക്കണക്കിന് ജനത നിങ്ങളോട് നന്ദിയുള്ളവരായിരിക്കുമെന്ന് സെലന്‍സ്‌കി ജി7 ഉച്ചകോടിയില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തിന് പിന്നാലെ യുക്രൈന് അമേരിക്കയും ജര്‍മ്മനിയും സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു.

റഷ്യയേയും ക്രീമിയയേയൂം തരമ്മില്‍ ബന്ധിപ്പികകുന്ന കെര്‍ച് സ്‌ട്രെയിറ്റ് ബ്രിഡ്ജ് പാലം തകര്‍ത്തത് യുക്രൈന്‍ ജനത ആഘോഷിച്ചുവെങ്കിലും റഷ്യ പിന്നീട് നടത്തിയ തിരിച്ചടിയില്‍ അവര്‍ ആശങ്കയിലാണ് റഷ്യ അണ്വായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന ഭീതിയാണ് ജനങ്ങള്‍ക്കിടയില്‍. റഷ്യയുടെ ആക്രമണം വരുംനാളുകളില്‍ രൂക്ഷമാകുമെന്ന സൂചന യുക്രൈന്‍ വിടാന്‍ അവിടെ അവശേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്നുണ്ട്.

അതേസമയം യുക്രൈനെതിരേ കനത്ത ആക്രമണം തുടരുകയാണ് റഷ്യ. തലസ്ഥാനമായ കീവിലെ പരിസരങ്ങളിലും ചൊവ്വാഴ്ച ശക്തമായ ബോംബിങ്ങും മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 20 പേര്‍ മരിക്കുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. യുദ്ധം ജയിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ ശക്തമായ ഇടപെല്‍ നടത്തുകയാണെന്ന് വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫെബ്രുവരിയില്‍ തുടങ്ങിയ യുക്രൈന്‍ അധിനിവേശത്തിന് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് വന്നിരിക്കേയാണ് വീണ്ടും ആക്രമണം കടുത്തത്.

കഴിഞ്ഞാഴ്ച ക്രൈമിയന്‍ മുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനു പകരമായാണ് റഷ്യ രൂക്ഷമായ ആക്രമണത്തിലേക്ക് തിരിഞ്ഞത്. പാലത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചിരുന്നു.

അതിനിടെ, കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ റഷ്യയെ യുക്രൈന്‍ ഭീകരരാഷ്ട്രം എന്നു വിശേഷിപ്പിച്ചു. യുദ്ധത്തില്‍ മരിച്ച 62 യുക്രൈന്‍ സൈനികരുടെ മൃതദേഹം ചര്‍ച്ചയിലൂടെ റഷ്യ വിട്ടുകൊടുത്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.

അമേരിക്കന്‍ ടെക് ഭീമന്‍ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസിനെ തീവ്രവാദഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് മെറ്റ. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ റഷ്യ മാര്‍ച്ചില്‍ നിരോധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (17 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (53 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends