Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുഎസ് യുദ്ധവിമാങ്ങളില്‍ നുഴഞ്ഞു കയറി ചൈന കിട്ടിയത് എട്ടിന്റെ പണി വിതരണം നിര്‍ത്തി പെന്റഗണ്‍

13 OCTOBER 2022 08:48 PM IST
മലയാളി വാര്‍ത്ത

അംബാനിയുടെ ഓഫീസിലോ വീട്ടിലോ ഒരു ചൈനീസ് നിര്‍മിത ഉപകരണം പോലുമില്ല. ഈ വിവരം അറിഞ്ഞ് അമേരിക്കയിലെ നേതാക്കള്‍ പോലും അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയെ എല്ലാ മേഘലയില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു രാജ്യമായിട്ടു കൂടി അതില്‍ വിജയം കാണാന്‍ യുഎസിന് കഴിഞ്ഞിട്ടില്ല. വളരെ സൂക്ഷ്മമായി ഓരോ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നതിനാലാണ് ചൈനീസ് വസ്തുക്കള്‍ തന്നില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അംബനിക്കാകുന്നത്.

എന്നാല്‍ അത്ര പോലും ശ്രദ്ധ അമേരിക്കയുടെ വ്യോമസേനയ്ക്കും പെന്റഗണും ഇല്ലെന്ന് പറയുന്നത് അവരുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ്. അമേരിക്കയുടെ ഏറ്റവും ആധുനിക പോര്‍വിമാനമായ എഫ്35ലാണ് ചൈനീസ് നിര്‍മിത ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ പോര്‍വിമാനത്തിലെ ചൈനീസ് നിര്‍മിത വസ്തു സുരക്ഷാ വീഴ്ചയായാണ് വാഷിങ്ടണ്‍ കണക്കാക്കുന്നത്. ഇതോടെ പുതിയ എഫ് 35 വിമാനങ്ങളുടെ വിതരണം സെപ്റ്റംബര്‍ ഏഴ് മുതല്‍ പെന്റഗണ്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

എഫ് 35 പോര്‍വിമാനത്തിന്റെ എന്‍ജിനുള്ളിലെ ഒരു ഭാഗമാണ് ചൈനീസ് നിര്‍മിതമാണെന്ന് അമേരിക്ക കണ്ടെത്തിയിരിക്കുന്നത്. അപൂര്‍വമായ കൊബാള്‍ട്ട്, സമാരിയം മിശ്രിതമാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ചൈനയില്‍ നിന്നാണെന്നാണ് യുഎസ് സൈനികര്‍ കണ്ടെത്തിയിരിക്കുന്നത്. എഫ്-35 പോര്‍വിമാനങ്ങളുടെ വിതരണം നിര്‍ത്തിവച്ചെങ്കിലും അതിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണെന്ന് ലോക്ഹീഡ് മാര്‍ട്ടിന്റെ വൈസ് പ്രസിഡന്റ് ഡിഫെന്‍സ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. അമേരിക്കന്‍ വ്യോമയാന നിര്‍മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് എഫ്35 പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

അതേസമയം, എഫ്35ല്‍ നിന്നും കണ്ടെത്തിയ ചൈനീസ് ഭാഗം വഴി പ്രത്യേകിച്ച് വിവര ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. എങ്കിലും ചൈനയുമായുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലും ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ നിരോധന നിയമം നിലവിലുള്ളതിനാലും എഫ്35 ന്റെ ഈ ഭാഗം മാറ്റും. ചൈനീസ് നിര്‍മിത വസ്തുക്കള്‍ യുഎസ് പോര്‍വിമാനങ്ങളില്‍ നിന്നും കണ്ടെത്തുന്നത് ആദ്യമല്ല. ബോയിങ് ബി 1ബി ബോംബറുകളിലും എഫ്16 പോര്‍വിമാനങ്ങളിലും ചൈനീസ് നിര്‍മിത ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, യുഎസ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ് ഈ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള സാധനങ്ങളുടെ വിതരണ ശൃംഖലയിലാണ് ചീഫ് ഓഫ് സ്റ്റാഫ് ചാള്‍സ് ക്യു ബ്രൗണ്‍ ജൂനിയര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ സംഘര്‍ഷമോ ഉണ്ടായാല്‍ എങ്ങനെയാണ് ഇത്തരം വിതരണ ശൃംഖലകളെ ആശ്രയിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ചൈനീസ് വ്യോമസേനയില്‍ നിന്നും വിരമിച്ച ഫു ക്വാന്‍ഷോ അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. എഫ്35 പോലുള്ളവയുടെ ഭാഗങ്ങള്‍ പ്രാദേശികമായി അമേരിക്കക്ക് എത്രത്തോളം പൂര്‍ണമായും നിര്‍മിക്കാനാവുമെന്ന ചോദ്യമാണ് ഫു ക്വാന്‍ഷോ ഉന്നയിക്കുന്നത്. അങ്ങനെ ചെയ്താല്‍ നിര്‍മാണ പ്രവൃത്തി കൂടുതല്‍ സമയമെടുക്കുന്നതും പണച്ചെലവേറിയതുമാവുമെന്നും അദ്ദേഹം പറയുന്നു. 'ഇത് അമേരിക്കയുടെ ധര്‍മസങ്കടമാണ്. ചൈനയെ വിമര്‍ശിക്കാതെ സ്വന്തം പാകപ്പിഴകള്‍ തിരിച്ചറിയുകയാണ് അമേരിക്ക ചെയ്യേണ്ടത്' എന്നും ഫു വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (16 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (52 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends