Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പ്രതിഭലം 1000 രൂപ പത്മയെ കുഴിച്ചിടാന്‍ കുഴിയെടുത്ത ബേബിയെ കണ്ടെത്തി; വെളിപ്പെടുത്തല്‍ ഇങ്ങനെ

12 OCTOBER 2022 02:43 PM IST
മലയാളി വാര്‍ത്ത

ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയല്‍വാസിയായ ബേബിയാണെന്ന് കണ്ടെത്തി. മാലിന്യം നിക്ഷേപിക്കാനാണെന്ന് പറഞ്ഞാണ് കുഴിയെടുപ്പിച്ചത് എന്ന് ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആഭിചാര കൊലയുടെ ആദ്യ ഇര പത്മയുടെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാന്‍ അയല്‍വാസിയെയാണ് ഭഗവല്‍ സിംഗ് വിളിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. മാലിന്യം നിക്ഷേപിക്കാനെന്ന് പറഞ്ഞ് കുഴിയെടുപ്പിച്ചു. നാലടി വീതിയില്‍ സമചതുരത്തില്‍ കുഴിയെടുക്കാനായിരുന്നു നിര്‍ദ്ദേശം. ഇതിന് പ്രതിഫലമായി 1000 രൂപയും നല്‍കിയെന്നും ബേബി പറഞ്ഞു. താന്‍ ഒരു കുഴി മാത്രമാണ് എടുത്തത് എന്നും കൂലിപ്പണിക്കാരനായ ബേബി വ്യക്തമാക്കി.

വീടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളെയാണ് ദമ്പതിമാരും ദുര്‍മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തി ചോര വീടിന് ചുറ്റും തളിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മാംസം പാകം ചെയ്ത് ഭക്ഷിച്ചുവെന്നും ലൈല വെളിപ്പെടുത്തി. സ്ത്രീകളുടെ മാംസം പച്ചയ്ക്ക് കഴിക്കണമെന്നാണ് മുഹമ്മദ് ഷാഫി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇവരത് പാകം ചെയ്യുകയായിരുന്നു. പിന്നീട് കഴിക്കാനായി പത്മയുടെ മൃതദേഹം ഉപ്പിലിട്ട് വെയ്ക്കുകയും ചെയ്തിരുന്നു.

പൂജയില്‍ പങ്കെടുത്താല്‍ പണം നല്‍കാമെന്ന വാഗ്ദാനവുമായി ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. പണം വാഗ്ദാനം ചെയ്തു തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനിയാണ് വെളിപ്പെടുത്തിയത്. തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടി പൂജ നടത്തണമെന്നായിരുന്നു ആവശ്യം. ഇതില്‍ സഹകരിച്ചാല്‍ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നല്‍കാമെന്ന് പറഞ്ഞതായും യുവതി മനോരമ ന്യൂസിനോട് പറ!ഞ്ഞു.

കൊല്ലപ്പെട്ട പത്മയെയും റോസ്?ലിയെയും അടുത്തറിയാമെന്നു പറഞ്ഞ യുവതി, റോസ്‌ലിക്കു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പറയുന്നു. റോസ്?ലിയെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നു ഷാഫി പറഞ്ഞതായും യുവതി വ്യക്തമാക്കി. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതില്‍ പേടിയില്ലെന്നും ഷാഫി അവകാശപ്പെട്ടതായും രക്ഷപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും യുവതി പറയുന്നു. ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരിയെ ഷാഫി സമീപിച്ചതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.

''ഞങ്ങള്‍ ലോട്ടറി വില്‍ക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാഫി സമീപിക്കുന്നത്. ഈ ലോട്ടറി വിറ്റിട്ട് നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന് പലപ്പോഴും ചോദിച്ചു. ... നിങ്ങള്‍ അവരുടെ അടുത്തു പോയാല്‍ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങളും അവര്‍ ചെയ്തുകൂട്ടി കാണിച്ചുതരും. അതു ചെയ്താല്‍ ഒന്നര ലക്ഷം രൂപ അവര്‍ നമുക്കു തരും. അന്‍പതിനായിരം എനിക്കും ഒരു ലക്ഷം ഷാഫിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ എനിക്കുവേണ്ട, ഞാന്‍ വരുന്നില്ലെന്നാണു മറുപടി കൊടുത്തത്.

കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരാളെ ചവിട്ടിക്കൊന്ന കേസ് ഇയാള്‍ക്കെതിരെ ഉണ്ട്. റോസ്‌ലിയെന്ന റീന ചേച്ചിയുമായി എനിക്ക് അടുപ്പമുണ്ട്. പത്മക്കയുമായി നല്ല അടുപ്പമുണ്ട്. ഫോട്ടോ കണ്ടപ്പോള്‍ തകര്‍ന്നുപോയി. റോസ്‌ലി ചേച്ചിയെ അവസാനമായി കാണുന്നത് നാല്– അഞ്ച് മാസം മുന്‍പാണ്. എനിക്കറിയാവുന്ന എല്ലാ വിവരവും കടവന്ത്ര പൊലീസിനെ അറിയിച്ചിട്ടുണ്ട്. റോസ്‌ലിയെ തിരുവല്ലയില്‍ക്കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ലക്ഷങ്ങള്‍ വിലമതിപ്പുള്ള വീട് വാങ്ങിക്കൊടുത്തുവെന്നുമായിരുന്നു ഷാഫി ഞങ്ങളോടു പറ!ഞ്ഞത്. നിങ്ങളെയും രക്ഷപ്പെടുത്താം നീയും വാടി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും പല ചേച്ചിമാരും അയാളുടെ ചതിക്കുഴിയില്‍ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്.

കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ മൂന്ന് സ്ഥലപ്പേരുകള്‍ ഷാഫി എപ്പോഴും പറയും. ഇവിടുള്ളവരോട് തിരുവല്ലയ്ക്കു പോകുന്ന കാര്യമാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ട്. അതു കേട്ടപ്പോള്‍ ഷാഫിയെ സംശയം തോന്നിയിരുന്നു. ഷാഫിക്ക് കോയമ്പത്തൂരൊക്കെ ബന്ധമുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കിലോകണക്കിന് കഞ്ചാവ് ഇവിടെ കൊണ്ടുവന്നിറക്കിയിട്ടുണ്ട്. വന്‍ ബിസിനസ് ഉണ്ടെന്നൊക്കെയാണ് പറച്ചില്‍. ഞാനുള്‍പ്പെടെ പലര്‍ക്കും ഷാഫിയെ പേടിയാണ്. ഹോട്ടല്‍ നടത്തുന്നയാളാണ് ഷാഫി. അയാളുടെ ഭാര്യയും മൂന്നു മക്കളും അയാള്‍ക്കൊപ്പമുണ്ട്. അവര്‍ക്കും ഇതില്‍ പങ്കുണ്ടാകും. അവരെയും കൊണ്ടുപോയി ചോദ്യം ചെയ്യണം'' – യുവതി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 minute ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (14 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (50 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends